Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആ റണ്ണൗട്ടോടെ എല്ലാം തീരുമാനമായി, ആര്‍സിബി അവരില്ലാതെ ജയിക്കാന്‍ പഠിക്കണമെന്ന് ചോപ്ര

ദുബായ്: ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിരയ്ക്ക് വിരാട് കോലിക്കും എബി ഡിവില്യേഴ്‌സിനും അപ്പുറത്തേക്ക് ചിന്തിക്കാനായിട്ടില്ലെന്ന് ആകാശ് ചോപ്ര. ആര്‍സിബിയുടെ ബാറ്റിംഗ് നിര തന്നെ അടുക്കും ചിട്ടയുമില്ലാത്തതാണ്. പലപ്പോഴും അവര്‍ ടീമിനെ മാറ്റും. ഹൈദരാബാദിനെതിരെ നാല് മാറ്റങ്ങളാണ് വരുത്തിയത്. ഒരു മാറ്റം ടീമില്‍ ആവശ്യമുണ്ടായിരുന്നു. ബാക്കി മൂന്ന് പേരെ എന്തിനാണ് കൊണ്ടുവന്നതെന്ന് മനസ്സിലാവുന്നില്ല. ഉറപ്പില്ലാത്ത തരത്തിലാണ് ആര്‍സിബി ടീമിനെ ഇറക്കിയത്. ആര്‍സിബി ആരോണ്‍ ഫിഞ്ചിനെ കളിപ്പിച്ചിരുന്നു. അവര്‍ തീര്‍ച്ചയായും ഫിഞ്ചിനെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യിക്കണമായിരുന്നു. അതുണ്ടായില്ലെന്നും ചോപ്ര പറഞ്ഞു.

1

ഇതൊക്കെ പോരാത്തത്തിന് കോലി തന്നെ ഓപ്പണ്‍ ചെയ്തു. തുടക്കത്തില്‍ തന്നെ അവര്‍ പുറത്തായി. ദേവദത്തും വേഗം പുറത്തായി. ആരോണ്‍ ഫിഞ്ചും ഡിവില്യേഴ്‌സും ചേര്‍ന്ന് ചെറിയൊരു കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഫിഞ്ച് പുറത്തായതോടെ കാര്യങ്ങള്‍ പ്രതിസന്ധിയിലായി. പക്ഷേ ആര്‍സിബിയുടെ എല്ലാ സാധ്യതകളും അവസാനിപ്പിച്ചത് മറ്റൊന്നാണ്. ഫ്രീഹിറ്റില്‍ നിങ്ങള്‍ പുറത്താവാന്‍ ഒരു സാധ്യത മാത്രമാണ് ഉള്ളത്. അത് റണ്ണൗട്ടിലൂടെയാണ്. ആര്‍സിബി നിരയില്‍ അതും സംഭവിച്ചു. മോയിന്‍ അലി ഫ്രീഹിറ്റില്‍ റണ്ണൗട്ടായി. ആര്‍സിബിക്ക് വരാന്‍ പോകുന്നത് വലിയ ദുരന്തമാണെന്ന് അതില്‍ നിന്ന് വ്യക്തമായിരുന്നു.

ഡിവില്യേഴ്‌സ് ഒരറ്റത്ത് പിടിച്ച് നിന്നെങ്കിലും വമ്പനടികളൊന്നും വന്നില്ല. 160 റണ്‍സൊക്കെ നേടിയിരുന്നെങ്കില്‍ കളി മാറുമായിരുന്നു. എന്നാല്‍ ഈ സ്‌കോര്‍ നേടാനും കരുത്ത് ആര്‍സിബിക്ക് ഇല്ലായിരുന്നു. ഡിവില്യേഴ്‌സ് പുറത്തായതോടെ എല്ലാം കഴിഞ്ഞിരുന്നു. കോലിയും ഡിവില്യേഴ്‌സും ഇല്ലാതെ ആര്‍സിബിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഈ ടീമില്‍ അവര്‍ തന്നെയാണ് ബെസ്റ്റ് കളിക്കാര്‍. ടീമിന്റെ മൊത്തം ഡിഎന്‍എ ആണ് ഇവര്‍. ടീമില്‍ എല്ലാവരും വിശ്വസിക്കുന്നതും ഇവര്‍ കളി ജയിപ്പിക്കുമെന്നാണ്. അത്തരമൊരു ടീമിന് വലിയ ജയം നേടുക അസാധ്യമാണ്. അതില്‍ നിന്ന് ആര്‍സിബി മാറി ചിന്തിക്കണമെന്നും ചോപ്ര പറഞ്ഞു.

ആര്‍സിബി നിരയിലെ മറ്റ് കളിക്കാരും മോശക്കാരല്ല. ദേവദത്ത് പടിക്കലിന് വളരെ നല്ല സീസണാണ് ലഭിച്ചത്. ആരോണ്‍ ഫിഞ്ചും മോയിന്‍ അലിയും വമ്പന്‍ താരങ്ങളാണ്. നേരത്തെ ക്വിന്റണ്‍ ഡികോക്കും ബാംഗ്ലൂര്‍ നിരയിലുണ്ടായിരുന്നു. അവര്‍ ഈ ടീമില്‍ കളിക്കുമ്പോള്‍ കോലിയുടെയും ഡിവില്യേഴ്‌സിന്റെയും നിഴലിലാണെന്ന് തോന്നിപ്പോകും. കാരണം അവര്‍ മറ്റ് ടീമുകളില്‍ അതിഗംഭീരമായി കളിക്കുന്നുണ്ട്. അത് ബാംഗ്ലൂര്‍ മാറ്റിയെടുക്കേണ്ടതുണ്ട്. കോലിയും ഡിവില്യേഴ്‌സും മാത്രമല്ല ടീം. എങ്ങനെയാണ് അത് ബാംഗ്ലൂരില്‍ നിന്ന് മാറുകയെന്ന് അറിയില്ല. പക്ഷേ ടീമില്‍ ഒരുപാട് സാധ്യതകളുണ്ട്. അവരത് തിരിച്ചറിഞ്ഞ് കളിക്കണമെന്നും ചോപ്ര ആവശ്യപ്പെട്ടു.

Story first published: Saturday, November 7, 2020, 15:47 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+