വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPl 2020: പഞ്ചാബ് X രാജസ്ഥാന്‍, നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച പിന്തുടര്‍ന്നുള്ള ജയമാണ് പഞ്ചാബിനെതിരേ രാജസ്ഥാന്‍ നേടിയത്. 223 എന്ന കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും മൂന്ന് പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് ബാക്കി നിര്‍ത്തി രാജസ്ഥാന്‍ മറികടന്നു. രാഹുല്‍ തെവാത്തിയയുടെ സീറോയില്‍ നിന്ന് ഹീറോ ആയി മാറിയ ഇന്നിങ്‌സാണ് പഞ്ചാബിനെ തകര്‍ത്തത്. കെഎല്‍ രാഹുലിന്റെയും മായങ്ക് അഗര്‍വാളിന്റെയും റെക്കോഡ് കൂട്ടുകെട്ടിനെ കാഴ്ചക്കാരാക്കുന്ന പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവെച്ചത്. സഞ്ജു സാംസണ്‍,സ്റ്റീവ് സ്മിത്ത് തുടങ്ങിയ രാജസ്ഥാന്‍ താരങ്ങളും തിളങ്ങിയ മത്സരത്തില്‍ നിരാശപ്പെടുത്തിയ ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷെല്‍ഡോന്‍ കോട്രല്‍

ഷെല്‍ഡോന്‍ കോട്രല്‍

പഞ്ചാബിന്റെ പേസ് ബൗളിങ് നിരയിലെ കരുത്താണ് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡോന്‍ കോട്രല്‍. മികച്ച ടി20 റെക്കോഡുള്ള കോട്രലാണ് ഇന്നലെ പഞ്ചാബിന്റെ തോല്‍വിക്ക് മുഖ്യ കാരണം. 18ാം ഓവര്‍ എറിയാനെത്തിയ കോട്രല്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയതാണ് കളിയുടെ ഗതിയെ മാറ്റിമറിച്ചത്. പന്ത് കണക്ട് ചെയ്യാന്‍ ബുദ്ധിമുട്ടിയ രാഹുല്‍ തെവാത്തിയയാണ് ഈ അഞ്ച് സിക്‌സുകളും നേടിയെന്നതാണ് ശ്രദ്ധേയം.

മികച്ച പന്തുകളായിരുന്നില്ല കോട്രല്‍ എറിഞ്ഞത്. ഷോട്ട് ബോളുകള്‍ തുടരെ തുടരെ പരീക്ഷിച്ചതാണ് കോട്രലിന് തിരിച്ചടിയായത്. ആദ്യ സ്‌പെല്‍ നന്നായി എറിഞ്ഞ കോട്രല്‍ രണ്ടാം സ്‌പെല്ലില്‍ ബൗളിങ് മറന്നു. ഷാര്‍ജയിലെ ചെറിയ മൈതാനത്തെ തെവാത്തിയ നന്നായി മുതലെടുക്കുകയും ചെയ്തു. ആദ്യ രണ്ട് ഓവറില്‍ വെറും 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ കോട്രല്‍ മൂന്നാം ഓവറില്‍ വഴങ്ങിയത് 30 റണ്‍സാണ്.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ നിരാശപ്പെടുത്തിയത് ജോസ് ബട്‌ലറാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി എത്തുമ്പോള്‍ ടീമിന് പ്രതീക്ഷകളേറെയായിരുന്നെങ്കിലും താരം ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി. ടൈമിങ് കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടിയ ബട്‌ലര്‍ 7 പന്തില്‍ നേടിയത് വെറും 4 റണ്‍സാണ്. കോട്രലാണ് ബട്‌ലറെ പുറത്താക്കിയത്. 224 എന്ന വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ബട്‌ലറിന്റെ പ്രകടനം ടീമിനെ നിരാശപ്പെടുത്തി. എന്നാല്‍ യുഎഇയിലെ ഇത്തവണത്തെ ബട്‌ലറിന്റെ ആദ്യ മത്സരമായിരുന്നു ഇത്. അതിനാല്‍ത്തന്നെ ടീമിനെ സംബന്ധിച്ച് ബട്‌ലറിന്റെ മോശം പ്രകടനം അത്ര കാര്യമായ പ്രശ്‌നമല്ല. വരും മത്സരങ്ങളില്‍ ബട്‌ലറും താളം കണ്ടെത്തിയാല്‍ രാജസ്ഥാന്‍ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി തീര്‍ക്കുമെന്നുറപ്പാണ്.

ശ്രേയസ് ഗോപാല്‍

ശ്രേയസ് ഗോപാല്‍

രാജസ്ഥാന്‍ സ്പിന്നര്‍ ശ്രേയസ് ഗോപാലും പ്രതീക്ഷ കാത്തില്ല. നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയ താരം വിക്കറ്റൊന്നും നേടിയില്ല. മികച്ച ചില പന്തുകള്‍ എറിഞ്ഞെങ്കിലും റണ്ണൊഴുക്ക് തടയുന്നതില്‍ താരം പരാജയപ്പെട്ടു. ജോഫ്ര ആര്‍ച്ചര്‍ 4 ഓവറില്‍ 46 റണ്‍സ് വഴങ്ങി നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങ് പ്രകടനംകൊണ്ട് ഈ ചീത്തപ്പേര് മാറ്റി. നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയ അങ്കിത് രജപുതിന്റെ ബൗളിങ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങി നിന്നു.

Story first published: Monday, September 28, 2020, 12:37 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X