Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ജയിക്കുന്ന കളി തോല്‍പ്പിക്കാന്‍ അവര്‍ മിടുക്കരാണ്, ആര്‍സിബി ബൗളര്‍മാരെ ട്രോളി സേവാഗ്!!

ദുബായ്: മുംബൈക്കെതിരെ ആര്‍സിബി സൂപ്പര്‍ ഓവറില്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആര്‍സിബി ബൗളര്‍മാരെ ട്രോളി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് രംഗത്തെത്തി. അവസാന ഓവറുകളില്‍ കളി തോല്‍പ്പിക്കാന്‍ മിടുക്കരാണ് ബാംഗ്ലൂരിന്റെ ബൗളര്‍മാരെന്ന് സേവാഗ് പരിഹസിച്ചു. ജീവിതത്തില്‍ ആരെയൊക്കെ വിശ്വസിക്കണം, വിശ്വസിക്കാതിരിക്കണം എന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. എന്നാല്‍ ഒരു കാര്യം ജീവിതത്തില്‍ ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്തത്, ബാംഗ്ലൂരിന്റെ അവസാന ഓവറിലെ ബൗളിംഗാണെന്നും സേവാഗ് പരിഹസിച്ചു.

1

നമ്മള്‍ ഒരു കളി ഈസിയായി വിജയിച്ചു എന്ന് കരുതുന്ന സമയത്താവും, ആ മത്സരത്തെ സൂപ്പര്‍ ഓവറിലേക്ക് കൊണ്ടുപോകാന്‍ ആര്‍സിബിയുടെ ബൗളര്‍മാര്‍ക്ക് സാധിക്കുക. അതുകൊണ്ട് അവരെ വിശ്വസിക്കാനേ സാധിക്കില്ലെന്നും സേവാഗ് പറഞ്ഞു. അതേസമയം ആര്‍സിബിയിലെ ഓപ്പണര്‍ ദേവദത്ത് പടിക്കലിനെയും സേവാഗ് അഭിനന്ദിച്ചു. ടോപ് ഓര്‍ഡറില്‍ കഴിഞ്ഞ കുറച്ച് വര്‍ഷമായി ആര്‍സിബി വേണ്ടിയിരുന്ന ബാറ്റ്‌സ്മാനാണ് ദേവദത്തെന്നും സെവാഗ് വ്യക്തമാക്കി. അതേസമയം എബി ഡിവില്യേഴ്‌സ് ബാറ്റ് ചെയ്ത രീതി വളരെ മികച്ചതാണെന്നും സെവാഗ് പറഞ്ഞു.

ബാറ്റ് ചെയ്യുമ്പോള്‍ എബി ഡിവില്യേഴ്‌സിന് ഒരു ലക്ഷ്യമേയുള്ളൂ. അത് സ്‌റ്റേഡിയത്തിന് പുറത്തേക്ക് പന്ത് അടിച്ചുപറത്തുന്നതാണ്. ആര്‍സിബിയുടെ ഓപ്പണിംഗ് ബൗളര്‍മാര്‍ നല്ല രീതിയില്‍ തന്നെയാണ് പന്തെറിഞ്ഞത്. വാഷിംഗ്ടണ്‍ സുന്ദറാണ് ഇതില്‍ ഏറ്റവും മികച്ച നിന്നത്. മുംബൈ ടീമിന് സ്‌കോറിംഗ് വളരെ കടുപ്പമാക്കിയത് സുന്ദറിന്റെ ബൗളിംഗാണെന്ന് സെവാഗ് പറഞ്ഞു. നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രോഹിത് ശര്‍മയുടെ വിക്കറ്റും വീഴ്ത്തിയിരുന്നു വാഷിംഗ്ടണ്‍ സുന്ദര്‍. അതേസമയം ഇഷാന്‍ കിഷനും കിരോണ്‍ പൊള്ളാര്‍ഡും തകര്‍ത്തടിച്ചപ്പോള്‍ ബാക്കിയുള്ള ആര്‍സിബി ബൗളര്‍മാര്‍ മത്സരം വിട്ടുകൊടുത്തെന്നും സെവാഗ് പറഞ്ഞു.

അതേസമയം നവദീപ് സെയ്‌നിയുടെ സൂപ്പര്‍ ഓവര്‍ മികച്ചതായിരുന്നു. അത് പറയാതിരിക്കാന്‍ വയ്യ. ബാറ്റ്‌സ്മാന്‍മാര്‍ 200 റണ്‍സിന് മുകളില്‍ നേടിയെങ്കിലും, എല്ലാ ക്രെഡിറ്റും നവദീപ് സെയ്‌നിക്കും വാഷിംഗ്ടണ്‍ സുന്ദറിനുമാണ്. ഇവരില്ലായിരുന്നെങ്കില്‍ ആര്‍സിബി മത്സരത്തില്‍ തോല്‍ക്കുമായിരുന്നുവെന്നും സെവാഗ് പറഞ്ഞു. നേരത്തെ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ ഓവറില്‍ എടുത്ത തീരുമാനങ്ങളെ യുവരാജ് സിംഗ് വിമര്‍ശിച്ചിരുന്നു. കിരോണ്‍ പൊള്ളാര്‍ഡും ഇഷാന്‍ കിഷനും സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങണമായിരുന്നു. അവര്‍ സെറ്റ് ആയ ബാറ്റ്‌സ്മാന്‍മാരായിരുന്നു. ആര്‍സിബി ശരിക്കും ജയിലില്‍ നിന്ന് രക്ഷപ്പെട്ടതാണ്. മിസ്റ്റര്‍ 360 അവര്‍ക്കുള്ളത് കൊണ്ട് ജയിക്കാനായെന്നും ഡിവില്യേഴ്‌സിനെ സൂചിപ്പിച്ച് യുവരാജ് പറഞ്ഞു.

Story first published: Tuesday, September 29, 2020, 19:18 [IST]
Other articles published on Sep 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+