For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഞ്ചാബ് X രാജസ്ഥാന്‍- അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആവേശ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. പ്ലേ ഓഫില്‍ കടക്കാന്‍ ജയം അനിവാര്യമായതിനാല്‍ത്തന്നെ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ഇരു ടീമും ഇറങ്ങുക. ഈ സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം രാജസ്ഥാനായിരുന്നു. ഇതിന് പ്രതികാരം വീട്ടാനുറച്ചാവും പഞ്ചാബ് ഇറങ്ങുക. ആദ്യ ഘട്ടത്തിലെ തുടര്‍ തോല്‍വികളില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് പഞ്ചാബ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

പഞ്ചാബിന്റെ മുന്നില്‍ മുട്ടുമടക്കി

അവസാനം കളിച്ച അഞ്ച് മത്സരത്തിലും അവര്‍ തോറ്റിട്ടില്ല. ആര്‍സിബി, മുംബൈ, ഡല്‍ഹി, കെകെആര്‍, ഹൈദരാബാദ് ടീമുകളെല്ലാം പഞ്ചാബിന്റെ മുന്നില്‍ മുട്ടുമടക്കി. ബാറ്റിങ് കരുത്താണ് ടീമിന്റെ ശക്തി. നേരത്തെ കെ എല്‍ രാഹുലിനെ അമിതമായി ടീം ആശ്രയിച്ചിരുന്നു. ഇത് മാറി ഇപ്പോള്‍ ടീമെന്ന നിലയിലേക്ക് ഒത്തൊരുമയോടെ കളിക്കാന്‍ പഞ്ചാബിന് സാധിക്കുന്നുണ്ട്. രാജസ്ഥാനും പഴ പ്രതാപത്തിലേക്ക് തിരിച്ചെത്തിയെന്ന സൂചനയാണ് അവസാന മത്സരത്തിലെ പ്രകടനം വ്യക്തമാക്കുന്നത്. ഇരു ടീമും തമ്മിലുള്ള പ്രധാന കളിക്കണക്കുകള്‍ നോക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇതുവരെ 20 തവണയാണ് പഞ്ചാബും രാജസ്ഥാനും നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 11 തവണയും രാജസ്ഥാന്‍ ജയിച്ചപ്പോള്‍ ഒമ്പത് തവണ പഞ്ചാബും ജയിച്ചു. 2014ല്‍ യുഎഇയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനെതിരേ ജയം പഞ്ചാബിനായിരുന്നു. എന്നാല്‍ ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയം രാജസ്ഥാനായിരുന്നു. ആദ്യ ഘട്ടത്തില്‍ നിന്ന് ഏറെ മെച്ചപ്പെട്ട പഞ്ചാബ് നിലവിലെ വളരെ ശക്തരാണ്. അതിനാല്‍ത്തന്നെ ഇന്ന് കടുത്ത പോരാട്ടം പ്രതീക്ഷിക്കാം.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ നിലവിലെ താരങ്ങളില്‍ പഞ്ചാബിനെതിരേ കൂടുതല്‍ റണ്‍സ് സഞ്ജു സാംസണിന്റെ പേരിലാണ്. 358 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. രാജസ്ഥാനെതിരേ കൂടുതല്‍ റണ്‍സ് നേടിയ നിലവിലെ പഞ്ചാബ് താരം നായകന്‍ കെ എല്‍ രാഹുലാണ് (304). ഈ സീസണില്‍ ഗംഭീര ബാറ്റിങ് കാഴ്ചവെക്കുന്ന രാഹുല്‍ 12 മത്സരത്തില്‍ നിന്ന് 595 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നിലവില്‍ തലപ്പത്താണ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

രാജസ്ഥാനെതിരേ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ നിലവിലെ പഞ്ചാബ് ബൗളര്‍ അഫ്ഗാനിസ്ഥാന്റെ മുജീബുര്‍ റഹ്മാനാണ് (7), പഞ്ചാബിനെതിരേ രാജസ്ഥാനുവേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ നിലവിലെ താരം ജോഫ്ര ആര്‍ച്ചറാണ് (5). പഞ്ചാബിനെതിരേ രാജസ്ഥാന്റെ ശരാശരി സ്‌കോര്‍ 166 റണ്‍സും പഞ്ചാബിന്റെ ശരാശരി സ്‌കോര്‍ 162 റണ്‍സുമാണ്. മികച്ച ബാറ്റിങ് ഇരു കൂട്ടര്‍ക്കുമുള്ളതിനാല്‍ വമ്പന്‍ സ്‌കോര്‍ തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ 5 റണ്‍സ് നേടിയാല്‍ ഈ സീസണില്‍ 600 റണ്‍സ് പിന്നിടും. 37 റണ്‍സ്‌കൂടി നേടിയാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ 2000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാനും രാഹുലിനാവും. ഗ്ലെന്‍ മാക്‌സ് വെല്‍ 1 റണ്‍സ്‌കൂടി നേടിയാല്‍ 1500 ഐപിഎല്‍ റണ്‍സ് സ്വന്തമാക്കും. 50 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ രാജസ്ഥാന്റെ ശ്രേയസ് ഗോപാലിന് വേണ്ടത് 3 വിക്കറ്റ്. രണ്ട് പേരെക്കൂടി പുറത്താക്കിയാല്‍ സഞ്ജു സാംസണ്‍ രാജസ്ഥാനൊപ്പം 50 പുറത്താക്കല്‍ ക്ലബ്ബിലെത്തും.

Story first published: Friday, October 30, 2020, 9:53 [IST]
Other articles published on Oct 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+