വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ബെന്‍ സ്റ്റോക്‌സ് 'ക്ലാസ്' താരം- പുകഴ്ത്തി രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്

അബുദാബി: പഞ്ചാബിനെതിരായ ഏഴ് വിക്കറ്റ് ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്. ബാറ്റിങ് നിരയുടെ മോശം ഫോമില്‍ വലഞ്ഞുകൊണ്ടിരുന്ന ടീം അവസാന രണ്ട് മത്സരത്തിലും വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ചത് ബാറ്റ്‌സ്മാന്‍മാരുടെ മികവിലായിരുന്നു. അതില്‍ എടുത്ത് പറയേണ്ടത് ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റിങ് മികവാണ്. പവര്‍പ്ലേയെ ഫലപ്രദമായി മുതലാക്കുന്ന സ്റ്റോക്‌സ് മുംബൈക്കെതിരേ സെഞ്ച്വറി നേടിയപ്പോള്‍ പഞ്ചാബിനെതിരേ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക താരമായി. ഇപ്പോഴിതാ സ്‌റ്റോക്‌സിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. സ്‌റ്റോക്‌സ് ക്ലാസ് താരമെന്നാണ് സ്മിത്ത് പറഞ്ഞത്.

'അവസാന മത്സരങ്ങളില്‍ വിജയങ്ങള്‍ നേടാനായി. പ്ലേ ഓഫില്‍ കടക്കാന്‍ ഇപ്പോഴും സാധ്യതകളുണ്ട്. ഞങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വരുന്നുണ്ട്. മികച്ച ക്രിക്കറ്റാണ് ഞങ്ങള്‍ കളിക്കുന്നത്. സഞ്ജു സാംസണിന്റെ റണ്‍ ഔട്ട് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ എല്ലാ സമയത്തും കാര്യങ്ങളെ പോസിറ്റീവായി എടുക്കണം. ഇതാണ് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജോസ് ബട്‌ലറിന് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കിയത്. സ്‌റ്റോക്‌സ് മനോഹരമായാണ് പന്ത് അടിച്ച് പറത്തുന്നത്. ഇതൊരു നല്ല സൂചനയാണ്. ബെന്‍ ക്ലാസ് താരമാണ്. ഏത് പന്തുകളെയും തന്റേതായ ഷോട്ടുകളിലൂടെ കളിക്കാന്‍ മിടുക്കുണ്ട്. പന്തുകൊണ്ടും അവന്‍ തന്റെ ജോലി മനോഹരമായി ചെയ്യുന്നു.ലോകത്തിലെ മികച്ചവരില്‍ ഒരാളാണ് ബെന്‍'-സ്മിത്ത് പറഞ്ഞു.

benstokes-stevesmith

പഞ്ചാബിനെതിരേ രാജസ്ഥാന് കരുത്തായത് സ്റ്റോക്‌സിന്റെ ബാറ്റിങ്ങായിരുന്നു. 26 പന്തുകള്‍ നേരിട്ട് 50 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്. ഇതില്‍ ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടും. 192.30 ആയിരുന്നു സ്റ്റോക്‌സിന്റെ സ്‌ട്രൈക്കറേറ്റ്. സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെയും സ്മിത്ത് പ്രശംസിച്ചു. 'സഞ്ജു മികച്ച രീതിയിലാണ് ടൂര്‍ണമെന്റ് തുടങ്ങിയത്. എന്നാല്‍ മധ്യ ഭാഗങ്ങളില്‍ ഫോം നിലനിര്‍ത്താനായില്ല. എന്നാല്‍ ഇതാണ് ടി20 ക്രിക്കറ്റ്. ഈ പ്രോസസിനെ വിശ്വസിക്കുകയാണ് ചെയ്യേണ്ടത്. സ്‌റ്റോക്‌സിനൊപ്പം പ്രാധാന്യം അര്‍ഹിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്'-സ്മിത്ത് പറഞ്ഞു. 25 പന്തുകള്‍ നേരിട്ട് നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 48 റണ്‍സാണ് സഞ്ജു നേടിയത്. റോബിന്‍ ഉത്തപ്പ (30),സ്റ്റീവ് സ്മിത്ത് (31*),ജോസ് ബട്‌ലര്‍ (22*) എന്നിവരുടെ ബാറ്റിങ്ങും രാജസ്ഥാന് കരുത്തായി. നിലവില്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്റെ അവസാന മത്സരം. ഇതില്‍ ജയിക്കുകയും മറ്റ് ടീമുകളുടെ ഫലം അനുകൂലമായും വന്നാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ ഇടം ലഭിച്ചേക്കും.

Story first published: Saturday, October 31, 2020, 13:52 [IST]
Other articles published on Oct 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X