വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോലി ഇനിയും ഓപ്പണ്‍ ചെയ്യണോ? തുടരെ മൂന്നാം കളിയിലും ക്ലിക്കായില്ല

അഞ്ചു റണ്‍സാണ് കെകെആറിനെതിരേ അദ്ദേഹം നേടിയത്

ഐപിഎല്ലിന്റെ 14ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഹാട്രിക് വിജയത്തോടെ മിന്നുന്ന ഫോം തുടരുകയാണെങ്കിലും നായകന്‍ വിരാട് കോലിക്കു ഒരു കാര്യത്തില്‍ ആശങ്കയുണ്ടാവും. സ്വന്തം ബാറ്റിങ് പ്രകടനം തന്നെയായിരിക്കും അദ്ദേഹത്തെ അലട്ടുന്ന ഒരേയൊരു ഘടകം. മൂന്നാം നമ്പറില്‍ നിന്നും ഇത്തവണ ഓപ്പണിങിലേക്കു സ്വയം പ്രൊമോട്ട് ചെയ്‌തെങ്കിലും കോലിക്കു ഈ റോളില്‍ തിളങ്ങാനായിട്ടില്ല.

ഇതുവരെ നടന്ന മൂന്നു മല്‍സരങ്ങളിലും ഒരു ഫിഫ്റ്റി പോലും ആര്‍സിബി ക്യാപ്റ്റന്‍ നേടിയിട്ടില്ല. 33, 33, 5 എന്നിങ്ങനെയാണ് കോലിയുടെ മൂന്നു ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മൂന്നാമത്തെ കളിയിലാണ് അദ്ദേഹം അഞ്ചു റണ്ണിനു ക്രീസ് വിട്ടത്.

 പിഴയും കിട്ടി

പിഴയും കിട്ടി

സ്വന്തം ബാറ്റിങ് പ്രകടനത്തില്‍ കോലി ഹാപ്പിയല്ലെന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാമത്തെ കളിയിലെ പുറത്താവലിനു ശേഷമുള്ള പ്രതികരണത്തില്‍ നിന്നു തന്നെ വ്യക്തമായിരുന്നു.
രോഷാകുലനായി ഗ്രൗണ്ടില്‍ നിന്നും തിരിച്ചുകയറവെ അദ്ദേഹം ബാറ്റ് കൊണ്ട് കസേര അടിച്ചുതെറിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ 12 ലക്ഷം പിഴയും കോലിക്കു ചുമത്തിയിരുന്നു.
മുംബൈയ്‌ക്കെതിരായ ആദ്യ കളിയില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. എസ്ആര്‍എച്ചിനെതിരേയാവട്ടെ ജാസണ്‍ ഹോള്‍ഡറുടെ ബൗളിങില്‍ വിജയ് ശങ്കര്‍ ക്യാച്ചെടുത്തു. അവസാനമായി കെകെആറിനെതിരേ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു വിക്കറ്റ്. മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ രാഹുല്‍ ത്രിപാഠി അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

കോലിയുടെ മോശം സമയം

കോലിയുടെ മോശം സമയം

ഐപിഎല്ലില്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും കോലിയുടെ ഫോം അത്ര മികച്ചതല്ലെന്നു കാണാം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു സെഞ്ച്വറി നേടാന്‍ കഴിഞ്ഞിട്ടില്ല. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിനും ശേഷം കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെയാണ് കോലി ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. ടൂര്‍ണമെന്റില്‍ ഒരു തവണ മാത്രമേ അദ്ദേഹത്തിനു 90 കടക്കാനായുള്ളൂ.
ഏകദിനത്തില്‍ കോലിയുടെ അവസാനത്തെ സെഞ്ച്വറി 2019 ആഗസ്റ്റ് 14ന് വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന കളിയില്‍ പുറത്താവാതെ 114 റണ്‍സ് അദ്ദേഹം നേടിയിരുന്നു.

 ആശങ്ക വേണ്ടെന്നു മുന്‍താരം

ആശങ്ക വേണ്ടെന്നു മുന്‍താരം

സെഞ്ച്വറിയില്ലെങ്കിലും കോലി റണ്‍സെടുക്കുന്നിടത്തോളം കാലം ആശങ്കയ്ക്കു വകയില്ലെന്നു മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
ഏകദിനത്തില്‍ മാത്രം 43 സെഞ്ച്വറികളടിച്ച ഒരു താരത്തിനു കുറച്ചു കൂടി ഇതു നേടാന്‍ കഴിയാത്തതില്‍ ആശങ്കയുണ്ടാവുമെന്നു ഞാന്‍ കരുതുന്നില്ലെന്നു ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു.
ഐപിഎല്ലിലേക്കു വന്നാല്‍ ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍ സ്‌കോറര്‍ കൂടിയാണ് കോലി. 187 ഇന്നിങ്‌സുകളില്‍ നിന്നും 5949 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Sunday, April 18, 2021, 19:36 [IST]
Other articles published on Apr 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X