വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കോലിയും പോണ്ടിങ്ങും കൊമ്പുകോര്‍ത്തതെന്തിന്? സംഭവം വെളിപ്പെടുത്തി ആര്‍ അശ്വിന്‍

ദുബായ്: ഏറെ പ്രതിസന്ധികള്‍ക്കിടയിലും വളരെ മനോഹരമായാണ് ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചത്. കളിയാവേശം ഒട്ടും ചോരാതെ മത്സരം ആരാധകരിലേക്കെത്തിക്കാന്‍ ബിസിസി ഐക്കായി. കാണികളില്ലായിരുന്നുവെങ്കിലും കളിയാവേശത്തിന് വലിയ കുറവില്ലായിരുന്നു. താരങ്ങളെല്ലാം തന്നെ ഏറ്റവും വാശിയോടെ തന്നെയാണ് കിരീടത്തിനായി പോരടിച്ചത്. ഇത്തവണ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായെങ്കിലും ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടു.

R Ashwin Reveals Virat Kohli And Ricky Ponting Were Involved in Heated Argument on Field

ഇത്തവണ ഡല്‍ഹി നിരയുടെ അഭിവാജ്യ ഘടകമായിരുന്ന ആര്‍ അശ്വിന്‍ ഇപ്പോള്‍ ഐപിഎല്ലിനിടെ നടന്ന ഒരു വാക് പോരാട്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സും ആര്‍സിബിയും തമ്മില്‍ നടന്ന രണ്ടാം മത്സരത്തിനിടെ ആര്‍സിബി നായകന്‍ വിരാട് കോലിയും ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്ങും തമ്മില്‍ നടന്ന വാക്കു തര്‍ക്കത്തെക്കുറിച്ചാണ് അശ്വിന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ടൈം ഔട്ടിനിടെയാണ് സംഭവം നടന്നത്.

kohliashwinponting

'ഓടുമ്പോള്‍ കാലിന് നല്ല വേദനയുണ്ടായിരുന്നു. സ്‌കാനിങ്ങില്‍ ഞരമ്പിന് പരിക്കുണ്ടെന്ന് മനസിലായി. ഞാന്‍ പന്തെറിഞ്ഞതിന് ശേഷം മൈതാനത്ത് നിന്ന് കയറി. ടൈം ഔട്ടിനിടെ ഫിസിയോക്കൊപ്പം ഗ്രൗണ്ടിലെത്തിയ റിക്കി മടങ്ങാന്‍ വൈകിയതില്‍ കോലിക്കും സംഘത്തിനും അതൃപ്തി ഉണ്ടായിരുന്നു. ഇത് അവര്‍ പറഞ്ഞതോടെ പോണ്ടിങ് തിരിച്ചും മറുപടി നല്‍കി. റിക്കി ഒരു പോരാട്ടവും വിടുന്ന ആളല്ലെന്ന് അറിയാമല്ലോ. അതിനാല്‍ ആ സംസാരം ചെറിയ തര്‍ക്കമായി'-അശ്വിന്‍ പറഞ്ഞു.

കോലി ഇക്കാര്യം അംപയറോട് പരാതിപ്പെട്ടിരുന്നെങ്കിലും വലിയ ചര്‍ച്ചകളില്ലാതെ ഇത് അവസാനിച്ചു. തുടര്‍ നടപടികളിലേക്ക് പ്രശ്‌നം നീണ്ടില്ല. മുന്‍ ഓസീസ് ഇതിഹാസ നായകനായ റിക്കി പോണ്ടിങ്ങാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇത്തവണത്തെ കുതിപ്പിന്റെ ബുദ്ധി കേന്ദ്രം. ഇത്തവണ രണ്ട് തവണ ആര്‍സിബിയെ നേരിട്ടപ്പോഴും ജയം ഡല്‍ഹിക്കായിരുന്നു.

വിരാട് കോലിയെ ആദ്യമായി ഐപിഎല്ലില്‍ പുറത്താക്കാനും അശ്വിന്‍ സാധിച്ചിരുന്നു. അതിനെക്കുറിച്ചും അശ്വിന്‍ മനസ് തുറന്നു. 'വിരാട് കോലിക്കെതിരേ പന്തെറിയാന്‍ എപ്പോഴും ഇഷ്ടമാണ്. എനിക്കെതിരേ സാഹസത്തിന് പലപ്പോഴും കോലി തയ്യാറാകാറില്ല. അഭിമാന പ്രശ്‌നമായതിനാല്‍ത്തന്നെ പലപ്പോഴും വിക്കറ്റ് നല്‍കാതെ പിടിച്ച് നിന്നിരുന്നു. എം എസ് ധോണിയും ഇതുപോലെ തന്നെയാണ്. 2016ല്‍ പൂനെയിലായിരുന്നപ്പോള്‍ കോലി അടിച്ച പന്ത് ഉയര്‍ന്ന് പോയപ്പോള്‍ ഞാന്‍ മനസില്‍ ചിന്തിച്ചു ഇപ്പോള്‍ വിക്കറ്റ് ലഭിക്കുമെന്ന്. എന്നാല്‍ അങ്കിത് ശര്‍മക്ക് പന്ത് കൈയിലൊതുക്കാനായില്ല. ഞാന്‍ എന്താണ് കാണിക്കുന്നതെന്ന് അവനോട് ചോദിച്ചു'-അശ്വിന്‍ പറഞ്ഞു. ഇത്തവണ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാണ് ആര്‍സിബി പുറത്തായത്.

Story first published: Thursday, November 12, 2020, 11:00 [IST]
Other articles published on Nov 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X