
നേരത്തെ ഈ മൈതാനത്തെ ഉയര്‍ന്ന ടി20 ടീം ടോട്ടല്‍ അഫ്ഗാനിസ്ഥാന്റെ പേരിലായിരുന്നു. 2015-16 സീസണില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. ഇതാണ് രാജസ്ഥാന്‍ തിരുത്തിയത്. സഞ്ജു സാംസണിന്റെയും (74) നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും (69) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് രാജസ്ഥാന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.

തുടക്കം മുതല്‍ ആക്രമിച്ച് മുന്നേറിയ സഞ്ജു 32 പന്തില്‍ 9 സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് 74 റണ്‍സ് അടിച്ചെടുത്തത്. 231.25ആയിരുന്നു സഞ്ജുവിന്റെ സ്‌ട്രൈക്കറേറ്റ്. 13ാം സീസണിലെ ആദ്യ മത്സരത്തില്‍ത്തന്നെ സഞ്ജു ഗംഭീര പ്രകടനം പുറത്തെടുക്കുകയായിരുന്നു. പീയൂഷ് ചൗള, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരാണ് കൂടുതല്‍ സഞ്ജുവിനെ പ്രഹരം ഏറ്റുവാങ്ങിയത്.

അതേസമയം 47 പന്തില്‍ നാല് വീതം സിക്‌സും ഫോറുമാണ് സ്മിത്ത് നേടിയത്. 146.80 ആയിരുന്നു സ്മിത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഡേവിഡ് മില്ലര്‍ ഒരു പന്ത് പോലും നേരിടുന്നതിന് മുമ്പ് റണ്ണൗട്ടായി. അരങ്ങേറ്റ മത്സരത്തില്‍ യുവതാരം യശ്വസി ജയ്‌സ്വാളിന് തിളങ്ങാനായില്ല. 6 പന്ത് നേരിട്ട് 1 ബൗണ്ടറി ഉള്‍പ്പെടെ 6 റണ്‍സാണ് താരം നേടിയത്. റോബിന്‍ ഉത്തപ്പ (5), രാഹുല്‍ തിവാട്ടിയ (10), റിയാന്‍ പരാഗ് (6) എന്നിവരും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി.

ഷാര്‍ജാ സ്റ്റേഡിയത്തിലെ ടി20 ഫോര്‍മാറ്റിലെ ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോറാണ് സഞ്ജു ഇന്ന് നേടിയത്. സെഞ്ച്വറി നേടിയ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷഹസാദിന്റെ (118*) പേരിലാണ് ഇവിടുത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. രണ്ടാം സ്ഥാനത്ത് പാകിസ്താന്റെ ഷുഹൈബ് മാലിക്കാണ് (75). ഇന്നത്തെ മത്സരത്തിലൂടെ ഒരു റെക്കോഡ് സഞ്ജു സ്വന്തം പേരിലാക്കി.

ഷാര്‍ജാ സ്റ്റേഡിയത്തില്‍ ഒരു ടി20 ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയത്. ഒമ്പത് സിക്‌സര്‍ പറത്തിയ സഞ്ജു അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷഹ്‌സാദിന്റെ 8 സിക്‌സര്‍ റെക്കോഡാണ് തിരുത്തിയത്. ഷാര്‍ജാ ക്രിക്കറ്റ് മൈതാനത്തെ ഉയര്‍ന്ന റണ്‍ ചേസ് 140 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയതാണ്. ഇവിടുത്തെ ശരാശരി രണ്ടാം ഇന്നിങ്‌സ് ടി20 സ്‌കോര്‍ 131 ആണ്. അതിനാല്‍ത്തന്നെ രാജസ്ഥാനെ വീഴ്ത്തുക കണക്കുകള്‍ പ്രകാരം സിഎസ്‌കെയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ്. രാജസ്ഥാനെ തകര്‍ത്താല്‍ അത് പുതിയ ചരിത്രമാവുകയും ചെയ്യും.


Click it and Unblock the Notifications