For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഒറ്റ മത്സരത്തില്‍ രണ്ട് നേട്ടം പഞ്ചാബിലെ ആ താരങ്ങള്‍ക്ക്, പര്‍പ്പിള്‍, ഓറഞ്ച് ക്യാപ്!!

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ തോറ്റെങ്കിലും പഞ്ചാബിന് രണ്ട് നേട്ടങ്ങള്‍. ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരുടെയും വിക്കറ്റെടുത്തവരുടെയും പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് പഞ്ചാബ് താരങ്ങളാണ്. മായങ്ക് അഗര്‍വാള്‍ ആദ്യ മത്സരത്തില്‍ തന്നെ 89 റണ്‍സടിച്ച് ഒന്നാം സ്ഥാനത്തെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അമ്പാട്ടി റായുഡുവിന് 71 റണ്‍സുണ്ട്. രണ്ടാം സ്ഥാനത്ത് അദ്ദേഹമാണ്. ഡുപ്ലെസിയാണ് 58 റണ്‍സോടെ മൂന്നാം സ്ഥാനത്ത്. ഡല്‍ഹിയുടെ മാര്‍ക്കസ് സ്‌റ്റോയിനിസ് 53 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്. ഐപിഎല്ലില്‍ ഇതുവരെ പിറന്ന നാല് അര്‍ധ സെഞ്ച്വറികളും ഇവയാണ്. അഞ്ചാം സ്ഥാനത്ത് 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ്.

1

കൂടുതല്‍ വിക്കറ്റെടുത്തവര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് മുഹമ്മദ് ഷമിക്കാണ്. ആദ്യ കളിയില്‍ തന്നെ മൂന്ന് വിക്കറ്റെടുക്കാന്‍ ഷമിക്ക് സാധിച്ചു. സിഎസ്‌കെയുടെ ലുങ്കി എന്‍ഗിഡിക്ക് മൂന്ന് വിക്കറ്റെടുത്തിട്ടുണ്ടെങ്കിലും, ഇക്കോണമി നിരക്കില്‍ എന്‍ഗിഡി പിന്നിലാണ്. അശ്വിന്‍ ഒരുകളിയില്‍ രണ്ട് വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ട്. സ്റ്റോയിനിസ്, ഷെല്‍ഡന്‍ കോട്രെല്‍, കഗിസോ റബാദ, ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് ആദ്യ കളിയില്‍ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ബൗളര്‍മാരുടെയും ബാറ്റ്‌സ്മാന്‍മാരുടെയും പട്ടികയില്‍ ഇടംപിടിച്ചത് സ്റ്റോയിനിസ് മാത്രമാണ്.

അതേസമയം പഞ്ചാബിന്റെ തോല്‍വിക്ക് കാരണമായി വിലയിരുത്തപ്പെടുത്തുന്നത് അമ്പയര്‍മാരുടെ പിഴവാണ്. ക്രിസ് ജോര്‍ദാന്‍ എടുത്ത റണ്‍സ് ക്രീസില്‍ ബാറ്റ് കുത്തിയില്ലെന്ന് കാണിച്ച് അമ്പയര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഇത് പരിശോധനയില്‍ തെറ്റാണെന്ന് കണ്ടിരുന്നു. ജോര്‍ദാന്റെ ബാറ്റ് ക്രീസിനുള്ളില്‍ ആയിരുന്നുവെന്ന് വ്യക്തമാണ്. ടീം ഉടമ പ്രീതി സിന്റ അമ്പയറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. ആറ് ദിവസത്തെ ക്വാറന്റൈന്‍ എന്നെ തളര്‍ത്തിയിരുന്നില്ല.എന്നാല്‍ ആ റണ്‍സ് നല്‍കാതിരുന്നത് വളരെ ബാധിച്ചു. ഇത്രയധികം സാങ്കേതികവിദ്യ ഉണ്ടായിട്ടുണ്ടും എന്തുകൊണ്ട് ഉപയോഗിച്ചില്ല. പുതിയ നിയമം കൊണ്ടുവരാനുള്ള സമയമായി. എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും പ്രീതി സിന്റ പറഞ്ഞു.

വീരേന്ദര്‍ സെവാഗാണ് അമ്പയറുടെ പിഴവ് ആദ്യമായി ചൂണ്ടിക്കാണിച്ചത്. കളിയിലെ താരത്തെ തിരഞ്ഞെടുത്തതിനോട് എനിക്ക് യോജിപ്പില്ല. ഈ റണ്‍സ് നല്‍കാതിരുന്ന അമ്പയറാണ് യഥാര്‍ത്ഥത്തില്‍ മാന്‍ ഓഫ് ദ മാച്ച്. അത് ഷോര്‍ട്ട് റണ്‍ അല്ല. അത് തന്നെയാണ് കളിയിലെ വ്യത്യാസവുമെന്ന് സെവാഗ് കുറിച്ചു. ഇര്‍ഫാന്‍ പഠാന്‍ അടക്കമുള്ള താരങ്ങളും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. വളരെ മോശം തീരുമാനമെന്നാണ് സ്‌കോട്ട് സ്‌റ്റൈറിസ് ഇതിനെ വിളിച്ചത്. തേര്‍ഡ് അമ്പയറുടെ സേവനം ഈ അവസരത്തില്‍ തേടേണ്ടതായിരുന്നു എന്നാണ് ഭൂരിഭാഗം താരങ്ങളും നിര്‍ദേശിച്ചത്.

Story first published: Monday, September 21, 2020, 15:27 [IST]
Other articles published on Sep 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+