Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: തേവാത്തിയയുടെ തുടക്കം പത്ത് ലക്ഷത്തില്‍ നിന്ന്, ഇപ്പോള്‍ രാജസ്ഥാന്‍ നല്‍കുന്നത് കോടികള്‍!!

ദുബായ്: ഒറ്റ രാത്രി കൊണ്ട് ഐപിഎല്ലിലെ താരമായി മാറിയിരിക്കുകയാണ് രാഹുല്‍ തേവാത്തിയ. പഞ്ചാബിനെതിരെ അഞ്ച് സിക്‌സര്‍ പറത്തിയ തേവാത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു. എന്നാല്‍ എല്ലാവരും തേവാത്തിയക്ക് ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ കുറിച്ചാണ് അന്വേഷിക്കുന്നത്. തേവാത്തിയയുടെ തുടക്കം രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് തന്നെയായിരുന്നു. 2014ല്‍ വെറും പത്ത് ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ തേവാത്തിയയെ സ്വന്തമാക്കുന്നത്. താരതമ്യേന അറിയപ്പെടാത്ത താരമായിരുന്നു തേവാത്തിയ.

1

2015ലും തേവാത്തിയ രാജസ്ഥാനില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ 2016ലെ താരലേലത്തില്‍ തേവാത്തിയയെ ആരും വാങ്ങിയില്ല. 2017ല്‍ തേവാത്തിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലാണ് എത്തിയത്. അവര്‍ക്കെതിരെയാണ് ഇപ്പോള്‍ അഞ്ച് സിക്‌സറുകള്‍ അടിച്ചിരിക്കുന്നതും. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്ന് കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. അന്ന് രാശി തെളിഞ്ഞെന്ന് തേവാത്തിയ കരുതിയിരുന്നു. എന്നാല്‍ ഡല്‍ഹി വേണ്ട വിധത്തില്‍ അദ്ദേഹത്തെ ഉപയോഗിച്ചില്ല. 2020ന്റെ തുടക്കത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെ ഇത്രയും വലിയ തുകയ്ക്ക് തേവാത്തിയയെ വാങ്ങാന്‍ തയ്യാറാവുകയായിരുന്നു.

രാജസ്ഥാന്റെ മികച്ച നീക്കമായിരുന്നു ഇത്രയും വലിയ തുകയ്ക്ക് തേവാത്തിയയെ വാങ്ങാനുള്ള തീരുമാനം. ഹരിയാനയില്‍ നിന്നുള്ള താരമാണ് അദ്ദേഹം. നിലവില്‍ രാജസ്ഥാന്‍ അദ്ദേഹത്തിന് മൂന്ന് കോടി രൂപയാണ് പ്രതിഫലമായി നല്‍കുന്നത്. ഹരിയാനയ്ക്ക് വേണ്ടി 2013ലാണ് തേവാത്തിയ അരങ്ങേറ്റം നടത്തിയത്. ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചത്. പരിമിത ഓവര്‍ മത്സരങ്ങളിലും ഹരിയാനയ്ക്കായി കളിച്ചിട്ടുണ്ട് തേവാത്തിയ. അതേസമയം വരുന്ന സീസണിലും തേവാത്തിയ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തീരുമാനിക്കുമെന്നാണ് സൂചന.

ഇനി വരാനിരിക്കുന്ന ലേലത്തില്‍ തേവാത്തിയക്ക് കൂടുതല്‍ വില ലഭിക്കാനുള്ള സാധ്യതകളുമുണ്ട്. അതേസമയം തേവാത്തിയ നാലാം നമ്പറില്‍ ഇറങ്ങാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനമായിരുന്നുവെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. രാഹുല്‍ തേവാത്തിയയെ പുതിയ പരീക്ഷണങ്ങള്‍ക്കായി ടീം ഉപയോഗിക്കാന്‍ തയ്യാറായിരുന്നു. അദ്ദേഹം നല്ലൊരു ലെഗ് സ്പിന്നറാണ്. എന്നാല്‍ പരിശീലന വേളയില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് കരുത്ത് കൂടി ടീം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് നാലാം നമ്പറില്‍ തേവാത്തിയയെ ഇറക്കാന്‍ തീരുമാനിച്ചത്. തേവാത്തിയ തുടകത്തില്‍ നിരാശനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് തിരിച്ചുവരാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും സഞ്ജു പറഞ്ഞു.

Story first published: Tuesday, September 29, 2020, 15:40 [IST]
Other articles published on Sep 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+