വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കോട്രലിന്റെ വിക്കറ്റ് ആഘോഷത്തെ പരിഹസിച്ചു- വിശദീകരണവുമായി തെവാത്തിയ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ രാഹുല്‍ തെവാത്തിയ. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ 224 എന്ന വിജയലക്ഷ്യം വിജയകരമായി മറികടന്ന് രാജസ്ഥാന്‍ റോയല്‍സ് മറികടന്നത് രാഹുല്‍ തെവാത്തിയയുടെ അപ്രതീക്ഷിത ബാറ്റിങ് വെടിക്കെട്ടിലൂടെയായിരുന്നു. മത്സരത്തില്‍ 18 ഓവര്‍ എറിയാനെത്തിയ പഞ്ചാബ് പേസര്‍ ഷെല്‍ടോന്‍ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സര്‍ തെവാത്തിയ പറത്തിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്. കഴിഞ്ഞ ദിവസം ഡ്രസിങ് റൂമില്‍ തെവാത്തിയ കോട്രലിന്റെ വിക്കറ്റ് നേടിയ ശേഷമുള്ള ആഘോഷത്തെ തെവാത്തിയ അനുകരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇത് കോട്രലിനെ പരിഹസിക്കുന്നതാണെന്ന തരത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു.

ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് തെവാത്തിയ. 'കോട്രലിന്റെ വിക്കറ്റ് ആഘോഷം എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പട്ടാള ജീവിതത്തോട് എനിക്ക് പൂര്‍ണ ബഹുമാനമാണ്. പഞ്ചാബിനെതിരേ എന്റെ ഭാഗ്യ ദിവസമായിരുന്നു. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി. എന്നാല്‍ എപ്പോഴും അദ്ദേഹത്തിനെതിരേ ഇത് ചെയ്യാന്‍ സാധിക്കുമെന്ന് കരുതരുത്' എന്നാണ് ട്വിറ്ററിലൂടെ തെവാത്തിയ പ്രതികരിച്ചത്. മത്സരത്തില്‍ തുടക്കത്തില്‍ ബാറ്റ് പന്തില്‍ കണക്ട് ചെയ്യാന്‍ ബുദ്ധിമുട്ടിയ തെവാത്തിയ പിന്നീട് കത്തിക്കയറുകയായിരുന്നു. കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സും ഷമിക്കും മാക്‌സ് വെല്ലിനും എതിരായ ഓരോ സിക്‌സും ഉള്‍പ്പെടെ ഏഴ് സിക്‌സാണ് മത്സരത്തില്‍ തെവാത്തിയ നേടിയത്. മുഹമ്മദ് ഷമിയുടെ ഓവറില്‍ പുറത്താവുമ്പോള്‍ 31 പന്തില്‍ 53 റണ്‍സായിരുന്നു തെവാത്തിയയുടെ സമ്പാദ്യം. താരത്തിന്റെ കന്നി ഐപിഎല്‍ അര്‍ധ സെഞ്ച്വറി കൂടിയായിരുന്നു ഇത്.

rahultewatia

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ തെവാത്തിയ തുടക്കത്തില്‍ വലിയ വിമര്‍ശനം നേരിട്ടു. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ തെവാത്തിയയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം തെവാത്തിയ മറുപടി കൊടുത്തു. സീറോയില്‍ നിന്ന് ഹീറോ ആകുന്ന പ്രകടനമായിരുന്നു തെവാത്തിയയുടേത്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തെവാത്തിയയുടെ പ്രകടനം വളരെ ആഘോഷമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും വലിയ റെക്കോഡുകളൊന്നും ഇല്ലാത്ത തെവാത്തിയ 2014ലാണ് ഐപിഎല്ലിലേക്കെത്തുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന തെവാത്തിയയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമെന്നായിരുന്നു ഉണ്ടായിരുന്നത്. അവസാനമായി ഗൗതം ഗംഭീറിന്റെ ജന്മദിനാംശയാണ് അദ്ദേഹം ട്വിറ്ററിലൂടെ നേര്‍ന്നത്. പിന്നീട് ഒരു അപ്‌ഡേഷനും അദ്ദേഹം നല്‍കിയിരുന്നില്ല. എന്നാല്‍ ആരാധകര്‍ ഇത് ശ്രദ്ധയില്‍പെടുത്തിയതോടെ ട്വിറ്ററില്‍ രാഹുല്‍ തന്റെ ടീം രാജസ്ഥാനെന്ന് മാറ്റുകയായിരുന്നു.

Story first published: Wednesday, September 30, 2020, 14:27 [IST]
Other articles published on Sep 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X