Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മൂന്നു പേര്‍ കളിച്ചില്ലെങ്കില്‍ രാജസ്ഥാനെ ഒന്നിനും കൊള്ളില്ല, ജയിച്ച കളി തോറ്റെന്ന് ചോപ്ര

ദുബായ്: രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്ക് കാരണം ബാറ്റിംഗ് നിരയുടെ പരാജയമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. മുന്‍നിരയുടെ പ്രകടനം രാജസ്ഥാന് വിജയിക്കണമെങ്കില്‍ എപ്പോഴും അത്യാവശ്യമാണെന്നും, അതില്‍ ഡല്‍ഹിക്കെതിരെ കുറച്ച് നേരം മാത്രമാണ് കണ്ടതെന്നും ചോപ്ര പറയുന്നു. അതേസമയം 162 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നെങ്കിലും രാജസ്ഥാന്‍ തോല്‍ക്കുകയായിരുന്നു. അതിശക്തമായ നിലയില്‍ നിന്നാണ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് രാജസ്ഥാന്‍ തോല്‍വിയിലേക്ക് വീണത്.

അവര്‍ മൂന്ന് പേരും തിളങ്ങണം

അവര്‍ മൂന്ന് പേരും തിളങ്ങണം

രാജസ്ഥാന്‍ നിരയില്‍ അവര്‍ മൂന്ന് പേരും തിളങ്ങാത്ത കാലത്തോളം വിജയം നേടാന്‍ ടീമിന് സാധിക്കില്ല. ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ സേവനം ടീമിന് വളരെ വലുതാണ്. ഡല്‍ഹിക്കെതിരെ ബട്‌ലറും സ്‌റ്റോക്‌സും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ സ്മിത്ത് മത്സരം കൈവിട്ടു. ഡല്‍ഹിയുടെ കൈയ്യില്‍ നിന്ന് മത്സരം വഴുതി പോയതായിരുന്നു. എന്നാല്‍ അവര്‍ തന്നെ ജയിച്ചു. രാജസ്ഥാന്റെ നില ആശങ്കപ്പെടുത്തുന്നതാണ്. സ്ഥിരമായി അവര്‍ക്ക് വിജയിക്കണമെങ്കില്‍ സ്റ്റോക്‌സും ബ്ടലറും സ്മിത്തും വലിയ സ്‌കോര്‍ നേടേണ്ടി വരുമെന്നും ചോപ്ര പറഞ്ഞു.

സ്മിത്ത് തിളങ്ങുന്നില്ല

സ്മിത്ത് തിളങ്ങുന്നില്ല

രാജസ്ഥാന്‍ എളുപ്പത്തില്‍ 162 റണ്‍സ് ചേസ് ചെയ്യുമായിരുന്നു. ബട്‌ലറില്‍ നിന്ന് ഗംഭീരമായ തുടക്കമാണ് അവര്‍ക്ക് ലഭിച്ചത്. ശരിക്കും ഞെട്ടിക്കുന്ന ഷോട്ടുകളാണ് പുറത്താവും മുമ്പ് അദ്ദേഹം കളിച്ചത്. സ്റ്റോക്‌സും നല്ല ഫോമിലായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇരുവരും പുറത്തായി. എന്നാല്‍ പ്രശ്‌നം സ്റ്റീവന്‍ സ്മിത്തിലാണ്. ആദ്യത്തെ രണ്ട് മത്സരത്തിന് ശേഷം സ്മിത്ത് കാര്യമായി റണ്‍സൊന്നും നേടിയിട്ടില്ല. ഇത് രാജസ്ഥാന്‍ പരാജയപ്പെട്ട എല്ലാ മത്സരങ്ങളിലും അവരെ നന്നായി ബാധിക്കുന്നുണ്ടെന്നും ചോപ്ര പറഞ്ഞു.

കളി മാറ്റിയത് അക്കാര്യം

കളി മാറ്റിയത് അക്കാര്യം

സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയും രാജസ്ഥാനെ വിജയത്തിലെത്തിക്കാന്‍ നന്നായി തന്നെ ശ്രമിച്ചിരുന്നു. എന്നാല്‍ പരാഗ് റണ്ണൗട്ടായതാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ്. വല്ലാത്തൊരു നിമിഷമായിരുന്നു രാജസ്ഥാന് അത്. മത്സരം രാജസ്ഥാനില്‍ നിന്ന് തട്ടിയെടുത്തത് ആ റണ്ണൗട്ടാണെന്നും ചോപ്ര പറഞ്ഞു. അവസാനം വരെ രാഹുല്‍ തേവാത്തിയ മാത്രമായിരുന്നു പിന്നീടുണ്ടായത്. അദ്ദേഹത്തിന് ജയിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ഈസിയായി ജയിക്കേണ്ട മത്സരമാണ് അവര്‍ തോറ്റതെന്നും ചോപ്ര വ്യക്തമാക്കി. ടീമിനെ ജയിപ്പിക്കുക എന്നത് യുവതാരങ്ങളുടെ മാത്രം കടമയാവരുത്. സീനിയര്‍ താരങ്ങളും കൂടി അതേറ്റെടുക്കണമെന്നും ചോപ്ര പറഞ്ഞു.

അവന്‍ തകര്‍ത്തടിക്കും

അവന്‍ തകര്‍ത്തടിക്കും

ബെന്‍ സ്റ്റോക്‌സ് മികച്ച രീതിയിലാണ് കളിച്ചത്. വെറും രണ്ട് ഇന്നിംഗ്‌സുകള്‍ കൊണ്ട് തന്നെ സ്റ്റോക്‌സ് താളം കണ്ടെത്തി കഴിഞ്ഞു. വൈകാതെ തന്നെ സ്‌റ്റോക്‌സിന്റെ വെടിക്കെട്ട് ഐപിഎല്ലില്‍ കാണാന്‍ സാധിക്കുമെന്ന് ചോപ്ര പറഞ്ഞു. പക്ഷേ രാജസ്ഥാന് പ്ലേഓഫില്‍ കയറണമെങ്കില്‍ ഈ ടോപ് ത്രീ അസാധാരണ പ്രകടനം തന്നെ കളത്തില്‍ കാണിക്കണം. അതേസമയം ഒരിക്കലും ഈ മൂന്ന് താരങ്ങളും ഒരുമിച്ച് ബാറ്റ് ചെയ്യരുത്. സ്മിത്തോ സ്‌റ്റോക്‌സോ നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം. സ്മിത്തോ ബട്‌ലറോ സ്‌റ്റോക്‌സോ ആദ്യ മൂന്നില്‍ എന്ത് വന്നാലും കളിക്കരുത്. അത് ടീമിന്റെ ബാലന്‍സിംഗിനെ ബാധിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Thursday, October 15, 2020, 15:20 [IST]
Other articles published on Oct 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+