വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇതേ ഒത്തൊരുമയോടെ മുന്നോട്ട് പോകും, സഹതാരങ്ങളെ പുകഴ്ത്തി വിരാട് കോലി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏറ്റവും ആധികാരിക വിജയാണ് കെകെആറിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ 84 റണ്‍സില്‍ ഒതുക്കിയ ആര്‍സിബി ബൗളര്‍മാരാണ് കൈയടി അര്‍ഹിക്കുന്നത്. നായകനെന്ന നിലയില്‍ വിരാട് കോലിക്കും അഭിമാന നേട്ടമാണിത്. കെകെആറിനെതിരായ മത്സര ശേഷം ആര്‍സിബി ടീമിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് കോലി. ഇതേ ഒത്തൊരുമയോടെ ടീം മുന്നോട്ട് പോകുമെന്നാണ് കോലി പറഞ്ഞത്.

Virat Kohli Lavishes Praise For Mohammed Siraj | Oneindia Malayalam

'ഇതേ ഒത്തൊരുമയോടെ ഞങ്ങള്‍ മുന്നോട്ട് പോകും. സത്യസന്ധമായി പറഞ്ഞാല്‍ സിറാജിനെ ന്യൂബോളില്‍ എറിയിക്കുക എന്നത് വൈകിയെത്തിയ തീരുമാനമാണ്.ടോസ് നഷ്ടപ്പെട്ട് കെകെആര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതോടെ ക്രിസ് മോറിസും വാഷിങ്ടണ്‍ സുന്ദറുമായിരുന്നു ന്യൂബോളില്‍ മനസിലുണ്ടായിരുന്നത്. പിന്നീട് മോറിസും സിറാജുമായി ഇത് മാറുകയായിരുന്നു. അവസാന സീസണില്‍ സിറാജിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല.അതിനാല്‍ത്തന്നെ ഈ സീസണില്‍ കഠിനമായി പരിശീലനം നടത്തിയ സിറാജ് നെറ്റ്‌സിലും മനോഹരമായി പന്തെറിഞ്ഞു.

rcbvskkr

അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ഈ പ്രകടനം നിലനിര്‍ത്തേണ്ടതുണ്ട്'-കോലി പറഞ്ഞു. സാധാരണ ചെണ്ട ബൗളര്‍മാരുടെ പട്ടികയില്‍ ആരാധകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മുഹമ്മദ് സിറാജില്‍ നിന്ന് അപ്രതീക്ഷിതമായ പ്രകടനമാണ് ഉണ്ടായത്. രാഹുല്‍ ത്രിപാതി,നിധീഷ് റാണ എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ സിറാജ് ടോം ബാന്റനെയും മടക്കി കരുത്തുകാട്ടി. തുടക്കത്തിലെ ലഭിച്ച ഈ മുന്‍തൂക്കം ആര്‍സിബി നന്നായി മുതലാക്കിയതോടെ കെകെആറിനെതിരേ ഗംഭീര ജയം ആര്‍സിബി നേടുകയായിരുന്നു. നായകനെന്ന നിലയില്‍ വിരാട് കോലിയുടെ തീരുമാനങ്ങളും പദ്ധതികളും ഇന്നലെ വിജയിക്കുകയും ചെയ്തു.

ആര്‍സിബിുടെ കിരീട സാധ്യതകളെക്കുറിച്ചും കോലി പറഞ്ഞു. ആര്‍സിബിയില്‍ വിശ്വാസം അര്‍പ്പിക്കുന്ന ആരാധകര്‍ അധികമുണ്ടെന്ന് തോന്നുന്നില്ല. ടീമിന്റെ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ഞങ്ങളുള്ളത്. അതിനുള്ള കഴിവ് ടീമിനുണ്ട്. ലോകോത്തര താരങ്ങള്‍ ഒപ്പമുണ്ടെങ്കിലും ആരാധകരുടെ വിശ്വാസവും പിന്തുണയുമില്ലാതെ മികച്ച ഫലം ഉണ്ടാക്കാനാവില്ലെന്നും കോലി പറഞ്ഞു. ക്രിസ് മോറിസിനെയും കോലി വാനോളം പുകഴ്ത്തി. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളെ ഇഷ്ടപ്പെടുന്ന ആളാണ് മോറിസ്.

ടീമിനുള്ളില്‍ നേതൃത്വമികവുള്ള ഒരാളാണവന്‍. പഞ്ചാബിനെതിരായ മത്സരത്തില്‍ ഗെയ്‌ലിനെതിരേ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞു. വിശ്വാസം നഷ്ടപ്പെടാതെ കളിക്കുന്ന താരമാണ്. എപ്പോഴും ഉന്മേഷവാനായ മോറിസ് ടീമിന് ഏറ്റവും വിലപ്പെട്ട താരങ്ങളിലൊരാളാണെന്നും കോലി കൂട്ടിച്ചേര്‍ത്തു. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ആര്‍സിബി ഇത്തവണ കിരീടം ഉയര്‍ത്താന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയിലാണ്.

Story first published: Thursday, October 22, 2020, 11:18 [IST]
Other articles published on Oct 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X