വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ധോണി, രോഹിത്, ഇനി കോലിയും- സിക്‌സര്‍ വീരന്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ അംഗം

200 സിക്‌സറുകള്‍ കോലി ഐപിഎല്ലില്‍ പൂര്‍ത്തിയാക്കി

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു തകര്‍പ്പന്‍ നേട്ടം. ടൂര്‍ണമെന്റില്‍ 200 സിക്‌സറുകളെന്ന നാഴികക്കല്ലാണ് അദ്ദേഹം പിന്നിട്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ ഒരു സിക്‌സര്‍ നേടിയതോടെയാണ് കോലി 200 സിക്‌സര്‍ പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ആര്‍സിബി ക്യാപ്റ്റന്‍. ഐപിഎല്ലില്‍ ഒരു ടീമിനു വേണ്ടി 200 സിക്‌സറുകള്‍ നേടിയ ആദ്യത്തെ താരമെന്ന അപൂര്‍വ്വനേട്ടം കൂടി കോലി തന്റെ പേരില്‍ കുറിച്ചു.

1

ആര്‍സിബി ഇന്നിനിങ്‌സില്‍ 17ാം ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു കോലിയുടെ നേട്ടം. രവീന്ദ്ര ജഡേജയ്‌ക്കെതിരേയാണ് അദ്ദേഹം 200ാമത്ത സിക്‌സര്‍ പറത്തിയത്. ക്രീസിന് പുറത്തേക്ക് ഇറങ്ങിയ ശേഷം ജഡേജയുടെ തലയ്ക്കു മുകളിലൂടെ കോലി പന്ത് സിക്‌സറിലേക്കു പായിക്കുകയായിരുന്നു. കളിയില്‍ ഈയൊരു സിക്‌സര്‍ മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. എങ്കിലും എലൈറ്റ് ക്ലബ്ബിലെത്താന്‍ കോലിക്കു ഇതു മതിയായിരുന്നു.

IPL 2020: ധോണിയുടെ അന്നത്തെ ഉപദേശം വഴിത്തിരിവായി, സ്വപ്‌നത്തെക്കുറിച്ച് മുഹമ്മദ് സിറാജ്IPL 2020: ധോണിയുടെ അന്നത്തെ ഉപദേശം വഴിത്തിരിവായി, സ്വപ്‌നത്തെക്കുറിച്ച് മുഹമ്മദ് സിറാജ്

IPL 2020: ഡല്‍ഹിക്കെതിരെ നരെയ്‌നെ നേരത്തേ ഇറക്കിയത് ആരുടെ തന്ത്രം? തന്റേത് അല്ലെന്ന് മോര്‍ഗന്‍IPL 2020: ഡല്‍ഹിക്കെതിരെ നരെയ്‌നെ നേരത്തേ ഇറക്കിയത് ആരുടെ തന്ത്രം? തന്റേത് അല്ലെന്ന് മോര്‍ഗന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ എന്നിവരാണ് നേരത്തേ ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍. ധോണി 216 സിക്‌സറുകള്‍ നേടിയപ്പോള്‍ ഹിറ്റ്മാന്റെ സമ്പാദ്യം 209 സിക്‌സറുകളാണ്. 200ന് മുകളില്‍ സിക്‌സര്‍ നേടിയ മറ്റു താരങ്ങള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ഗെയ്‌ലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സുമാണ്. 336 സിക്‌സറുകളുമായി യൂനിവേഴ്‌സല്‍ ബോസ് ഏറെ മുന്നിലാണ്. 231 സിക്‌സറുകളാണ് എബിഡിയുടെ പേരിലുള്ളത്.

സിഎസ്‌കെയ്‌ക്കെതിരേ ഇന്നത്തെ മല്‍സരത്തില്‍ 200 സിക്‌സറുകള്‍ തികയ്ക്കുന്നതിനൊപ്പം ഫിഫ്റ്റിയും നേടി കോലി ആര്‍സിബി ബാറ്റിങിന്റെ നെടുംതൂണായി മാറി. 42 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമാണുണ്ടായിരുന്നത്. എബി ഡിവില്ലിയേഴ്‌സ് (39), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (22), ആരോണ്‍ ഫിഞ്ച് (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സിഎസ്‌കെ ആറു വിക്കറ്റിന് 145 റണ്‍സെടുത്തു.

Story first published: Sunday, October 25, 2020, 17:31 [IST]
Other articles published on Oct 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X