IPL 2020: രാജസ്ഥാന്‍ x പഞ്ചാബ്- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആവേശ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിജയക്കുതിപ്പിന് രാജസ്ഥാന്‍ റോയല്‍സ് തടയിട്ടിരിക്കുകയാണ്. ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയം സ്വന്തമാക്കി. ഇതോടെ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കൂടുതല്‍ ശക്തമായിരിക്കുകയാണ്. 12 പോയിന്റുമായി പഞ്ചാബും രാജസ്ഥാനും കെകെആറും നാലാമനായി പ്ലേ ഓഫിലെത്താന്‍ ശക്തമായി പോരടിക്കുകയാണ്. അവസാന മത്സരത്തിലെ പ്രകടനം എല്ലാവര്‍ക്കും നിര്‍ണ്ണായകമാണ്. രാജസ്ഥാനെതിരേ പഞ്ചാബ് വിജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് പോരാട്ടം ഇത്രത്തോളം കടുക്കുകയില്ലായിരുന്നു. പഞ്ചാബ്-രാജസ്ഥാന്‍ മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് ഷമി (പഞ്ചാബ്)
പഞ്ചാബിന്റെ ബൗളിങ് നിരയിലെ വജ്രായുധമാണ് മുഹമ്മദ് ഷമി. ഷമി തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്തുന്നതും ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവാറുണ്ട്. എന്നാല്‍ രാജസ്ഥാനെതിരേ ഈ മികവ് ഷമിക്ക് കാട്ടാനായില്ല. മൂന്ന് ഓവര്‍ എറിഞ്ഞ ഷമി വഴങ്ങിയത് 36 റണ്‍സാണ്,ഒരു വിക്കറ്റ് പോലും നേടാനായുമില്ല. ഇത് പഞ്ചാബിന്റെ തോല്‍വിക്ക് പ്രധാന പങ്കുവഹിച്ചു. ഷമി അവസരത്തിനൊത്ത് ഉയരാത്തതിനാല്‍ രാജസ്ഥാന്‍ ബാറ്റിങ് നിര അനായാസം റണ്‍സടിച്ചുകൂട്ടി. ക്രിസ് ജോര്‍ദാന്‍ 3.3. ഓവറില്‍ 44 റണ്‍സ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി.

വരുണ്‍ ആരോണ്‍ (രാജസ്ഥാന്‍)
അങ്കിത് രജപുതിന് പകരക്കാരനായി ടീമിലെത്തിയ വരുണ്‍ ആരോണ്‍ ഇന്നലെ നന്നായി തല്ലുവാങ്ങി. നാല് ഓവറില്‍ 47 റണ്‍സാണ് വരുണ്‍ വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടിയുമില്ല. ബൗളിങ്ങില്‍ ലൈനും ലെങ്തുമില്ലാതെ മോശം പന്തുകള്‍ എറിഞ്ഞാണ് വരുണ്‍ തല്ലുവാങ്ങിയത്. ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റ് വരുണിന് ലഭിക്കുമായിരുന്നെങ്കിലും റിയാന്‍ പരാഗ് ക്യാച്ച് നഷ്ടപ്പെടുത്തി. കാര്‍ത്തിക് ത്യാഗിയും നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി. ബെന്‍ സ്‌റ്റോക്‌സ് നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയാണ് ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് നേടിയത്.

മന്ദീപ് സിങ് (പഞ്ചാബ്)
മായങ്ക് അഗര്‍വാളിന്റെ പകരക്കാരനായി ഓപ്പണര്‍ റോളിലെത്തിയ മന്ദീപ് സിങ് രാജസ്ഥാനെതിരേ തീര്‍ത്തും പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ മന്ദീപ് നേരിട്ട ആദ്യ പന്തില്‍ത്തന്നെ രാജസ്ഥാനെതിരേ പുറത്തായി. ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ ബാറ്റുവെച്ച് ബെന്‍സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് മന്ദീപ് സിങ് പുറത്തായത്. മന്ദീപ് തുടക്കത്തിലേ മടങ്ങിയതോടെ പവര്‍പ്ലേയില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കുന്നതില്‍ പഞ്ചാബ് ഭയന്നു. ഇത് സ്‌കോര്‍ബോര്‍ഡിനെ ബാധിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications