വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രാജസ്ഥാന്‍ ഇന്ന് കെകെആറിനെതിരേ; സമയം, വേദി, സാധ്യതാ ഇലവന്‍- അറിയേണ്ടതെല്ലാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ആദ്യ രണ്ട് മത്സരങ്ങളിലും ആവേശ ജയം നേടി തകര്‍പ്പന്‍ ഫോമില്‍ രാജസ്ഥാനെത്തുമ്പോള്‍ ആദ്യ മത്സരത്തില്‍ മുംബൈയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ഹൈദരാബാദിനെ വീഴ്ത്തിയാണ് കെകെആറെത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം.

രാജകീയമാക്കാന്‍ രാജസ്ഥാന്‍

രാജകീയമാക്കാന്‍ രാജസ്ഥാന്‍

സീസണിലെ ആദ്യ മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച് തുടങ്ങിയ രാജസ്ഥാന്‍ റോയല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ ചരിത്ര റെക്കോഡ് തിരുത്തിയാണ് വിജയം സ്വന്തമാക്കിയത്. 224 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച രാജസ്ഥാന്റെ ബാറ്റിങ് നിരയുടെ മിന്നും ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. സഞ്ജു സാംസണ്‍ നായകന്‍ സ്റ്റീവ് സ്മിത്ത് എന്നിവര്‍ സ്ഥിരതയോടെ ബാറ്റുവീശുന്നതാണ് ടീമിന്റെ പ്രതീക്ഷ. കളിച്ച രണ്ട് മത്സരത്തിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ കളിയിലെ താരമായത് സഞ്ജുവായിരുന്നു. നിലവില്‍ യുഎഇയിലെ ബാറ്റിങ് സാഹചര്യത്തോട് വളരെ പൊരുത്തപ്പെട്ട സഞ്ജു കൂടുതലും സിക്‌സറുകളിലൂടെയാണ് റണ്‍സ് നേടുന്നത്.

സ്പിന്നര്‍മാരുടെ പ്രകടനം

ടീമിലേക്ക് മടങ്ങിയെത്തിയ ജോസ് ബട്‌ലര്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്തേണ്ടതുണ്ട്. പഞ്ചാബിനെതിരേ താളം കണ്ടെത്താനാകാതെ അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. മധ്യനിരയില്‍ റോബിന്‍ ഉത്തപ്പ,റയാന്‍ പരാഗ് എന്നിവര്‍ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തിലൂടെ ഹീറോ ആയി ഉയര്‍ന്ന രാഹുല്‍ തെവാത്തിയയുടെ പ്രകടനത്തെയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന പേസ് നിരയും തരക്കേടില്ല. സ്പിന്നര്‍മാരുടെ പ്രകടനവും തീരെ മോശമാകുന്നില്ല.

ഫോമിലേക്കുയര്‍ന്ന് കെകെആര്‍

ഫോമിലേക്കുയര്‍ന്ന് കെകെആര്‍

മുംബൈക്കെതിരായ മത്സരത്തില്‍ തോറ്റ കെകെആറിനെയായിരുന്നില്ല ഹൈദരാബാദിനെതിരേ കണ്ടത്. ടീമെന്ന നിലയില്‍ കെകെആര്‍ താരങ്ങള്‍ ഫോം കണ്ടെത്തിക്കഴിഞ്ഞു. അതില്‍ പ്രധാനം ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിന്റെയും മധ്യനിരയില്‍ ഇയാന്‍ മോര്‍ഗന്റെയും പ്രകടനമാണ്. ഗില്ലിന് മികച്ച തുടക്കം സമ്മാനിക്കാനായാല്‍ ടീമിനത് കരുത്താകും. മധ്യനിരയില്‍ ആന്‍ഡ്രേ റസല്‍ പ്രതാപത്തിനൊത്ത് ഉയര്‍ന്നിട്ടില്ലെങ്കിലും മോര്‍ഗന്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്തിക്കഴിഞ്ഞു. ഓപ്പണിങ്ങില്‍ സുനില്‍ നരെയ്‌ന് പഴയ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കാത്തതില്‍ ടീമിന് നിരാശയുണ്ട്. നായകന്‍ ദിനേഷ് കാര്‍ത്തിക് ബാറ്റിങ്ങില്‍ ശോഭിക്കേണ്ടതുണ്ട്.

പാറ്റ് കമ്മിന്‍സ്

നിധീഷ് റാണയും ഒരു വമ്പന്‍ ഇന്നിങ്‌സുമായി തിരിച്ചുവരവ് അറിയിക്കേണ്ടത് ടീമിന് അത്യാവശ്യമാണ്. 15.5 കോടി കൊടുത്ത് ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സ് ഫോം കണ്ടെത്തിക്കഴിഞ്ഞു. ഹൈദരാബാദിനെതിരേ മികച്ച ബൗളിങ്ങാണ് അദ്ദേഹം കാഴ്ചവെച്ചത്. ശിവം മാവി,കമലേഷ് നാഗര്‍കോട്ടി,സന്ദീപ് വാര്യര്‍ എന്നിവരുടെ പ്രകടനം ശരാശരി മാത്രം. സ്പിന്നര്‍മാരാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. ചഹാല്‍ മിന്നിത്തിളങ്ങുമ്പോള്‍ കുല്‍ദീപ് യാദവ് കെകെആറിനൊപ്പം ബുദ്ധിമുട്ടുകയാണ്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്: സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, രാഹുല്‍ തെവാത്തിയ, റിയാന്‍ പരാഗ്, ടോം കറാന്‍, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനദ്ഘട്ട്, അങ്കിത് രജപുത്.

കെകെആര്‍: സുനില്‍ നരെയ്ന്‍, ശുബ്മാന്‍ ഗില്‍, ദിനേഷ് കാര്‍ത്തിക്, നിധീഷ് റാണ, ഇയാന്‍ മോര്‍ഗന്‍, ആന്‍ഡ്രേ റസല്‍, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ശിവം മാവി

Story first published: Wednesday, September 30, 2020, 9:22 [IST]
Other articles published on Sep 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X