For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രാജസ്ഥാന്‍ X കെകെആര്‍; അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മിന്നും ഫോമില്‍ രാജസ്ഥാനെത്തുമ്പോള്‍ മുംബൈയോട് തോറ്റതിന്റെ ക്ഷീണം ഹൈദരാബാദിനോട് തീര്‍ത്താണ് കെകെആറെത്തുന്നത്. ഈ സീസണില്‍ കളിച്ച ഒരു ടീമും ആദ്യ മൂന്ന് മത്സരത്തിലും വിജയിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഏത് വമ്പന്‍ സ്‌കോറും മറികടക്കുന്ന ആവേശ പോരാട്ടങ്ങള്‍ക്കും ഈ സീസണ്‍ സാക്ഷ്യം വഹിച്ച് കഴിഞ്ഞു. രാജസ്ഥാനും കെകെആറും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല. ഇരു ടീമും തമ്മിലുള്ള പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.

മുഖാമുഖം പോരാട്ടം

മുഖാമുഖം പോരാട്ടം

21 മത്സരങ്ങളിലാണ് ഇതുവരെ ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചത്. ഇതില്‍ 10 ജയം വീതം ഇരു കൂട്ടരും സ്വന്തമാക്കിയിട്ടുണ്ട്. ഒരു മത്സരം ഉപേക്ഷിച്ചു. കണക്കുകളില്‍ തുല്യ ശക്തികളായതിനാല്‍ ആധിപത്യത്തിന്റെ കണക്ക് ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. 2014ല്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ കെകെആറിനെ രാജസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് ടീമും സാഹചര്യവുമെല്ലാം ഏറെ മാറിയിരിക്കുന്നതിനാല്‍ അതിന്റെ മുന്‍തൂക്കം അവകാശപ്പെടുന്നതിലും കാര്യമില്ല. രാജസ്ഥാന്‍ ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ ചാമ്പ്യന്മാരാണ്. കെകെആര്‍ രണ്ട് തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

നിലവിലെ രാജസ്ഥാന്‍ താരങ്ങളില്‍ കെകെആറിനെതിരേ കൂടുതല്‍ റണ്‍സ് മലയാളി താരം സഞ്ജു സാംസണിന്റെ പേരിലാണ്. 196 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഇത്തവണ കളിച്ച രണ്ട് മത്സരത്തിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ കളിയിലെ താരമാകാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

കെകെആര്‍

കെകെആര്‍ നിരയില്‍ രാജസ്ഥാനെതിരേ കൂടുതല്‍ റണ്‍സ് നായകന്‍ ദിനേഷ് കാര്‍ത്തികിന്റെ പേരിലാണ്. 232 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. കെകെആര്‍ നിരയില്‍ രാജസ്ഥാനെതിരേ കൂടുതല്‍ വിക്കറ്റ് സുനില്‍ നരെയ്‌ന്റെ പേരിലാണ് (9). എന്നാല്‍ ഈ സീസണില്‍ ഫോം കണ്ടെത്താന്‍ നരെയ്‌ന് സാധിച്ചിട്ടില്ല. രാജസ്ഥാന്‍ നിരയില്‍ ശ്രേയസ് ഗോപാലാണ് (4) കേമന്‍. ഇത്തവണ ശ്രേയസും മികച്ച ഫോമിലല്ല. രാജസ്ഥാന്‍ നിരയില്‍ കൂടുതല്‍ ക്യാച്ച് സ്റ്റീവ് സ്മിത്തിന്റെ പേരിലും (5) കെകെആര്‍ നിരയില്‍ ദിനേഷ് കാര്‍ത്തിക്,കുല്‍ദീപ് യാദവ്,ശുബ്മാന്‍ ഗില്‍ (3) എന്നിവരുടെ പേരിലാണ്.

ജയിക്കുകയും തോല്‍ക്കുകയും

കെകെആറിനെതിരേ രാജസ്ഥാന്റെ ശരാശരി ടീം സ്‌കോര്‍ 150 റണ്‍സും കെകെആറിന്റെ ശരാശരി സ്‌കോര്‍ 145 റണ്‍സുമാണ്. അവസാനമായി ഇരു ടീമും മത്സരിച്ചപ്പോള്‍ കെകെആറിനെ രാജസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

രാജസ്ഥാന്‍ റോയല്‍സിന്റെ 150ാം ഐപിഎല്‍ മത്സരമെന്ന സവിശേഷത ഇന്നത്തെ മത്സരത്തിനുണ്ട്. രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ 132 റണ്‍സുകൂടി നേടിയാല്‍ 2500 ഐപിഎല്‍ റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കും. ജോസ് ബട്‌ലര്‍ 110 റണ്‍സ് നേടിയാല്‍ 1500 ക്ലബ്ബിലും ഇടം നേടാം. മികച്ച ഫോമില്‍ സഞ്ജും ബാറ്റുവീശുമ്പോള്‍ ജോസ് ബട്‌ലര്‍ക്ക് ഫോം കണ്ടെത്താനായിട്ടില്ല. റോബിന്‍ ഉത്തപ്പ 75 റണ്‍സ് നേടിയാല്‍ 4500 ഐപിഎല്‍ റണ്‍സ് ക്ലബ്ബിലും 25 അര്‍ധ സെഞ്ച്വറി ക്ലബ്ബിലും ഇടം പിടിക്കാം. എന്ന ഉത്തപ്പ മികച്ച ഫോമിലല്ല. കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് 40 റണ്‍സ്‌കൂടി നേടിയാല്‍ കെകെആര്‍ നായകനെന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ഇയാന്‍ മോര്‍ഗന്‍ 88 റണ്‍സ് നേടിയാല്‍ 1000 റണ്‍സ് ക്ലബ്ബിലും ആന്‍ഡ്രേ റസല്‍ 89 റണ്‍സ് നേടിയാല്‍ 1500 റണ്‍സ് ക്ലബ്ബിലും ഇടം പിടിക്കും.

Story first published: Wednesday, September 30, 2020, 11:13 [IST]
Other articles published on Sep 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+