Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാജസ്ഥാന് ഇന്ന് ജീവന്‍ മരണ പോരാട്ടം, എതിരാളി ഹൈദരാബാദ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് ദുബായിലാണ് മത്സരം. ആറ് മത്സരത്തില്‍ മൂന്ന് വീതം ജയവും തോല്‍വിയും വഴങ്ങിയ ഹൈദരാബാദ് ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്തും ആറ് മത്സരത്തില്‍ നിന്ന് നാല് തോല്‍വിയും രണ്ട് ജയവും നേടിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്. പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമാണെന്നിരിക്കെ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍

വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍

ആദ്യ രണ്ട് മത്സരവും വിജയിച്ച് 13ാം സീസണിലേക്കുള്ള വരവറിയിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിരുന്നെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളിലും അടിതെറ്റി. ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് പ്രധാന പ്രശ്‌നം. സ്റ്റീവ് സ്മിത്ത്,ജോസ് ബട്‌ലര്‍,സഞ്ജു സാംസണ്‍ എന്നിവര്‍ പുറത്തായാല്‍ ടീം തോല്‍ക്കുമെന്ന അവസ്ഥയാണുള്ളത്. ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് താളം കണ്ടെത്താനാവുന്നില്ല. അവസാന നാല് ഇന്നിങ്‌സിലെ സഞ്ജുവിന്റെ പ്രകടനം ടീമിനെ നിരാശപ്പെടുത്തുന്നു. മധ്യനിരയില്‍ വിശ്വസിക്കാവുന്ന ഒരു താരമില്ല.

വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍

ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ബെന്‍ സ്റ്റോക്‌സ് ഇന്നലെ പരിശീലനം ആരംഭിച്ചിരുന്നു. ഇന്ന് ഹൈദരാബാദിനെതിരേ സ്റ്റോക്‌സ് കളിച്ചേക്കും. ഇടവേളയ്ക്ക് ശേഷം എത്തുന്നതിനാല്‍ സ്‌റ്റോക്‌സിന് എത്രത്തോളം മികവ് കാട്ടാന്‍ കഴിയുമെന്ന് കണ്ടറിയണം. എന്നാല്‍ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയാല്‍ സ്റ്റോക്‌സ് എത്തിയിട്ടും കാര്യമായ ഗുണമൊന്നും ഉണ്ടാകില്ല. ബൗളര്‍മാരില്‍ ജോഫ്ര ആര്‍ച്ചര്‍ തന്നെയാണ് ശക്തി. ആന്‍ഡ്രൂ ടൈ അവസാന മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയെങ്കിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. വരുണ്‍ ആരോണ്‍ പുറത്തിരിക്കാനാണ് സാധ്യത. സ്പിന്‍ നിരയില്‍ രാഹുല്‍ തെവാത്തിയയും ശ്രേയസ് ഗോപാലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു.

ഉദിച്ചുയരാന്‍ ഹൈദരാബാദ്

ഉദിച്ചുയരാന്‍ ഹൈദരാബാദ്

ആദ്യ മത്സരങ്ങളിലെ തോല്‍വികള്‍ മറന്ന് ശക്തമായ തിരിച്ചുവരവാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നടത്തിയിരിക്കുന്നത്. ഓപ്പണിങ്ങില്‍ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും പഴയ പ്രതാപത്തിലേക്ക് ഉയര്‍ന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. പഞ്ചാബിനെതിരായ അവസാന മത്സരത്തില്‍ 150ന് മുകളില്‍ ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. മൂന്നാമന്‍ മനീഷ് പാണ്ഡെക്ക് അവസാന മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പ്രതീക്ഷ നല്‍കി കെയ്ന്‍ വില്യംസണുമുണ്ട്.

ഉദിച്ചുയരാന്‍ ഹൈദരാബാദ്

മധ്യനിരയില്‍ യുവതാരങ്ങളുടെ പ്രകടനവും തരക്കേടില്ലെന്ന് പറയാം. ഭുവനേശ്വര്‍ കുമാറിന്റെ അഭാവം ഹൈദരാബാദിനെ ഒട്ടും ബാധിച്ചിട്ടില്ല. കാരണം ടി നടരാജനും ഖലീല്‍ അഹമ്മദും സന്ദീപ് ശര്‍മയും തരക്കേടില്ലാതെ പന്തെറിയുന്നു. റാഷിദ് ഖാനെ എതിര്‍ ടീം ബാറ്റ്‌സ്മാന്‍ എത്രത്തോളം ഭയക്കുന്നുവെന്ന് അദ്ദേഹം വിട്ടുകൊടുക്കുന്ന റണ്‍സുകള്‍ തന്നെ വ്യക്തമാക്കുന്നു. അവസാന രണ്ട് മത്സരത്തിലും തിളങ്ങിയ റാഷിദ് ഖാന്റെ പ്രകടനം ഹൈദരബാദിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, മനാന്‍ വോറ, സ്റ്റീ സ്മിത്ത്‌, സഞ്ജു സാംസണ്‍, ബെന്‍ സ്‌റ്റോക്‌സ്, മഹിപാല്‍ ലൊമറോര്‍, രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, വരുണ്‍ ആരോണ്‍, കാര്‍ത്തിക് ത്യാഗി.

ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, അബ്ദുല്‍ സമദ്, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, ടി നടരാജന്‍.

Story first published: Sunday, October 11, 2020, 9:48 [IST]
Other articles published on Oct 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+