ഐപിഎല്‍: ആര്‍സിബിയുടെ ആ പ്രശ്‌നം ഞാന്‍ കളിക്കുമ്പോഴുമുള്ളത്, ചോദ്യങ്ങള്‍ വരുമെന്ന് പീറ്റേഴ്‌സണ്‍!!
ദുബായ്: ആര്‍സിബിയുടെ തോല്‍വിയെ ചോദ്യം ചെയ്ത് കെവിന്‍ പീറ്റേഴ്‌സണ്‍. വളരെ മോശം പ്രകടനമാണ് ടീമിന്റെ ബൗളര്‍മാരില്‍ നിന്ന് പഞ്ചാബിനെതിരെ ഉണ്ടായതെന്ന് പീറ്റേഴ്‌സണ്‍ പറയുന്നു. ഇനിയും ചോദ്യങ്ങള്‍ ഉയരും അക്കാര്യത്തില്‍. വര്‍ഷങ്ങളായി ആര്‍സിബിയില്‍ മെച്ചപ്പെടാതിരിക്കുന്നത് ബൗളിംഗ് മാത്രമാണ്. കൂടുതല്‍ മുന്നോട്ട് പോകുന്നതില്‍ നിന്ന് ടീമിനെ തടയുന്നതും ഇക്കാര്യമാണ്. രാഹുലിന് പല പന്തുകളും ആര്‍സിബി ദാനം ചെയ്തതാണെന്നും പീറ്റേഴ്‌സണ്‍ കുറ്റപ്പെടുത്തി

അവരാണ് പ്രശ്‌നം
ആര്‍സിബിയുടെ ബൗളിംഗ് നിര എപ്പോഴും പ്രശ്‌നക്കാരാണ്. അവര്‍ പരാജയപ്പെടുന്നതാണ് അധികം മത്സരങ്ങളിലും കാണുന്നത്. പഞ്ചാബിനെതിരെയും അത് പ്രകടമായിരുന്നു. ചോദ്യങ്ങള്‍ ഇനിയും ഉയര്‍ന്ന് കൊണ്ടിരിക്കും. അടുത്ത മത്സരം വരെ ഇത് തുടരും. അടുത്ത മത്സരത്തില്‍ ആര്‍സിബിയുടെ ബൗളിംഗ് നിര തന്നെയായിരിക്കും ശ്രദ്ധാ കേന്ദ്രമാകുക. ഓരോ മത്സരം കഴിയുന്തോറും അത് മോശമായി വരികയാണ്. കഴിഞ്ഞ തവണത്തെ അതേ ചോദ്യം വീണ്ടും ഉയര്‍ന്ന് വരികയാണെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഞാന്‍ കളിക്കുമ്പോഴും.....
ഈ പ്രശ്‌നം എന്നെ പോലുള്ളവര്‍ കളിക്കുമ്പോള്‍ തന്നെ ആര്‍സിബിയില്‍ ഉണ്ടായിരുന്നതാണ്. ആര്‍സിബിയുടെ ബൗളര്‍മാര്‍ എപ്പോഴെങ്കിലും മികച്ച പ്രകടനം നടത്തുമോ എന്നായിരുന്നു ചോദ്യം. ഐപിഎല്ലിന്റെ തുടക്കം മുതല്‍ ആര്‍സിബിയുടെ ബൗളര്‍മാര്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ ശേഷിയുള്ളതാണോ എന്ന ചോദ്യം ഉയര്‍ന്ന് കൊണ്ടേയിരിക്കുന്നു. ആര്‍സിബിക്ക് എല്ലാ മികച്ച ബാറ്റ്‌സ്മാന്‍ എപ്പോഴുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അവര്‍ക്ക് മുമ്പ് ബാറ്റ് ചെയ്തിരുന്നു. സെമി ഫൈനലിലോ ഫൈനലിലോ ടീമെത്തും. എന്നാല്‍ പിന്നീട് വീഴും ഇതാണ് സ്ഥിതി.

രാഹുലിന് എറിഞ്ഞ പന്തുകള്‍
ആര്‍സിബി ഒരുപാട് ലൂസ് ബോളുകളാണ് രാഹുലിന് നല്‍കിയത്. അതും തുടക്കത്തില്‍ തന്നെ. ഇത് രാഹുല്‍ ശരിക്കും മുതലെടുത്തു. വളരെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ആ ഇന്നിംഗ്‌സ്. തുടക്കത്തില്‍ തന്നെ നല്ല രീതിയില്‍ കളിക്കാന്‍ രാഹുലിന് കഴിഞ്ഞു. അതിനനുസരിച്ചുള്ള പന്തുകളാണ് ആര്‍സിബി നല്‍കിയത്. ശാന്തനായിട്ടായിരുന്നു കളിച്ചിരുന്നു. നല്ല പന്തുകള്‍ സൂക്ഷിച്ചും, ഷോര്‍ട്ട് ബോളുകള്‍ അതിര്‍ത്തി കടത്തുകയും ചെയ്തു രാഹുല്‍. ഡെയ്ല്‍ സ്‌റ്റെയിനില്‍ നിന്നടക്കം അത്തരം പന്തുകള്‍ ലഭിച്ചിരുന്നു. നോ ബോളില്‍ ഫ്രീ ഹിറ്റില്‍ സിക്‌സും അടിച്ചു. അത്രയ്ക്കും നിലവാരമുള്ള ബാറ്റ്‌സ്മാന്‍ ഇത്രയും അവസരങ്ങള്‍ നല്‍കിയാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ആര്‍സിബിക്ക് മനസ്സിലായിട്ടുണ്ടാവുമെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

കോലിയുടെ പിഴവ്
കോലിയുടെ പിഴവുകള്‍ മത്സരത്തില്‍ വളരെ നിര്‍ണായകമായിരുന്നു. സെഞ്ച്വറി തികയ്ക്കും മുമ്പേ തന്നെ നല്ലൊരു അവസരം കോലി നഷ്ടപ്പെടുത്തി. 17ാമത്തെ ഓവറില്‍ സ്റ്റെയിനെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ രാഹുലിന് പിഴച്ചെങ്കിലും കോലി ക്യാച്ച് കൈവിട്ടു. അടുത്തത് 19ാമത്തെ ഓവറിലായിരുന്നു. നവദീപ് സെയ്‌നിയുടെ പന്തില്‍ ഷോട്ടിന് ശ്രമിച്ച രാഹുലിന് വീണ്ടും അടിതെറ്റി, പക്ഷേ സിംപിളായ ക്യാച്ച് കോലി വീണ്ടും കൈവിട്ടു. അവസാന രണ്ടോവറില്‍ പഞ്ചാബ് 49 റണ്‍സ് അടിച്ചാണ് ഇതിന്റെ ക്ഷീണം തീര്‍ത്തത്. ഇതില്‍ 42 റണ്‍സും അടിച്ചെടുത്തത് രാഹുലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications