Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ചേസിംഗില്‍ അവനാണ് രാജസ്ഥാന്റെ ഹീറോ... തേവാത്തിയയെ അഭിനന്ദിച്ച് വീരേന്ദര്‍ സേവാഗ്!!

ദുബായ്: രാജസ്ഥാന്റെ റെക്കോര്‍ഡ് വിജയത്തില്‍ അഭിനന്ദനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. റെക്കോര്‍ഡ് ചേസിംഗില്‍ രാഹുല്‍ തേവാത്തിയ രാജസ്ഥാന്റെ ഹീറോ ആയി മാറിയെന്ന് സെവാഗ് പറഞ്ഞു. അതേസമയം പഞ്ചാബ് ഇന്നിംഗ്‌സിന്റെ ആദ്യ വിക്കറ്റില്‍ 183 റണ്‍സ് ചേര്‍ത്ത രാഹുല്‍-മായങ്ക് അഗര്‍വാള്‍ ജോഡി ലാംലഖന്‍മാരാണെന്ന് സെവാഗ് പറഞ്ഞു. രാംലഖന്‍ എന്ന ചിത്രത്തില്‍ അനില്‍ കപൂര്‍-ജാക്കി ഷറോഫ് ജോഡികളാണ് ഉള്ളത്. മികച്ച ജോഡികളായിട്ടാണ് ഇവര്‍ സിനിമയില്‍ അറിയപ്പെടുന്നത്. ഇതുമായിട്ടാണ് സെവാഗ് താരതമ്യം ചെയ്തത്.

1

നേരത്തെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗും തേവാത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഒരു പന്തെങ്കിലും തേവാത്തിയ മിസാക്കിയതിന് നന്ദിയെന്ന് യുവരാജ് കുറിച്ചു. ടി20യില്‍ ആറ് സിക്‌സറുകള്‍ അടിച്ച തന്റെ റെക്കോര്‍ഡ് സൂചിപ്പിച്ചായിരുന്നു യുവരാജിന്റെ പരാമര്‍ശം. എന്തൊരു മത്സരമായിരുന്നു അത്. രാജസ്ഥാന്‍ റോയല്‍സിനെ അഭിനന്ദിക്കുന്നു. മായങ്കും സഞ്ജു സാംസണും തകര്‍ത്തടിച്ചെന്നും യുവരാജ് സിംഗ് കുറിച്ചു. എംഎസ് ധോണിയുടെ ശൈലിയിലേക്ക് മാറിയിരിക്കുകയാണ് തേവാത്തിയയെന്നായിരുന്നു ഇംഗ്ലീഷ് താരം സാം ബില്ലിംഗ്‌സിന്റെ പ്രതികരണം.

അതേസമയം എന്റെ വമ്പനടികള്‍ക്ക് പിന്നില്‍ സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയുമാണെന്ന് തേവാത്തിയ വെളിപ്പെടുത്തി. ഇവരാണ് എനിക്ക് ആത്മവിശ്വാസം തന്നത്. ഒരു സിക്‌സര്‍ അടിച്ച് തുടങ്ങിയാല്‍, പിന്നീട് എളുപ്പത്തില്‍ മുന്നോട്ട് പോകാനാവുമെന്ന് എനിക്കറിയാമായിരുന്നു. അവസാന നാലോവറില്‍ 18 റണ്‍സ് വെച്ച് നേടാനായാല്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കാനാവുമെന്ന് എനിക്കും സഞ്ജുവിനും അറിയാമായിരുന്നു. എന്നോട് ഈ അവസരത്തില്‍ പതറരുതെന്ന് സഞ്ജുവാണ് പറഞ്ഞത്. വമ്പനടികള്‍ക്ക് ശ്രമിക്കാന്‍ തന്നെയാണ് സഞ്ജു എന്നോട് ആവശ്യപ്പെട്ടതെന്നും തേവാത്തിയ പറഞ്ഞു.

നേരിട്ട ആദ്യ 20 പന്തുകള്‍ എന്റെ കരിയറിലെ ഏറ്റവും മോശപ്പെട്ടതായിരുന്നു. നെറ്റ്‌സില്‍ എനിക്ക് വലിയ തോതില്‍ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് വമ്പനടികള്‍ക്ക് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. തുടക്കത്തില്‍ പക്ഷേ എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചില്ല. ഡഗൗട്ടില്‍ എല്ലാവരും ആകാംഷയോടെ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു. അവര്‍ക്കറിയാം എനിക്ക് വെടിക്കെട്ട് ബാറ്റിംഗ് നടത്താന്‍ സാധിക്കുമെന്ന്. ലെഗ്‌സ്പിന്നറെ സിക്‌സര്‍ അടിക്കാനാണ് പരിശീലകന്‍ നിയോഗിച്ചത്. പക്ഷേ മറ്റ് ബൗളര്‍മാര്‍ക്കെതിരെയാണ് അത് സാധ്യമായതെന്നും തേവാത്തിയ പറഞ്ഞു.

Story first published: Monday, September 28, 2020, 21:55 [IST]
Other articles published on Sep 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+