For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പഞ്ചാബിനെ വീഴ്ത്തിയത് രാഹുലിന്റെ 3 പിഴവുകള്‍, സൂപ്പര്‍ ഓവറില്‍ ആ താരം ഇറങ്ങിയില്ല

By Vaisakhan MK

ദുബായ്: ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപ്റ്റല്‍സും തമ്മിലും തമ്മില്‍ നടന്നത്. എന്നാല്‍ മത്സരത്തിന്റെ അവസാനം ആധിപത്യമുണ്ടായിട്ടും പഞ്ചാബ് ടൈയിലേക്ക് വീണ്, ഒടുവില്‍ തോല്‍വി ചോദിച്ച് വാങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ ലോകേഷ് രാഹുലിന്റെ പിഴവുകള്‍ മത്സരത്തില്‍ എടുത്ത് പറയേണ്ടതാണ്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഇന്നിംഗ്‌സ് മാത്രമല്ല മത്സരം പഞ്ചാബിന് നഷ്ടപ്പെടുത്തിയത്. നിര്‍ണായകമായ മൂന്ന് പിഴവുകളാണ് മത്സരം പഞ്ചാബില്‍ നിന്ന് തട്ടിയെടുത്തത്.

രാഹുലിന്റെ ആദ്യ പിഴവ്

രാഹുലിന്റെ ആദ്യ പിഴവ്

പഞ്ചാബ് മികച്ച രീതിയിലാണ് മത്സരം ആരംഭിച്ചത്. ഡല്‍ഹിയുടെ മുന്‍നിരയെ തകര്‍ക്കുകയും ചെയ്തു. 16.1 ഓവറില്‍ ഡല്‍ഹി ആറ് വിക്കറ്റ് നഷ്ടപ്പെട്ട് 96 എന്ന നിലയിലായിരുന്നു. എന്നാല്‍ അടുത്ത 23 പന്തില്‍ കാര്യങ്ങള്‍ പഞ്ചാബ് കൈവിട്ടു. മോശം ക്യാപ്റ്റന്‍സിയാണ് രാഹുലില്‍ നിന്നുണ്ടായത്. 61 റണ്‍സാണ് ഇത്രയും പന്തില്‍ നിന്ന് ഡല്‍ഹി അടിച്ചെടുത്തത്. ഇതില്‍ തന്നെ 50 റണ്‍സില്‍ അധികവും സ്റ്റോയിനിസാണ് അടിച്ചത്. ഡെത്ത് ഓവറുകളില്‍ ബൗളര്‍മാരെ നന്നായി ഉപയോഗിക്കുന്നതില്‍ രാഹുല്‍ പൂര്‍ണ പരാജയമായി.

ജോര്‍ദാന്റെ ഓവര്‍

ജോര്‍ദാന്റെ ഓവര്‍

ക്രിസ് ജോര്‍ദാനെ കൊണ്ട് അവസാന ഓവര്‍ ചെയ്യിച്ചത് രാഹുലിന്റെ ഏറ്റവും വലിയ പിഴവാണ്. ജോര്‍ദാനെ നേരത്തെ പന്തെറിയിച്ച് മുഹമ്മദ് ഷമിയുടെ ഓവര്‍ അവസാനത്തേക്ക് വെച്ചിരുന്നെങ്കില്‍ 30 റണ്‍സ് ഒരിക്കലും വിട്ടുനല്‍കില്ലായിരുന്നു. ഏറ്റവും മികച്ച ഫോമിലായിരുന്നു ഷമി കളിച്ചത്. മൂന്ന് ഓവറിനുള്ളില്‍ തന്നെ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചിരുന്നു അദ്ദേഹം. മൂന്ന് വിക്കറ്റുമെടുത്തു. ജോര്‍ദാനെ നേരത്തെ തന്നെ സ്‌റ്റോയിനിസ് ലക്ഷ്യമിടുന്നുണ്ടായിരുന്നു. വിക്കറ്റിന് പുറത്തേക്ക് എറിയാനുള്ള ജോര്‍ദാന്റെ തന്ത്രം നേരത്തെ മനസ്സിലാക്കിയാണ് സ്‌റ്റോയിനിസ് തകര്‍ത്തടിച്ചത്.

അവസാന ഓവറിലെ അബദ്ധം

അവസാന ഓവറിലെ അബദ്ധം

അവസാന ഓവറില്‍ പഞ്ചാബ് വിജയത്തിന്റെ വക്കിലായിരുന്നു. തുടക്കത്തില്‍ തകര്‍ന്ന ശേഷമായിരുന്നു തിരിച്ചുവരവ്. അവസാന മൂന്ന് പന്തില്‍ വെറും ഒരു റണ്‍സ് മാത്രം മതിയായിരുന്നു പഞ്ചാബിന്. നാലാം പന്ത് മായങ്ക് അഗര്‍വാള്‍ പാഴാക്കി. അഞ്ചാം പന്തില്‍ ഉയര്‍ത്തി അടിച്ച് പുറത്തായി. സിംഗിള്‍ എടുക്കുന്നതിന് പകരം അത്ര വലിയൊരു ഷോട്ടിന് ശ്രമിച്ചത് വലിയ അബദ്ധമായിരുന്നു. ജോര്‍ദാന്‍ അടുത്ത പന്തില്‍ ക്യാച്ച് നല്‍കി പുറത്തായതോടെ മത്സരം ടൈ ആയി. ജയിക്കാമായിരുന്ന മത്സരമായിരുന്നു ഇത്.

സൂപ്പര്‍ ഓവറില്‍ പിഴച്ചു

സൂപ്പര്‍ ഓവറില്‍ പിഴച്ചു

രാഹുലിന്റെ ഏറ്റവും വലിയ അബദ്ധമാണ് സൂപ്പര്‍ ഓവറില്‍ മായങ്ക് അഗര്‍വാളിനെ ഇറക്കാതിരുന്നത്. പവര്‍ ഹിറ്റേഴ്‌സിനെയാണ് പഞ്ചാബ് കളത്തില്‍ ഇറക്കിയത്. പഞ്ചാബ് നേടിയ റണ്‍സില്‍ 50 ശതമാനവും മായങ്കിന്റെ സംഭാവനയാണ്. എന്നിട്ടും രാഹുല്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തി. സൂപ്പര്‍ ഓവര്‍ എറിഞ്ഞ കഗിസോ റബാദയെ രണ്ട് സിക്‌സറുകള്‍ക്ക് പറത്തിയിരുന്നു മായങ്ക്. എന്നാല്‍ ഹിറ്റേഴ്‌സിനെ പുറത്താക്കി റബാദ കളി അനുകൂലമാക്കി. രാഹുലും നിക്കോളാസ് പൂരാനും ഒരിക്കല്‍ കൂടി പരാജയമായി. മായങ്കായിരുന്നുവെങ്കില്‍ 15 റണ്‍സ് വരെ സാധ്യതയുണ്ടായിരുന്നു.

Story first published: Monday, September 21, 2020, 17:15 [IST]
Other articles published on Sep 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+