Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'ഒത്തൊരുമിച്ച് കരുത്തോടെ തിരിച്ചുവരും', പഞ്ചാബ് ആരാധകരോട് കെ എല്‍ രാഹുല്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് കെ എല്‍ രാഹുല്‍ നായകനായ കിങ്‌സ് ഇലവന്‍ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായത്. ആദ്യ ഘട്ടത്തില്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ പഞ്ചാബ് രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ വിജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോടും നിര്‍ണ്ണായക മത്സരത്തില്‍ സിഎസ്‌കെയോടും പരാജയപ്പെട്ടത് പഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയവരെല്ലാം മനോഹരമായ നിമിഷങ്ങള്‍ കാണികള്‍ക്ക് ഈ സീസണില്‍ നല്‍കി. ഇപ്പോഴിതാ അടുത്ത വര്‍ഷം ശക്തമായി തിരിച്ചുവരുമെന്ന് ആരാധകരോട് പറഞ്ഞിരിക്കുകയാണ് കെ എല്‍ രാഹുല്‍. 'ജയിച്ചത് ഒന്നിച്ച്,തോറ്റത് ഒന്നിച്ച്,പോരാടിയത് ഒന്നിച്ച്, ഒത്തൊരുമിച്ച് ശക്തമായ തിരിച്ചുവരും' എന്നാണ് ട്വിറ്ററിലൂടെ രാഹുല്‍ പറഞ്ഞത്.

രാഹുല്‍

അവസാന മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം യുവതാരങ്ങളെ പുകഴ്ത്തി രാഹുല്‍ സംസാരിച്ചിരുന്നു. 'ടീമിലെ യുവതാരങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്തു. മികച്ച പരിശീലകരോടൊപ്പം കടുത്ത എതിരാളികളോട് മികച്ച പ്രകടനമാണ് യുവതാരങ്ങള്‍ കാഴ്ചവെച്ചത്. സമ്മര്‍ദ്ദ ഘട്ടങ്ങളെ മനോഹരമായി അവര്‍ തരണം ചെയ്തു. അവരുടെ മേല്‍ എപ്പോഴും ഞങ്ങളുടെ കണ്ണുണ്ടാകും. അവര്‍ക്കുവേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഇനിയും ഒരുപാട് അവര്‍ വളരാനുണ്ട്'-എന്നാണ് രാഹുല്‍ പറഞ്ഞത്.

പഞ്ചാബ്

രവി ബിഷ്‌നോയിയാണ് ഇത്തവണ പഞ്ചാബ് നിരയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരം. അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനത്തിലൂടെ പ്രശംസ പിടിച്ചുപറ്റിയ സ്പിന്നര്‍ പഞ്ചാബിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചു. 14 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് യുവ ലെഗ് സ്പിന്നര്‍ വീഴ്ത്തിയത്. അര്‍ഷദീപ് സിങ്ങാണ് കൈയടി നേടിയ മറ്റൊരു താരം. നിര്‍ണ്ണായക മത്സരത്തില്‍ മീഡിയം പേസറായ അര്‍ഷദീപിനെ തഴഞ്ഞത് പഞ്ചാബിന് തിരിച്ചടിയായി. 8 മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് അര്‍ഷദീപ് വീഴ്ത്തിയത്. 14 മത്സരത്തില്‍ നിന്ന് 20 വിക്കറ്റുമായി മുഹമ്മദ് ഷമിയും തിളങ്ങിയ സീസണായിരുന്നു ഇത്.

പഞ്ചാബിന് തിരിച്ചടി

ഇത്തവണ പഞ്ചാബിന് തിരിച്ചടിയായത് മാക്‌സ് വെല്ലിന്റെ പ്രകടനമാണ്. 2014ല്‍ യുഎഇയില്‍ കളിച്ചപ്പോള്‍ മികച്ച റെക്കോഡുണ്ടായിരുന്ന മാക്‌സ് വെല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. ഇതോടെ സിഎസ്‌കെയ്‌ക്കെതിരേ അവസാന മത്സരത്തില്‍ മാക്‌സ് വെല്ലിനെ പഞ്ചാബ് പുറത്തിരുത്തിയിരുന്നു. കെ എല്‍ രാഹുലാണ് പഞ്ചാബിനുവേണ്ടി തിളങ്ങിയ പ്രമുഖ ബാറ്റ്‌സ്മാന്‍. 14 മത്സരത്തില്‍ നിന്ന് 670 റണ്‍സുമായി നിലവില്‍ ഓറഞ്ച് ക്യാപ് രാഹുലിന്റെ പേരിലാണ്. 11 മത്സരത്തില്‍ നിന്ന് 424 റണ്‍സുമായി മായങ്ക് അഗര്‍വാളും തിളങ്ങി. ക്രിസ് ഗെയ്ല്‍ ടീമിലേക്കെത്താന്‍ വൈകിയതും പഞ്ചാബിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. ഗെയ്ല്‍ ടീമിലെത്തിയ ശേഷമാണ് പഞ്ചാബ് തുടര്‍ച്ചയായി അഞ്ച് മത്സരം ജയിച്ചത്.

Story first published: Tuesday, November 3, 2020, 13:21 [IST]
Other articles published on Nov 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+