Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആര്‍സിബി ഇത്തവണ കിരീടം ഉയര്‍ത്തും, കാരണങ്ങള്‍ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം

ദുബായ്: ഐപിഎല്ലില്‍ ഇത്തവണ ഫേവറിറ്റുകള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്ന് ഇന്ത്യന്‍ ഇതിഹാസ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. അവര്‍ ടൂര്‍ണമെന്റില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്തത് കൊണ്ട് തന്നെ ഇത്തവണ അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നും വെങ്‌സര്‍ക്കാര്‍ പറയുന്നു. ഇതുവരെയുള്ള അവരുടെ പ്രകടനങ്ങളും മികച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ടൂര്‍ണമെന്റില്‍ തനിക്ക് ലഭിച്ച ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇതെന്ന് വിരാട് കോലിയും പറയുന്നു. ബാംഗ്ലൂരിന്റെ സാധ്യതകളും അതുകൊണ്ട് ശക്തമാണ്.

ആര്‍സിബി ഫേവറിറ്റുകള്‍

ആര്‍സിബി ഫേവറിറ്റുകള്‍

ആര്‍സിബി കിരീടം നേടാന്‍ സാധ്യതയുള്ള ഫേവറിറ്റുകളാണ് ഇത്തവണയെന്ന് വെങ്‌സര്‍ക്കാര്‍ പറയുന്നു. കാരണം ഓള്‍റൗണ്ടിംഗ് മികവുള്ള ടീമുകളില്‍ ഒന്നാണ് ആര്‍സിബി. ഈ ടൂര്‍ണമെന്റില്‍ വിജയിക്കുക ആരാണെന്ന് പറയുക ബുദ്ധിമുട്ടാണ്. പക്ഷേ ബാംഗ്ലൂരിനൊപ്പമാണ് ഞാന്‍. അവര്‍ക്ക് ഇത്തവണ കിരീടം നേടാനുള്ള ഒരു ആവേശമുണ്ട്. വിരാട് കോലിയും എബി ഡിവില്യേഴ്‌സും യുസവേന്ദ്ര ചാഹലും തകര്‍പ്പന്‍ ഫോമിലുള്ളത് അവരുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി.

ആ ബൗളര്‍ കൊള്ളാം

ആ ബൗളര്‍ കൊള്ളാം

ആര്‍സിബിയില്‍ മികവുള്ള ഒരുപാട് കളിക്കാരുണ്ട്. പേസര്‍ നവദീപ് സെയ്‌നിയുടെ പ്രകടനം ടൂര്‍ണമെന്റിലെ ഹൈലറ്റാണ്. അവരുടെ മുന്നോട്ടുള്ള പോക്ക് എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ആഗ്രഹമുണ്ട്. അതേസമയം ആര്‍സിബിക്ക് വിജയസാധ്യതയുണ്ടെങ്കിലും ഇത് ഉറപ്പിച്ച് പറയാനാവില്ല. കാരണം ടി20യാണ്. യുഎഇയിലെ സാഹചര്യങ്ങളില്‍ വിജയം ഏത് പക്ഷത്തേക്കും മാറാം. പക്ഷേ ദേവദത്ത് പടിക്കലും ആരോണ്‍ ഫിഞ്ച് എന്നിവര്‍ ആര്‍സിബി നിരയിലേക്ക് വന്നത് നേട്ടമാണ്. ക്രിസ് മോറിസ്, ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആദം സാമ്പ തുടങ്ങിയവരും അടങ്ങിയ സന്തുലിതമായ ടീമാണ് അവര്‍ക്കുള്ളത്.

ആര്‍സിബിയില്‍ പുതിയ രീതി

ആര്‍സിബിയില്‍ പുതിയ രീതി

ആര്‍സിബിയില്‍ മെന്‍ഡര്‍ഷിപ്പ് പ്രോഗാം എന്ന പുതിയൊരു പ്ലാന്‍ കൊണ്ടുവന്നിരിക്കുകയാണ്. വളര്‍ന്ന് വരുന്ന ക്രിക്കറ്റര്‍മാരെ സഹായിക്കാന്‍ ഏറ്റവും മികച്ചവരെ നല്‍കുന്ന പ്ലാനാണിത്. ടീമിന്റെ പേസ് ബൗളിംഗ് കരുത്തായ നവദീപ് സെയ്‌നിയെ ഡെയ്ല്‍ സ്റ്റെയിന്റെ ടീമിലാണ് ഉള്‍പ്പെടുത്തിയത്. അതേസമയം വിരാട് കോലിക്കൊപ്പം ദേവദത്ത് പടിക്കലിനെയാണ് ഉള്‍പ്പെടുത്തിയത്. സെയ്‌നിക്ക് പേസ് ബൗളിംഗില്‍ സ്റ്റെയിന്‍ നിര്‍ദേശങ്ങള്‍ നല്‍കും. കോലി ദേവദത്തിനെ ഷോട്ടുകള്‍ മെച്ചപ്പെടുത്താനും സഹായിക്കും. ആര്‍സിബിയല്ലാതെ മറ്റൊരു ടീമും ഇത് നടപ്പാക്കിയിട്ടില്ല.

എന്തുകൊണ്ട് മെന്‍ഡര്‍ഷിപ്പ്

എന്തുകൊണ്ട് മെന്‍ഡര്‍ഷിപ്പ്

മെന്‍ഡര്‍ഷിപ്പ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉപയോഗിക്കുന്ന രീതിയാണ്. ടീമിന്റെ കോച്ച് സൈമണ്‍ കാറ്റിച്ചാണ് ഈ രീതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. കൂടുതല്‍ സമയം കളിക്കാര്‍ തമ്മില്‍ മെന്‍ഡര്‍ഷിപ്പിലൂടെ ചെലവഴിക്കാന്‍ സാധിക്കും. സ്റ്റെയ്ന്‍ അന്താരാഷ്ട്ര രംഗത്ത് ഏറ്റവും പേടിക്കുന്ന ബൗളറാണ്. സെയ്‌നിയെ അതേ പോലെ വളര്‍ത്തിയെടുക്കാനാണ് ആര്‍സിബി ഉദ്ദേശിക്കുന്നത്. ദേവദത്തിനെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കോലിക്കൊപ്പം തന്നെ നിയോഗിക്കുകയായിരുന്നു ആര്‍സിബി. ഇവര്‍ രണ്ട് പേര്‍ക്കും ബാറ്റിംഗില്‍ പൊതുവായ ശൈലികള്‍ ഉണ്ടെന്നാണ് ആര്‍സിബി കോച്ചിംഗ് ടീം കണ്ടെത്തിയിരിക്കുന്നത്.

Story first published: Thursday, October 1, 2020, 17:43 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+