Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പഞ്ചാബ് അടുത്ത എല്ലാ മത്സരങ്ങളും വിജയിക്കും, പ്ലേഓഫിലെത്തുമെന്ന് യൂണിവേഴ്‌സല്‍ ബോസ്

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് അടുത്ത എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഇനി നോക്കൗട്ടില്‍ എത്താന്‍ സാധിക്കൂ. അവസരത്തിനൊത്ത് ഉയരാത്തതില്‍ ടീമിനെതിരെ വ്യാപക വിമര്‍ശവും ഉയരുന്നുണ്ട്. പക്ഷേ പഞ്ചാബിന്റെ അടുത്ത ഏഴ് മത്സരങ്ങളും വിജയിക്കുമെന്ന് ഉറപ്പ് പറയുകയാണ് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയില്‍. ഈ സീസണില്‍ ഇതുവരെ അദ്ദേഹം പഞ്ചാബിനായി കളിച്ചിട്ടില്ല. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ ഗെയില്‍ ഇറങ്ങും. നേരത്തെ തന്നെ ഇറങ്ങേണ്ട ഗെയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.

ഏഴ് മത്സരങ്ങളാണ് പഞ്ചാബിന് ഇനി ബാക്കിയുള്ളത്. ഞങ്ങള്‍ എല്ലാ മത്സരങ്ങളും വിജയിക്കുമെന്നാണ് വിശ്വസിക്കുന്നത്. അത് ഇപ്പോഴും സാധ്യമാണെന്ന് ക്രിസ് ഗെയ്ല്‍ പറഞ്ഞു. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് ഞങ്ങളുള്ളതെന്ന് അറിയാം. പക്ഷേ എന്നാലും ഞാന്‍ പറയുന്നു പ്ലേ ഓഫിലെത്തുക സാധ്യമാണെന്ന്. ടീമിലെ ഓരോ താരത്തിലും അക്കാര്യം വിശ്വസിക്കുന്നുണ്ട്. മുന്നോട്ട് പോകാനുള്ള ഏക വഴി ഇവിടെ നിന്നുള്ള എല്ലാ മത്സരങ്ങളും ജയിക്കുക എന്നത് മാത്രമാണ്. ഞങ്ങള്‍ അത് ചെയ്ത് കാണിക്കാന്‍ പോവുകയാണ്. ടീമിനെ വിജയിപ്പിച്ചിരിക്കുമെന്നും ഗെയ്ല്‍ പറഞ്ഞു.

gayleipl

അതേസമയം കിംഗ്‌സ് ഇലവന്‍ പേജില്‍ ഗെയ്ല്‍ കളിക്കുമെന്ന കാര്യം അദ്ദേഹം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ആരാധകരേ, യൂണിവേഴ്‌സ് ബോസ് തിരിച്ചെത്തിയിരിക്കുന്നു. നിങ്ങളെല്ലാവരും ഒരുപാട് കാത്തിരുന്നു എന്ന് എനിക്കറിയാം. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്, അതല്ലെങ്കില്‍ എന്തെങ്കിലും വലുത് യൂണിവേഴ്‌സ് ബോസിന് വീണ്ടും സംഭവിക്കണം. അതുണ്ടാവില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും ഗെയ്ല്‍ പറഞ്ഞു. ഗെയ്ല്‍ ഫിറ്റ്‌നെസ് വീണ്ടെടുത്തതായി പഞ്ചാബ് ടീം ഒഫീഷ്യല്‍സും പറയുന്നു. ആര്‍സിബിക്കെതിരെ അദ്ദേഹം കളിക്കാന്‍ തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കി.

കോച്ച് അനില്‍ കുംബ്ലെയ്ക്ക് ഗെയ്‌ലിനെ കളിപ്പിക്കാന്‍ സമ്മര്‍ദമുണ്ട്. ആദ്യ മത്സരം മുതല്‍ ഗെയ്‌ലിനെ കളിപ്പിക്കാതിരിക്കുന്നതില്‍ കുംബ്ലെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. അതേസമയം ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്തിരിക്കാനാണ് സാധ്യത. കളിച്ച എല്ലാ മത്സരങ്ങളിലും മാക്‌സ്‌വെല്‍ പരാജയമായിരുന്നു. വെറും 58 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത്. ടീം ലൈനപ്പില്‍ കാര്യമായ മാറ്റം വേണ്ടി വരും. മായങ്ക് അഗര്‍വാള്‍ മൂന്നാം സ്ഥാനത്ത് കളിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ ഒരു മികച്ച ഫീല്‍ഡറെ കൂടി ടീം ഉള്‍പ്പെടുത്തും. അതല്ലെങ്കില്‍ ഒരു അധിക ബൗളറെ കളിപ്പിക്കാനും സാധ്യതയുണ്ട്.

Story first published: Thursday, October 15, 2020, 10:03 [IST]
Other articles published on Oct 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+