IPL 2020: ഇംഗ്ലണ്ടിനുവേണ്ടി ഓപ്പണ്‍ ചെയ്യുമോ? അത് ബുദ്ധിമുട്ടാണ്, കാരണം വെളിപ്പെടുത്തി സ്‌റ്റോക്‌സ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബെന്‍ സ്റ്റോക്‌സ് പുറത്തെടുക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന് രാജസ്ഥാന്‍ വിജയിച്ചപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സ്റ്റോക്‌സ് കൈയടി നേടിയിരുന്നു. ഇത്തവണ ഓപ്പണറെന്ന നിലയിലാണ് സ്റ്റോക്‌സിനെ രാജസ്ഥാന്‍ പരീക്ഷിക്കുന്നത്. അത് വിജയം കാണുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഓപ്പണിങ് റോളിനെക്കുറിച്ച എഎന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റോക്‌സ് തുറന്ന് പറഞ്ഞിരിക്കുകയാണ്.
'ശരിക്കും എന്റെ പുതിയ റോളിനെ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡുമായി ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നു. പുതിയ റോള്‍ ആസ്വദിക്കുന്നുണ്ട്'-സ്റ്റോക്സ് പറഞ്ഞു. സീസണില്‍ വൈകിയാണ് സ്റ്റോക്‌സ് എത്തിയത്. അച്ഛന്റെ രോഗത്തെത്തുടര്‍ന്ന് നാട്ടില്‍ കുടുംബത്തോടൊപ്പം ആയിരുന്നു അദ്ദേഹം. പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയ ശേഷം ഓപ്പണര്‍ റോളിലാണ് സ്‌റ്റോക്‌സ് അവതരിച്ചത്.

ആദ്യ മത്സരങ്ങളിലൊന്നും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സ്റ്റോക്‌സിന് സാധിച്ചിരുന്നില്ല. ടൈമിങ് കണ്ടെത്താനും പ്രയാസപ്പെട്ടതോടെ സ്‌റ്റോക്‌സിനെ ഓപ്പണര്‍ റോളില്‍ നിന്ന് മാറ്റണമെന്ന ആവിശ്യം ഉയര്‍ന്നിരുന്നെങ്കിലും മുംബൈക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയോടെ സ്‌റ്റോക്‌സ് വിമര്‍ശകരുടെ വായടപ്പിച്ചു. ഇംഗ്ലണ്ട് ടീമില്‍ ഓപ്പണറാവുക എളുപ്പമല്ലെന്നാണ് സ്‌റ്റോക്‌സ് പറയുന്നത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി.
' ഇംഗ്ലണ്ട് ടീമില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് നിരവധി പ്രതിഭാശാലികളായ താരങ്ങളാണുള്ളത്. ജേസണ്‍ റോയി,ടോം ബാന്റന്‍,അലക്‌സ് ഹെയ്ല്‍സ്,ജോണി ബെയര്‍സ്‌റ്റോ ഇവരെല്ലാം വളരെ മികവുള്ള താരങ്ങളാണ്. അതിനാല്‍ത്തന്നെ ഇവരെ മറികടന്ന് ഓപ്പണര്‍ റോളിലേക്കെത്തുക പ്രയാസമുള്ള കാര്യമാണ്. അതിനാല്‍ത്തന്നെ രാജസ്ഥാനില്‍ ലഭിച്ച ഓപ്പണര്‍ റോളിനെ നന്നായി ആസ്വദിക്കുന്നുണ്ട്'-സ്റ്റോക്സ് പറഞ്ഞു. തുടക്ക മത്സരങ്ങളില്‍ പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അപ്പോള്‍ പരിശീലക സംഘം നല്‍കിയ പിന്തുണ വലുതായിരുന്നുവെന്നും സ്റ്റോക്‌സ് പറഞ്ഞു.
തുടക്കത്തിലെ പ്രകടനത്തില്‍ നിരാശനാകേണ്ടെന്ന് ഞാന്‍ മനസിലാക്കി. അടുത്ത മത്സരം മികച്ചതാക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുക. കഴിഞ്ഞ മത്സരത്തില്‍ നന്നായി കളിച്ചോ ഇല്ലയോ എന്നല്ല അടുത്ത മത്സരത്തിലേക്ക് ലക്ഷ്യം വെക്കുക. ഒരു മത്സരത്തില്‍ നന്നായി കളിച്ചതിനാല്‍ അടുത്ത മത്സരത്തിലും നന്നായി കളിക്കുമെന്ന് പറയാനാവില്ലെന്നും സ്‌റ്റോക്‌സ് പറഞ്ഞു. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. ഇനി രണ്ട് മത്സരങ്ങള്‍ ശേഷിക്കെ വലിയ വിജയങ്ങള്‍ നേടിയാലും കെകെആര്‍,പഞ്ചാബ്,ഹൈദരാബാദ് ടീമുകളുടെ മത്സര ഫലം രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളെ സ്വാധീനിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications