IPL 2020: ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍, അവന്റെ പ്രകടനം സൂപ്പറെന്ന് രവി ശാസ്ത്രി!!
ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന് സാഹയെ പുകഴ്ത്തി ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി. ലോകത്തെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സാഹയെന്ന് ശാസ്ത്രി പറഞ്ഞു. സാഹയുടെ അതിഗംഭീര പ്രകടനമാണ് കളത്തില്‍ കണ്ടതെന്നും ശാസ്ത്രി ട്വീറ്റ് ചെയ്തു. ഫോമില്ലെന്ന് പറഞ്ഞ് വിമര്‍ശകര്‍ എഴുതി തള്ളിയ സാഹ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഡല്‍ഹിക്കെതിരെ 45 പന്തില്‍ 87 റണ്‍സാണ് സാഹ അടിച്ചത്. സാഹയുടെ കരുത്തില്‍ 219 റണ്‍സാണ് ഹൈദരാബാദ് അടിച്ച് കൂട്ടിയത്. 88 റണ്‍സിന് ഹൈദരാബാദ് വിജയിക്കുകയും ചെയ്തു.

നേരത്തെ ഒരു മത്സരം കളിച്ചിരുന്നെങ്കിലും വളരെ വേഗം കുറഞ്ഞ ഇന്നിംഗ്‌സായിരുന്നു അത്. വലിയ വിമര്‍ശനങ്ങളും ഇതിന്റെ പേരില്‍ സാഹ നേരിട്ടിരുന്നു. ഐപിഎല്ലില്‍ സാഹയുടെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് ഡല്‍ഹിക്കെതിരെ കുറിച്ചത്. ഡല്‍ഹി മത്സരത്തില്‍ 131 റണ്‍സിനാണ് പുറത്തായത്. ജയത്തോടെ പ്ലേഓഫ് സാധ്യതകള്‍ സജീവമായി നിലനിര്‍ത്താനും ഹൈദരാബാദിന് സാധിച്ചു. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിജയമാര്‍ജിനാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. അതേസമയം സാഹയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ ഹൈദരാബാദിന്റെ ആരാധകര്‍ അടക്കം ആവശ്യപ്പെട്ടിരുന്നു.
ജോണി ബെയര്‍സ്‌റ്റോയ്ക്ക് പകരമാണ് സാഹ ടീമില്‍ ഇടംപടിച്ചത്. ആദ്യ പന്ത് മുതല്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കെതിരെ കൗണ്ടര്‍ അറ്റാക്കിംഗാണ് സാഹയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് നടത്തിയത്. ഈ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം ഇനിയുള്ള എല്ലാ മത്സരങ്ങളും ഹൈദരാബാദിന് ജയിക്കേണ്ടത് അത്യാവശ്യമാണ്. മറ്റ് ടീമുകളുടെ ഫലവും അവര്‍ക്ക് നിര്‍ണായകമാണ്. പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും രാജസ്ഥാനും 14 പോയിന്റാണെങ്കില്‍, ഹൈദരാബാദ് അടുത്ത രണ്ട് കളി കൂടി ജയിക്കുകയും ചെയ്താല്‍, അവര്‍ക്ക് പ്ലേഓഫിലെത്താം, കാരണം മികച്ച റണ്‍റേറ്റ് ഹൈദരാബാദിനാണ് ഉള്ളത്.
്അതേസമയം ഈ വര്‍ഷം തനിക്ക് കിട്ടിയത് രണ്ടാമത്തെ അവസരമാണെന്ന് സാഹ പറഞ്ഞു. പവര്‍പ്ലേയില്‍ തന്നെ അത് മുതലെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കത്തില്‍ ബൗളര്‍മാര്‍ക്ക് ഒപ്പമായിരുന്നു പിച്ച്. എന്നാല്‍ പിന്നീട് ഇത് ഞങ്ങള്‍ക്ക് അനുകൂലമായി. വാര്‍ണര്‍ ഒരറ്റത്ത് കളിക്കുമ്പോള്‍ വളരെ ഈസിയായി തനിക്ക് കളിക്കാന്‍ സാധിക്കുമെന്ന് സാഹ പറയുന്നു. ഞാന്‍ സാധാരണ കളിക്കുന്ന ക്രിക്കറ്റിംഗ് ഷോട്ടുകളാണ് പവര്‍പ്ലേയില്‍ കളിച്ചതെന്നും സാഹ പറഞ്ഞു. കളിയിലെ മാന്‍ ഓഫ് ദ മാച്ചും സാഹ തന്നെയായിരുന്നു. നിലവില്‍ പത്ത് പോയിന്റുമായി ആറാം സ്ഥാനത്താണ് ഹൈദരാബാദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications