For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എല്ലാം ഇപ്പോള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വരുന്നു- തുടര്‍ ജയങ്ങളെക്കുറിച്ച് പുരാന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അവര്‍ അവസാന മൂന്ന് മത്സരങ്ങളിലും ഗംഭീര ജയം സ്വന്തമാക്കി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് തോല്‍പ്പിച്ചത്. ഇപ്പോഴിതാ തുടര്‍ തോല്‍വികള്‍ക്ക് ശേഷം തുടര്‍ ജയങ്ങളിലേക്ക് ടീം എത്തിയതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പഞ്ചാബിന്റെ സൂപ്പര്‍ താരം നിക്കോളാസ് പുരാന്‍.

1

'ഇപ്പോള്‍ എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് അനുകൂലമായിരിക്കുകയാണ്. ടീമെന്ന നിലയില്‍ മികച്ച തുടക്കമായിരുന്നു. ടി20 ഫോര്‍മാറ്റില്‍ അന്നത്തെ ദിവസത്തിന് പ്രാധാന്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏറ്റവും മികച്ച സമയത്താണ് ഞങ്ങള്‍ തിരിച്ചുവന്നിരിക്കുന്നത്. ഒന്നും ഉറപ്പ് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പ്രകടനം മെച്ചപ്പെടുത്തി മുന്നോട്ട് പോവുക എന്നത് മാത്രമാണ് മുന്നിലുള്ളത്.ക്രിസ് ഗെയ്ല്‍ ടീമിലെത്തിയത് ആത്മവിശ്വാസം ഉയര്‍ത്തി. ടീമിലെ ബൗളര്‍മാരുടെ പ്രകടനവും ടീമിന്റെ തിരിച്ചുവരവിന് വലിയ കാരണമാണ്'-പുരാന്‍ പറഞ്ഞു.

2

ഡല്‍ഹിക്കെതിരേ കൈവിട്ട കളി പഞ്ചാബിന് അനുകൂലമാക്കിയത് പുരാന്റെ ബാറ്റിങ്ങായിരുന്നു. മധ്യ ഓവറുകളില്‍ ആഞ്ഞടിക്കാന്‍ മിടുക്കുള്ള പുരാന്‍ 28 പന്തില്‍ 53 റണ്‍സാണ് ഡല്‍ഹിക്കെതിരേ നേടിയത്. ഇതില്‍ 6 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടും. പുരാന്റെ ഈ വെടിക്കെട്ട് പ്രകടനമാണ് ടീമിന്റെ വിജയത്തിന്റെ അടിസ്ഥാനം. ഗെയിം ചെയിഞ്ചറായി പുരാന്‍ മാറുകയായിരുന്നു. സീസണില്‍ മികച്ച ഫീല്‍ഡിങ് പ്രകടനംകൊണ്ടും പുരാന്‍ പ്രശംസ പിടിച്ചുപറ്റുന്നു.

3

ക്രിസ് ഗെയ്‌ലിന്റെ പ്ലേയിങ് ഇലവനിലേക്ക് എത്തിയതോടെ പഞ്ചാബിന്റെ ഭാഗ്യം ഉദിച്ചു. ഗെയ്ല്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ഗംഭീര ജയം പഞ്ചാബ് നേടി. സാധാരണ ഓപ്പണറായി ഇറങ്ങുന്ന ഗെയ്ല്‍ ഇത്തവണ മൂന്നാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങുന്നത്. ആര്‍സിബിക്കെതിരേ അര്‍ധ സെഞ്ച്വറി നേടിയ ഗെയ്ല്‍ മുംബൈക്കെതിരേ സൂപ്പര്‍ ഓവറില്‍ ടീമിന് വിജയം സമ്മാനിച്ചു. ഡല്‍ഹിക്കെതിരേ 13 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 29 റണ്‍സ് നേടിയ ഗെയ്ല്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മധ്യനിരയില്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ബാറ്റിങ്ങില്‍ ഫോം കണ്ടെത്തിയതും ടീമിന് ആശ്വാസമായി. ഡല്‍ഹിക്കെതിരേ 24 പന്തില്‍ 32 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. ഓള്‍റൗണ്ടറെന്ന നിലയില്‍ മാക്‌സ് വെല്ലിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ പഞ്ചാബിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്.

4

ബൗളിങ് നിര മിടുക്കു കാട്ടുന്നതും പഞ്ചാബിന്റെ തിരിച്ചുവരവിന് കാരണമായി. പ്രധാനമായും മുഹമ്മദ് ഷമി. ഡെത്ത് ഓവറുകളിലുള്‍പ്പെടെ മികച്ച രീതിയില്‍ ഷമി പന്തെറിയുകയും വിക്കറ്റ് നേടുകയും ചെയ്യുന്നുണ്ട്. രവി ബിഷ്‌നോയ്,മുരുഗന്‍ അശ്വിന്‍ എന്നിവരുടെ സ്പിന്‍ ബൗളിങ്ങും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പഞ്ചാബിന്റെ അടുത്ത എതിരാളി. ഹൈദരാബാദിനെക്കൂടി തോല്‍പ്പിച്ചാല്‍ പ്ലേ ഓഫ് സാധ്യത കൂടുതല്‍ സജീവമാക്കാന്‍ രാഹുലിനും സംഘത്തിനുമാവും.

Story first published: Wednesday, October 21, 2020, 16:48 [IST]
Other articles published on Oct 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+