Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: തോല്‍പ്പിക്കാന്‍ കടുപ്പമുള്ള എതിരാളി ആര്? വെളിപ്പെടുത്തി വിരാട് കോലി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഭേദപ്പെട്ട തുടക്കം ലഭിച്ച ആര്‍സിബിക്ക് അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് നാണം കെടേണ്ടി വന്നു. ദുബായിലെ വലിയ മൈതാനത്ത് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയോട് 59 റണ്‍സിനാണ് കോലിയും സംഘവും മുട്ടുകുത്തിയത്. 197 എന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മികച്ച താരങ്ങളുണ്ടായിട്ടും പ്രധാനപ്പെട്ട സമയത്ത് നിരാശപ്പെടുത്തുക എന്ന പതിവ് രീതി ഇത്തവണയും ആര്‍സിബി തുടരുകയാണ്. ഇപ്പോഴിതാ ഈ സീസണിലെ ഏറ്റവും ശക്തരായ എതിരാളികള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആണെന്ന് ആര്‍സിബി നായകന്‍ വിരാട് കോലി തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. അവരെ തോല്‍പ്പിക്കുക പ്രയാസമാണെന്നാണ് കോലി അഭിപ്രായപ്പെട്ടത്.

kohlircb

'ഡല്‍ഹി മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഭയമില്ലാത്ത ബാറ്റിങ് നിരയാണ് അവരുടേത്. ബാറ്റിങ് നിരയും ബൗളിങ് നിരയും സംതുലിതമായതിനാല്‍ അവരെ പരാജയപ്പെടുത്തുക പ്രയാസമുള്ള കാര്യമാണ്'-കോലി പറഞ്ഞു. ഡല്‍ഹിക്കെതിരായ തോല്‍വിക്ക് കാരണം അവസരങ്ങള്‍ കൃത്യമായി മുതലെടുക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'അവസരങ്ങള്‍ നമ്മുടെ വഴിക്ക് വരുമ്പോള്‍ മുതലാക്കാന്‍ സാധിക്കണം. അനായാസമായ ക്യാച്ചുകള്‍ പോലും നഷ്ടപ്പെടുത്തുന്നത് ടീമിനെ വേട്ടയാടും. ബാറ്റിങ് നിരയും അവസരത്തിനൊത്ത് ഉയരേണ്ടത് പ്രധാനമാണ്. എന്തുകൊണ്ടും ഒരു മികച്ച പ്രകടനമായിരുന്നില്ല ഡല്‍ഹിക്കെതിരായത്'-കോലി പറഞ്ഞു.

മാര്‍ക്കസ് സ്റ്റോയിനിസിന്റെ (53*) വെടിക്കെട്ട് ബാറ്റിങ്ങാണ് ഡല്‍ഹിക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. നവദീപ് സൈനിയുടെ പന്തില്‍ സ്റ്റോയിനിസിന്റെ ക്യാച്ച് ലഭിച്ചത് ബൗണ്ടറി ലൈനിനരികെ യുസ്‌വേന്ദ്ര ചഹാല്‍ നഷ്ടപ്പെടുത്തുകയായിരുന്നു. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ 30 റണ്‍സില്‍ സ്‌റ്റോയിനിസിനെ മടക്കാമായിരുന്നു. എങ്കില്‍ ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡിനെ പിടിച്ചുനിര്‍ത്താനും ചിലപ്പോള്‍ ആര്‍സിബിക്ക് സാധിക്കുമായിരുന്നു.

26 പന്തുകള്‍ നേരിട്ട് 6 ഫോറും രണ്ട് സിക്‌സുമാണ് സ്‌റ്റോയിനിസ് നേടിയത്. പൃത്ഥ്വി ഷാ 23 പന്തില്‍ 5 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 42 റണ്‍സും നേടി. റിഷഭ് പന്തും (37) ശിഖര്‍ ധവാനും (32) ഡല്‍ഹിക്കുവേണ്ടി തിളങ്ങി. ആര്‍സിബിക്കുവേണ്ടി മുഹമ്മദ് സിറാജ് 4 ഓവറില്‍ 34 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. നവദീപ് സൈനി 3 ഓവറില്‍ 48 റണ്‍സാണ് വഴങ്ങിയത്. മറുപടിക്കിറങ്ങിയ ആര്‍സിബിക്കുവേണ്ടി വിരാട് കോലി (43) മാത്രമാണ് 20 റണ്‍സിലധികം സ്‌കോര്‍ ചെയ്തത്. ദേവ്ദത്ത് പടിക്കല്‍ (4),ആരോണ്‍ ഫിഞ്ച് (13),എബി ഡിവില്ലിയേഴ്‌സ് (9),മോയിന്‍ അലി (11) നിരാശപ്പെടുത്തി. 5 മത്സരത്തില്‍ നിന്ന് 6 പോയിന്റുള്ള ആര്‍സിബി നിലവില്‍ മൂന്നാം സ്ഥാനത്താണ്.

Story first published: Tuesday, October 6, 2020, 15:18 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+