വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഉമിനീര് കൊണ്ട് പന്ത് മിനുക്കി, ഉത്തപ്പ പെട്ടു! വീഡിയോ വൈറല്‍

കെകെആറിന്റെ ബാറ്റിങിനിടെയായിരുന്നു സംഭവം

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിക്കിടെ പന്ത് ഉമിനീര് കൊണ്ട് മിനുക്കിയ രാജസ്ഥാന്‍ റോയല്‍സ് താരം റോബിന്‍ ഉത്തപ്പ വിവാദത്തില്‍. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പന്തില്‍ ഉമിനീര് പ്രയോഗിക്കുന്നതടക്കം പല പ്രവര്‍ത്തികളും ഐസിസി വിലക്കിയിരുന്നു. ഇതു ലംഘിച്ചു കൊണ്ടായിരുന്നു ഉത്തപ്പ പന്ത് ഉമിനീര് കൊണ്ട് മിനുക്കിയെടുത്തത്.

IPL 2020: Robin Uthappa accidentally applies saliva on the ball | Oneindia Malayalam
1

ഫീല്‍ഡിങിനിടെ പന്ത് പിടിച്ചെടുത്ത് അതില്‍ ഉത്തപ്പ ഉമിനീര് പ്രയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കളിയുടെ മൂന്നാമത്തെ ഓവറിനിടെയായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായ ഈ സംഭവം. പന്ത് ബൗളര്‍ ജയദേവ് ഉനാട്കട്ടിന് തിരികെ നല്‍കുന്നതിനു മുമ്പായിരുന്നു ഐസിസിയുടെ കൊവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ട് ഉത്തപ്പയുടെ 'മിനുക്കല്‍ പ്രകടനം'.

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മാത്രമല്ല ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളിലും ഐസിസിയുടെ കൊവിഡ്-19 പെരുമാറ്റച്ചട്ടം ബാധകമാണ്. പന്തിന് കൂടുതല്‍ മിനുക്കം ലഭിക്കാന്‍ പരമ്പരാഗതമായി ബൗളര്‍മാര്‍ പിന്തുടര്‍ന്നു പോരുന്ന രീതിയാണ് ഉമിനീര് കൊണ്ടുള്ള പ്രയോഗം. എന്നാല്‍ കൊവിഡ് മഹാമാരിക്കു ശേഷം ഇത് നിരോധിക്കാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു. ഉമനീര് വഴി രോഗവ്യാപനം ഉണ്ടാവാന്‍ സാധ്യത കൂടുതലായതിനെ തുടര്‍ന്നായിരുന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പന്തില്‍ ഉമിനീര് പ്രയോഗിക്കരുതെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയത്.

ഐസിസി വിലക്ക് വന്ന ശേഷവും പല മല്‍സരങ്ങളിലും ചില താരങ്ങള്‍ അബദ്ധത്തില്‍ ഉമിനീര് പ്രയോഗിച്ചതായി നേരത്തേയും ശ്രദ്ധയില്‍ പെട്ടിരുന്നു. നിയമലംഘനം നടത്തിയ ഉത്തപ്പയ്‌ക്കെതിരേ നടപടിയുണ്ടാവുമോ, അതോ മുന്നറിയിപ്പ് കൊണ്ട് രക്ഷപ്പെടുമോയെന്നാണ് ഇനി അറിയാനുള്ളത്.

IPL 2020: കമ്മിന്‍സിനെ മടക്കിയ സഞ്ജുവിന്റെ സൂപ്പര്‍ ക്യാച്ച്- തലയടിച്ച് വീണു! രക്ഷപ്പെട്ടുIPL 2020: കമ്മിന്‍സിനെ മടക്കിയ സഞ്ജുവിന്റെ സൂപ്പര്‍ ക്യാച്ച്- തലയടിച്ച് വീണു! രക്ഷപ്പെട്ടു

IPL 2020: ദേ വീണ്ടും നരെയ്ന്‍, കാര്‍ത്തിക് എന്തുകൊണ്ട് ഇതാവര്‍ത്തിക്കുന്നു? ട്രോള്‍IPL 2020: ദേ വീണ്ടും നരെയ്ന്‍, കാര്‍ത്തിക് എന്തുകൊണ്ട് ഇതാവര്‍ത്തിക്കുന്നു? ട്രോള്‍

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ഈ സീസണിലെ ഐപിഎല്‍ പൂര്‍ണമായും ബിസിസിഐ യുഎഇയിലേക്കു മാറ്റിയത്. കര്‍ശന മാര്‍ഗനിര്‍ദേശങ്ങളോടെയാണ് ടൂര്‍ണമെന്റ് ഇപ്പോള്‍ യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റ് അവസാനിക്കുന്നതു വരെ മുഴുവന്‍ താരങ്ങളും ബയോ ബബ്‌ളിന്റെ ഭാഗമാണ്. ഐപിഎല്‍ ആരംഭിക്കുന്നതിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ രണ്ടു താരങ്ങളുള്‍പ്പെടെ 13 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ മുക്തരായതോടെയാണ് ഇവര്‍ക്കു ടീമിനൊപ്പം തിരികെ ചേരാന്‍ കഴിഞ്ഞത്.

Note: The images used are representational

Story first published: Wednesday, September 30, 2020, 23:57 [IST]
Other articles published on Sep 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X