Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബി തോല്‍ക്കാന്‍ കാരണമുണ്ട്.... ആ ക്യാച്ച് വിട്ടത് ടീമിനെ വീഴ്ത്തിയെന്ന് കോലി!!

ദുബായ്: ആര്‍സിബിയുടെ തോല്‍വിക്ക് കാരണങ്ങളുണ്ടെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. ഫീല്‍ഡിംഗില്‍ ടീം മികച്ച നിന്നെങ്കിലും ക്യാച്ചെടുക്കുന്നതില്‍ ഇപ്പോഴും വീഴ്ച്ചകള്‍ വരുത്തുന്നതാണ് തോല്‍വിക്ക് കാരണമെന്ന് കോലി പറഞ്ഞു. ഇത് മെച്ചപ്പെട്ടില്ലെങ്കില്‍ ടീം വലിയ പ്രതിസന്ധി നേരിടുമെന്നും കോലി വ്യക്തമാക്കി. മത്സരത്തില്‍ ആര്‍സിബി നല്ല രീതിയില്‍ തന്നെയായിരുന്നു കളിച്ചത്. എന്നാല്‍ ഒരു ക്യാച്ച് വിട്ടത് വലിയ തിരിച്ചടിയായി. മാര്‍ക്കസ് സ്‌റ്റോയിസിന്റെ ക്യാച്ചായിരുന്നു അതെന്നും കോലി പറഞ്ഞു. സ്റ്റോയിനിസ് 30 റണ്‍സെടുത്ത് നില്‍ക്കുന്ന സമയത്താണ് യുസവേന്ദ്ര ചാഹല്‍ ക്യാച്ച് മിസ്സാകുന്നത്. പിന്നീട് 26 പന്തില്‍ 53 റണ്‍സടിച്ച് സ്റ്റോയിനിസ് കളി മാറ്റിമറിച്ചു.

1

മത്സരത്തില്‍ ഏറ്റവും നിര്‍ണായകമായ സമയത്തായിരുന്നു ഈ ക്യാച്ച് വന്നത്. ഒരു പക്ഷേ ഡല്‍ഹിയുടെ സ്‌കോര്‍ 170 റണ്‍സില്‍ ഒതുങ്ങുമായിരുന്നു ഈ ക്യാച്ച് എടുത്തിരുന്നെങ്കില്‍. ക്യാച്ച് വിട്ട ശേഷം റിഷഭ് പന്തും സ്റ്റോയിനിസും ചേര്‍ന്ന് വമ്പന്‍ സ്‌കോറിലേക്ക് ഡല്‍ഹിയെ നയിക്കുകയായിരുന്നു. ആര്‍സിബിക്ക് ചേസ് ചെയ്ത് ജയിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ സ്‌കോര്‍. ടൂര്‍ണമെന്റില്‍ ഏറ്റവും ഫീല്‍ഡിംഗ് കാഴ്ച്ചവെക്കുന്ന ടീമുകളിലൊന്നാണ് ആര്‍സിബി. നിരവധി ക്യാച്ചുകളാണ് കൈവിട്ടത്. പക്ഷേ കഴിഞ്ഞ മത്സരങ്ങളിലായി റണ്‍സ് സേവ് ചെയ്യുന്നതില്‍ ആര്‍സിബി മികവ് കാണിക്കുന്നുണ്ട്. എന്നാല്‍ ക്യാച്ചുകള്‍ ധാരാളം കൈവിടുന്നുണ്ട്.

വിരാട് കോലി തന്നെ പഞ്ചാബിനെതിരായ മത്സരത്തില്‍ രാഹുലിന്റെ രണ്ട് നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ടിരുന്നു. പിന്നീട് രാഹുല്‍ സെഞ്ച്വറി അടിച്ച് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചിരുന്നു. ആ മത്സരത്തിലും ആര്‍സിബി തോറ്റിരുന്നു. വളരെ പ്രധാനമായ അവസരങ്ങളാണ് ക്യാച്ചിലൂടെ ടീമിന് ലഭിക്കുന്നത്. അത് മുതലെടുക്കുക എന്നതാണ് ടീം ചെയ്യേണ്ടത്. അര്‍ധാവസരങ്ങളൊന്നുമല്ല ആര്‍സിബി കൈവിടുന്നത്. വളരെ എളുപ്പം എടുക്കാവുന്ന ക്യാച്ചുകള്‍ പലപ്പോഴും കൈവിടുന്നത്. അത് ടീമിന്റെ സാധ്യതകളെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും കോലി പറഞ്ഞു.

അതേസമയം ആദ്യത്തെ ആറ് ഓവറില്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. അവര്‍ക്ക് നല്ല തുടക്കവും ലഭിച്ചു. എന്നാല്‍ മത്സരത്തില്‍ ആര്‍സിബി തിരിച്ചുവന്നിരുന്നു. അടുത്ത എട്ടോവറില്‍ ഞങ്ങളാണ് നന്നായി പന്തെറിഞ്ഞത്. എന്നാല്‍ അവസാന ഓവറുകളില്‍ ഡല്‍ഹി നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് മത്സരം ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തെന്നും കോലി പറഞ്ഞു. ചെറിയ പിഴവുകള്‍ തിരുത്തുക എന്നതാണ് പ്രധാനം. ചേസ് ചെയ്യുമ്പോള്‍ പാര്‍ട്ണര്‍ഷിപ്പുകള്‍ പ്രധാനമാണ്. ഏഴോ എട്ടോ വിക്കറ്റുകള്‍ പത്തോവറിന് ശേഷം ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നെങ്കില്‍ കളി മാറുമായിരുന്നുവെന്നും കോലി പറഞ്ഞു.

Story first published: Tuesday, October 6, 2020, 10:00 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+