വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ശ്രേയസിന്റെ വമ്പന്‍ റെക്കോര്‍ഡ് വീണു! ധവാനും തെറിച്ചു- തരംഗമായി ദേവ്ദത്ത്

ഡല്‍ഹിക്കെതിരായ കളിയില്‍ താരം ഫിഫ്റ്റി നേടിയിരുന്നു

ഐപിഎല്ലിന്റെ 13ാം സീസണിലെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഡിഡിപി. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കന്നി ഐപിഎല്ലില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് മലയാളി കൂടിയായ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ദേവ്ദത്ത് പടിക്കല്‍ കാഴ്ചവയ്ക്കുന്നത്.

Virat Kohliയും ABDമല്ല യഥാര്‍ത്ഥ RCB Hero Devdutt Padikkal |Oneindia Malayalam

രോഹിത് ശര്‍മ ഓസീസ് പര്യടനത്തിനുണ്ടാകുമോ? നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഗാംഗുലിരോഹിത് ശര്‍മ ഓസീസ് പര്യടനത്തിനുണ്ടാകുമോ? നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഗാംഗുലി

IPL 2020: പ്ലേ ഓഫ് യോഗ്യതയ്ക്കായുള്ള ക്രിക്കറ്റ് ആര്‍സിബി ഇത്തവണ കളിച്ചിട്ടുണ്ട്; കോലിIPL 2020: പ്ലേ ഓഫ് യോഗ്യതയ്ക്കായുള്ള ക്രിക്കറ്റ് ആര്‍സിബി ഇത്തവണ കളിച്ചിട്ടുണ്ട്; കോലി

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന ആര്‍സിബിയുടെ സീസണിലെ അവസാനത്തെ ലീഗ് മല്‍സരത്തിലും താരം കസറിയിരുന്നു.
നായകന്‍ കോലി, സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവരെയെല്ലാം കടത്തിവെടുത്ത പ്രകടനമായിരുന്നു ദേവ്ദത്തിന്റേത്. 41 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 50 റണ്‍ണ് ഇടംകൈയന്‍ ഓപ്പണര്‍ നേടിയത്. ഇതോടെ രണ്ടു വമ്പന്‍ റെക്കോര്‍ഡുകള്‍ക്കു ദേവ്ദത്ത് അവകാശിയാവുകയും ചെയ്തു.

ശ്രേയസ്, ധവാന്‍ വഴിമാറി

ശ്രേയസ്, ധവാന്‍ വഴിമാറി

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗങ്ങളായ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരിലായിരുന്ന റെക്കോര്‍ഡുകളാണ് ശ്രേയസ് തിരുത്തിക്കുറിച്ചത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനാണ് ശ്രേയസെങ്കില്‍ ടീമിന്റെ ഓപ്പണറാണ് ധവാന്‍.
കന്നി ഐപിഎല്‍ സീസണില്‍ ഏറ്റവുനമധികം റണ്‍സെടുത്ത, ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ഇന്ത്യന്‍ താരമായി ദേവ്ദത്ത് മാറി. നേരത്തേ ശ്രേയിസിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്.
കൂടാതെ അരങ്ങേറ്റ സീസണില്‍ കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ, ഇന്ത്യക്കായി കളിച്ചില്ലാത്ത താരമെന്ന റെക്കോര്‍ഡും ദേവദത്ത് തട്ടിയെടുത്തു. ധവാനും ശ്രേയസും ചേര്‍ന്നു പങ്കിട്ട റെക്കോര്‍ഡ് റെക്കോര്‍ഡ് പഴങ്കഥയാവുകയായിരുന്നു. 2008, 15 സീസണുകളിലായിരുന്നു ഇരുവരുടെയും ഗംഭീര പ്രകടനം.

റണ്‍വേട്ടയില്‍ മൂന്നാമന്‍

റണ്‍വേട്ടയില്‍ മൂന്നാമന്‍

ഈ സീസണിലെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തും ദേവദത്തുണ്ട്. 14 ഇന്നിങ്‌സുകളില്‍ നിന്നും 33.71 ശരാശരിയില്‍ 126.54 സ്‌ട്രൈക്ക് റേറ്റോടെ താരം 472 റണ്‍സെടുത്തിട്ടുണ്ട്. 74 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ചു ഫിഫ്റ്റികളടക്കമാണ് ദേവ്ദത്ത് ഇത്രയും റണ്‍സെടുത്തത്.
കിങ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണറും ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍ മാത്രമേ ദേവ്ദത്തിനേക്കാള്‍ കൂടുതല്‍ ഫിഫ്റ്റികള്‍ ഈ സീസണില്‍ നേടിയിട്ടുള്ളൂ. 670 റണ്‍സോടെ റണ്‍വേട്ടയില്‍ ഒന്നാമതുള്ള രാഹുല്‍ ബഹുദൂരം മുന്നിലാണ്.

ദേവ്ദത്തിന്റെ വിജയരഹസ്യം

ദേവ്ദത്തിന്റെ വിജയരഹസ്യം

തന്റെ ഉയരം ബാറ്റിങില്‍ നന്നായി ഉപയോഗിക്കുന്ന താരമാണ് ദേവ്ദത്ത്. അസാധാരണമായ ടൈമിങും അതിവേഗത്തിലുള്ള കാലിന്റെ ചലനവുമാണ് അനായാസം ഷോട്ടുകള്‍ കളിക്കാന്‍ താരത്തെ സഹായിക്കുന്നത്.
ഓഫ്‌സൈഡാണ് ബാറ്റിങില്‍ ദേവ്ദത്തിന്റെ ഫേവറിറ്റ് പൊസിഷന്‍. എത്ര മികച്ച പന്തും അനായാസം ഓഫ്‌സൈഡിലൂടെ ബൗണ്ടറിയിലേക്കു പായിക്കാന്‍ താരത്തിനാവും. സിംപിളായി സിക്‌സറടിക്കാനുള്ള കഴിവാണ് ദേവ്ദത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. ഈ സീസണില്‍ ഓഫ്‌സൈഡിലൂടെ ഏറ്റവുമധികം റണ്‍സെടുത്ത ഇടംകൈയന്‍ ബാറ്റ്‌സ്മാനും ദേവ്ദത്താണ്. 136 സ്‌ട്രൈക്ക് റേറ്റോടെ 236 റണ്‍സാണ് താരം ഓഫ്‌സൈഡിലൂടെ മാത്രം അടിച്ചെടുത്തത്.

Story first published: Tuesday, November 3, 2020, 17:40 [IST]
Other articles published on Nov 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X