വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അഭിഷേക് ശര്‍മയുമായി കൂട്ടിയിടിച്ച് വീണ് റാഷിദ് ഖാന്‍, ഹൈദരാബാദിന് നഷ്ടം രണ്ട്!!

By Vaisakhan MK

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആര്‍സിബിയോട് തോറ്റത് മാത്രമല്ല കഴിഞ്ഞ ദിവസത്തെ ഐപിഎല്ലിലുണ്ടായ നഷ്ടം. രണ്ട് പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും അപകടകരമായത് റാഷിദ് ഖാന്റേതായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. റാഷിദ് ടീമിനെ വിജയത്തിലെത്തിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് കൂട്ടിയിടി ഉണ്ടായത്. അഭിഷേക് ശര്‍മയുമായി ഓട്ടത്തിനിടെയുണ്ടായ കൂട്ടിയിടിയില്‍ റാഷിദ് താഴേക്ക് വീണു. അഭിഷേക് റണ്ണൗട്ടാവുകയും ചെയ്തു.

1

17ാം ഓവറിലായിരുന്നൂ കൂട്ടിയിടിയുണ്ടായത്. വിക്കറ്റിനിടയിലെ ഓട്ടത്തിനിടെ ഏത് വശത്തേക്ക് മാറി ഓടണമെന്നുള്ള അഭിഷേകിന്റെയും റാഷിദിന്റെയും ആശയക്കുഴപ്പമാണ് കൂട്ടിയിടിയില്‍ കലാശിച്ചത്. കുറേ നേരം നിലത്ത് കിടന്ന ശേഷമാണ് റാഷിദ് എഴുന്നേറ്റത്. ആര്‍സിബി താരങ്ങള്‍ അടക്കം ഓടിയെത്തി. രണ്ടാം റണ്ണിനായി ഒാടുന്നതിനിടെയായിരുന്നു കൂട്ടിയിടി സംഭവിച്ചത്. അഭിഷേകായിരുന്നു ഷോട്ട് കളിച്ചത്. ശിവം ദുബെ പന്ത് പിടിച്ച് ലോംഗ് ഓണില്‍ എറിയുകയായിരുന്നു. എന്നാല്‍ പന്ത് നോക്കി ഓടിയതാണ് ഇരുവരുടെയും കൂട്ടിയിടിലേക്ക് നയിച്ചത്. റാഷിദ് വീണെങ്കില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെത്തിയിരുന്നു.

റാഷിദ് വീണ ഉടനെ മെഡിക്കല്‍ സ്റ്റാഫുകള്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. എന്നാല്‍ താരത്തെ മാറ്റേണ്ടതില്ലെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് റാഷിദ് ബാറ്റിംഗ് തുടരാന്‍ തീരുമാനിച്ചത്. പിന്നീട് വന്ന ഓവറില്‍ റാഷിദിന് സെയ്‌നിയുടെ ബൗണ്‍സറുകളെയാണ് നേരിടേണ്ടി വന്നത്. എന്നാല്‍ അധികം തുടരാന്‍ റാഷിദിന് സാധിച്ചിട്ടില്ല. സെയ്‌നിയുടെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡായി. ഹൈദരാബാദ് മത്സരത്തില്‍ പത്ത് റണ്‍സിനാണ് തോറ്റത്. വലിയ തിരിച്ചടിയായി മാറിയത് ഈ പരുക്കാണ്. മറ്റൊരു പരിക്കിന് കൂടി ഈ മത്സരം സാക്ഷ്യം വഹിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിനാണ് പരിക്കേറ്റത്. ഇത് ഗുരുതരമാണെന്ന് സൂചനയുണ്ട്.

ഹൈദരാബാദിന്റെ ഓള്‍റൗണ്ട് മികവായിരുന്നു മിച്ചല്‍ മാര്‍ഷ്. എന്നാല്‍ കാലിനാണ് പന്തെറിയുന്നതിനിടെ മാര്‍ഷിന് പരിക്കേറ്റത്. നാല് പന്തുകള്‍ മാത്രമാണ് മാര്‍ഷിന് എറിയാന്‍ സാധിച്ചത്. കളിക്കളത്തില്‍ നിന്ന് മുടന്തിയാണ് മാര്‍ഷം മടങ്ങിയത്. പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങാന്‍ സാധിച്ചില്ല. അവസാന നിമിഷമാണ് ബാറ്റിംഗിന് ഇറങ്ങിയത്. ഫോമിലുള്ള താരത്തിന് നന്നായി ബാറ്റ് വീശാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. മാര്‍ഷ് പുറത്താവുമ്പോള്‍ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്ന രീതിയിലാണ് ഡേവിഡ് വാര്‍ണര്‍ സംസാരിച്ചത്.

Story first published: Tuesday, September 22, 2020, 12:52 [IST]
Other articles published on Sep 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X