Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവനില്ലാത്തതാണ് തോല്‍വിക്ക് കാരണം, രാജസ്ഥാന്‍ ലൈനപ്പ് ഇപ്പോഴും ശരിയായിട്ടില്ലെന്ന് ചോപ്ര

ദുബായ്: രാജസ്ഥാന്‍ റോയല്‍സ് ഇപ്പോഴഉം ആശയക്കുഴപ്പം മാറാത്ത ടീമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. അവരുടെ തോല്‍വികള്‍ക്ക് പ്രധാന കാരണവും ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ നാലാം തോല്‍വിക്ക് കാരണം ടീം കോമ്പിനേഷന്‍ കൃത്യമായി വരാതിരുന്നതാണ്. അവര്‍ എല്ലാ കളിയിലും ഓരോ മാറ്റങ്ങള്‍ വരുത്തുന്നത് അതുകൊണ്ടാണ്. എന്നാല്‍ കാര്യങ്ങള്‍ ഒന്നും ശരിയായി വരുന്നില്ലെന്നും ചോപ്ര വ്യക്തമാക്കി.

ടീം കോമ്പിനേഷന്‍ ശരിയല്ല

ടീം കോമ്പിനേഷന്‍ ശരിയല്ല

രാജസ്ഥാന്‍ തോല്‍ക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ എല്ലാ മത്സരങ്ങളിലും ടീം ഇലവനില്‍ മാറ്റം വരുത്തുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. ഡല്‍ഹിക്കെതിരായ മത്സരത്തിലും ടീമില്‍ മാറ്റങ്ങള്‍ വരുത്തിയാണ് അവര്‍ കളിക്കാനിറങ്ങിയത്. ആന്‍ഡ്രൂ ടൈ ടീമിലെത്തിയപ്പോള്‍ ടോം കറന്‍ പുറത്തായി. അങ്കിത് രജ്പുത്തിന് പകരം വരുണ്‍ ആരോണും കളിച്ചു. ഏത് ടീമാണ് വിജയിക്കാവുന്ന ഇലവനെന്ന് അവര്‍ക്കറിയില്ല. അത്തരമൊരു ടീം തോല്‍വികള്‍ ധാരാളം വഴങ്ങും. രാജസ്ഥാന്റെ കാര്യത്തില്‍ അതാണ് കാണുന്നതെന്നും ചോപ്ര പറഞ്ഞു.

അവനില്ലാത്തത് വലിയ പ്രശ്‌നമാണ്

അവനില്ലാത്തത് വലിയ പ്രശ്‌നമാണ്

രാജസ്ഥാന്‍ നിരയില്‍ ബെന്‍ സ്റ്റോക്‌സ് ഇല്ലാത്തത് അവരെ അലട്ടുന്നുണ്ട്. അതാണ് ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍. ബെന്‍ സ്റ്റോക്‌സ് വരുന്നതോടെ അവര്‍ ശക്തരാകും. പക്ഷേ അതുവരെ ടീം ഇലവന്‍ ദുര്‍ബലമായി തുടരുമെന്നും ചോപ്ര പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നല്ല കളി തന്നെയാണ് രാജസ്ഥാന്‍ പുറത്തെടുത്തത്. നല്ല തുടക്കം രാജസ്ഥാന് ലഭിച്ചു. ബൗളിംഗിലൂടെ അവര്‍ അത് നേടാനായി. രണ്ട് റണ്ണൗട്ടുകള്‍ വന്നു. ടോപ് ഫോറിലെ രണ്ട് പേര്‍ റണ്ണൗട്ടായത് ഗംഭീരമായിരുന്നു. അതില്‍ തന്നെ ശ്രേയസ് അയ്യരുടെ റണ്ണൗട്ട് അതിഗംഭീരമായിരുന്നുവെന്നും ചോപ്ര പറഞ്ഞു.

ഡല്‍ഹി ശരിക്കും ഞെട്ടിച്ചു

ഡല്‍ഹി ശരിക്കും ഞെട്ടിച്ചു

ശ്രേയസ്സും പന്തും പോയതോടെ ഡല്‍ഹി തകര്‍ന്ന് തരിപ്പണമാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ സ്റ്റോയിനിസും ഹെറ്റ്മയറും വളരെ നന്നായി ബാറ്റ് ചെയ്തു. വാലറ്റത്ത് അക്ഷര്‍ പട്ടേലും ഹര്‍ഷല്‍ പട്ടേലും ചേര്‍ന്ന് അവരെ 184 എന്ന സ്‌കോറിലെത്തിച്ചു. അതൊരു മോശം ടോട്ടലേ അല്ലായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് വളരെ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങിയത്.അവര്‍ ഒരു മാറ്റവും ടീം വരുത്തിയില്ല. അമിത് മിശ്ര ഇല്ലാത്തത് അവരെ ബാധിക്കുമെന്ന് കരുതിയെങ്കിലും, മിശ്രയില്ലാതെ തന്നെ വിജയിക്കാനാവുമെന്ന് ഡല്‍ഹി തെളിയിച്ചെന്നും ചോപ്ര വ്യക്തമാക്കി.

ചേസിംഗ് പറ്റില്ല

ചേസിംഗ് പറ്റില്ല

രാജസ്ഥാന്‍ ചേസിംഗ് എളുപ്പമാകുമെന്നാണ് കരുതിയത്. എന്നാല്‍ ബട്‌ലര്‍ പുറത്തായതും യശ്വസി ജെസ്വാളിന് വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തും പ്രശ്‌നം രൂക്ഷമാക്കി. യശ്വസി ടീമിനൊപ്പം നിന്ന് ജയിക്കണമെന്ന രീതിയിലാണ് കളിച്ചത്. പക്ഷേ അദ്ദേഹം പരിചയസമ്പത്ത് കുറഞ്ഞ താരമാണ്. അതിനാല്‍ കുറ്റം പറയാനാവില്ല. സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി വേഗത്തില്‍ പുറത്തായി. സ്റ്റീവ് സ്മിത്തും അതേ രീതിയില്‍ തന്നെയാണ് പറത്തായത്. തുടര്‍ച്ചയായി നാല് ഇന്നിംഗ്‌സുകളില്‍ ഇവര്‍ പരാജയമാണെന്നത് വാസ്തവമാണ്. രാഹുല്‍ തേവാത്തിയ മാത്രമാണ് കുറച്ചെങ്കിലും പൊരുതിയത്. എന്നാല്‍ അത് ഒറ്റയാള്‍ പോരാട്ടമായി മാറിയെന്നും ചോപ്ര പറഞ്ഞു.

Story first published: Saturday, October 10, 2020, 20:50 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+