Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പഞ്ചാബിനെതിരെ പോരാട്ടം കടുക്കും.... ആ താരത്തിന്റെ വിക്കറ്റ് നേരത്തെ വീഴ്ത്തണമെന്ന് ബട്‌ലര്‍

ദുബായ്: പഞ്ചാബിനെതിരെയുള്ള മത്സരം എളുപ്പമാകില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍. ഞങ്ങള്‍ കടുത്ത പോരാട്ടം തന്നെയാണ് അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷേ ഞങ്ങള്‍ നന്നായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മികച്ച പോരാട്ടമാണ് ടീം നടത്തിയത്. ആദ്യ മത്സരം തന്നെ ജയിക്കാന്‍ സാധിച്ചതില്‍ വലിയ ആത്മവിശ്വാസം ടീമിലുണ്ടാക്കിയിട്ടുണ്ട്. മികച്ച ബാറ്റിംഗ് പെര്‍ഫോമന്‍സാണ് ടീം നടത്തിയത്. അത്തരമൊരു ബാറ്റിംഗ് പിച്ചിലും ടീമിന്റെ ബൗളിംഗ് പ്രകടനം മികച്ചായിരുന്നുവെന്നും ബട്‌ലര്‍ പറഞ്ഞു.

1

ആദ്യ മത്സരം കളിക്കാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് താന്‍. വളരെ നല്ല പരിശീലനമാണ് സഹതാരങ്ങള്‍ക്കൊപ്പം നടത്തുന്നത്. ജയിക്കാനുള്ള ഒരു ആവേശം ടീമിലുണ്ട്. അത് കളിക്കളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. ആദ്യ മത്സരത്തിലെ പ്രകടനം നിലനിര്‍ത്താനാണ് ശ്രമമെന്നും ബട്‌ലര്‍ പറഞ്ഞു. കിംഗ്‌സ് ഇലവനെ ഞങ്ങള്‍ ചെറുതായി കാണുന്നില്ല. വളരെ മികച്ചവരാണ് അവര്‍. ആര്‍സിബിക്കെതിരെ കെഎല്‍ രാഹുല്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. രാഹുലിന്റെ വിക്കറ്റ് നേരത്തെ തന്നെ നേടുക എന്നതാണ് ഞങ്ങളുടെ ഗെയിം പ്ലാനെന്നും ബട്‌ലര്‍ വെളിപ്പെടുത്തി.

ഷാര്‍ജയിലാണ് അടുത്ത മത്സരം നടക്കുന്നത്. കാരണം ഇത് ചെറിയ സ്റ്റേഡിയമാണ്. അതുകൊണ്ട് വമ്പന്‍ സ്‌കോര്‍ തന്നെ പിറക്കുമെന്നാണ് കരുതുന്നത്. ചെറിയ ബൗണ്ടറികള്‍ ഉള്ളത് കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിന് വഴിയൊരുക്കുമെന്നും ബട്‌ലര്‍ വ്യക്തമാക്കി. അതേസമയം രണ്ട് ടീമുകളും ഓരോ മത്സരം വിജയിച്ചാണ് നാളത്തെ പോരാട്ടത്തിന് ഇറങ്ങുന്നത്. പഞ്ചാബ് ആദ്യ മത്സരം തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ആര്‍സിബിയെ 95 റണ്‍സിന് തകര്‍ത്തിരുന്നു. രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ തന്നെ കൂറ്റന്‍ സ്‌കോര്‍ നേടുകയും, സിഎസ്‌കെയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

രാജസ്ഥാന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് സിഎസ്‌കെയെ പരാജയപ്പെടുത്തിയത്. ബട്‌ലര്‍ കൂടി തിരിച്ചെത്തുന്നതോടെ രാജസ്ഥാന്‍ നിര ശക്തമാകും. സഞ്ജു കീപ്പിംഗില്‍ നിന്ന് മാറി ഫീല്‍ഡിംഗിലേക്ക് എത്താനും സാധ്യതയുണ്ട്. ഓപ്പണിംഗിലെ പ്രശ്‌നവും ഇതോടെ പരിഹരിക്കപ്പെടും. അതേസമയം പഞ്ചാബ് നിരയില്‍ ക്രിസ് ഗെയില്‍ കളിക്കുമോ എന്ന് മാത്രമാണ് ആരാധകര്‍ക്കുള്ള സംശയം. ആദ്യ രണ്ട് മത്സരങ്ങളിലും ഗെയില്‍ കളിച്ചിരുന്നില്ല. ടീമിന് ആവശ്യമുള്ള സമയത്ത് ഗെയ്ല്‍ ഇറങ്ങുമെന്ന് മാത്രമാണ് രാഹുല്‍ ഇതുവരെ പറഞ്ഞിട്ടുള്ളത്.

Story first published: Saturday, September 26, 2020, 20:43 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+