For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഈ ടൂര്‍ണമെന്റില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച പ്രകടനം... ആ ബൗളറെ പറഞ്ഞ് രവി ശാസ്ത്രി!!

By Vaisakhan MK

ദുബായ്: ആര്‍സിബിയുടെ ജയത്തിന് പിന്നിലെ ഹീറോയെ വെളിപ്പെടുത്തി ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. ഈ ഐപിഎല്ലില്‍ കണ്ട ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് വാഷിംഗ്ടണ്‍ സുന്ദറില്‍ നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റ്‌സ്മാന്‍മാരുടെ ലോകത്ത്, ചെന്നൈയില്‍ നിന്ന് വാഷിംഗ്ടണിലേക്ക്, 2020 ഐപിഎല്ലിലെ ഇതുവരെ കണ്ട ഏറ്റവും മികച്ച പെര്‍ഫോമന്‍സ്, വളരെ സ്‌പെഷ്യല്‍ എന്നായിരുന്നു രവിശാസ്ത്രി ട്വീറ്റ് ചെയ്തത്. അതേസമയം വെറും നാലോവറില്‍ 12 റണ്‍സാണ് സുന്ദര്‍ വഴങ്ങിയത്. രോഹിത് ശര്‍മയുടെ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

1

സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ആര്‍സിബി വിജയം നേടിയത്. ഇരുടീമുകളും 200 റണ്‍സില്‍ അധികം സ്‌കോര്‍ ചെയ്തു. ആര്‍സിബിയുടെ വിജയത്തിന് പിന്നില്‍ പേസ് ബൗളര്‍ നവദീപ് സെയ്‌നിയാണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞിരുന്നു. വെരും ഏഴ് റണ്‍സാണ് താരം വഴങ്ങിയത്. തന്റെ ടീമിനെ വിജയത്തിലെത്തിച്ചത് സെയ്‌നി എറിഞ്ഞ അത്രയ്ക്കും മികച്ച ഓവറായിരുന്നു. അതും ഹര്‍ദിക് പാണ്ഡ്യക്കും കിരോണ്‍ പൊള്ളാര്‍ഡിനുമെതിരെയാണ് അദ്ദേഹം പന്തെറിഞ്ഞത്. നീളമേറിയ ബൗണ്ടറികള്‍ യോര്‍ക്കറുകള്‍ എറിയുന്നതിന് സെയ്‌നിയെ സഹായിച്ചിട്ടുണ്ട്. മികച്ച പേസും വൈഡ് യോര്‍ക്കറും കൃത്യമായി സെയ്‌നി ഉപയോഗിച്ചുവെന്നും കോലി പറഞ്ഞു.

അതേസമയം ഡിവില്യേഴ്‌സിനൊപ്പം സൂപ്പര്‍ ഓവറില്‍ ഇറങ്ങാനുള്ള തീരുമാനം ബോധപൂര്‍വമായിരുന്നു. ഞാനും ഡിവില്യേഴ്‌സും ടീമിനെ വിജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളാണ്. അതാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. രണ്ട് പോയിന്റ് ആര്‍സിബി നേടിയതാണ് ഏറ്റവും പ്രധാനം. മുംബൈ ഗംഭീരമായി കളിച്ചു എന്ന് തന്നെ പറയാം. ഒരുപാട് ട്വിസ്റ്റുകള്‍ ഉള്ള മത്സരമായിരുന്നു ഇത്. ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ മുംബൈ രണ്ടാം പകുതിയില്‍ തകര്‍പ്പനടിയാണ് നടത്തിയത്. പൊള്ളാര്‍ഡും കിഷനും ഗംഭീരമായി കളിച്ചെന്നും കോലി വ്യക്തമാക്കി.

ആര്‍സിബിക്ക് ഒറ്റ കാര്യത്തിലാണ് മെച്ചപ്പെടാനുള്ളത്. ഫീല്‍ഡിംഗ് ടീമിന് മെച്ചപ്പെടാനുള്ള മേഖലയാണ്. അതിലാണ് ഇനി ശ്രദ്ധ. ആര്‍സിബിക്ക് ലഭിച്ച ചാന്‍സുകള്‍ മുതലെടുത്തിരുന്നെങ്കിലും മത്സരത്തില്‍ ഞങ്ങള്‍ നേരത്തെ ജയിക്കുമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ ഫീല്‍ഡര്‍മാര്‍ക്ക് സാധിക്കുന്നില്ല. അതില്‍ കൂടുതല്‍ മെച്ചപ്പെടുത്താനുണ്ടെന്നും കോലി പറഞ്ഞു. അതേസമയം ജസ്പ്രീത് ബുംറയെ നേരിടാന്‍ കൂടിയാണ് സൂപ്പര്‍ ഓവറില്‍ ഞാനും ഡിവില്യേഴ്‌സും ഇറങ്ങിയത്. ഗ്രൗണ്ടിന്റെ വലിപ്പം മനസ്സിലാക്കിയാണ് ബുംറ പന്തെറിയാനെത്തിയതെന്നും കോലി പറഞ്ഞു.

Story first published: Tuesday, September 29, 2020, 18:39 [IST]
Other articles published on Sep 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+