
ടോപ് ക്ലാസ് ബാറ്റിങ് നിര
ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍ എന്നീ വിദേശ താരങ്ങളാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. വാര്‍ണറും ബെയര്‍സ്റ്റോയും ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍. മൂന്നാം നമ്പര്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ കൈയില്‍ സുരക്ഷിതം. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള മനീഷ് പാണ്ഡെയുടെ സാന്നിധ്യം ടീമിന് കരുത്തേകും. വൃദ്ധിമാന്‍ സാഹ,മിച്ചല്‍ മാര്‍ഷ്,ഫാബിയന്‍ അലന്‍,മുഹമ്മദ് നബി,വിജയ് ശങ്കര്‍ എന്നിവരെല്ലാം ബാറ്റുകൊണ്ട് തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്.

ബൗളിങ് നിര വിറപ്പിക്കും
ഇന്ത്യന്‍ ബൗളര്‍മാരാണ് ഹൈദരാബാദിന്റെ ശക്തി. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഖലീല്‍ അഹ്മദ്, സന്ദീപ് ശര്‍മ, ബേസില്‍ തമ്പി, ടി നടരാജന്‍ എന്നീ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ടി20 ഫോര്‍മാറ്റില്‍ തരക്കേടില്ലാത്ത റെക്കോഡുണ്ട്. ഓസീസ് പേസര്‍ ബില്ലി സ്റ്റാന്‍ലേക്കും ടീമിലുണ്ട്. മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഷെഹബാസ് നദീം എന്നിവരുടെ സ്പിന്‍ കരുത്തും ടീമിന് ആത്മവിശ്വാസം നല്‍കും. ഇക്കഴിഞ്ഞ സിപിഎല്ലില്‍ തിളങ്ങിയ നബിയും റാഷിദ് ഖാനും യുഎഇയിലെ മൈതാനത്തും ഏറെ പ്രതീക്ഷ നല്‍കുന്നു. യുഎഇ മൈതാനം സ്പിന്നിനെ തുണയ്ക്കുമെന്നതിനാല്‍ റാഷിദ് ഖാനെ നേരിടുക എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കടുത്ത വെല്ലുവിളി തന്നെയാവും.

കരുത്തുറ്റ ഓള്‍റൗണ്ടര്‍മാര്‍
ഫാബിയന്‍ അലന്‍, മുഹമ്മദ് നബി, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് പ്രധാന ഓള്‍റൗണ്ടര്‍മാര്‍. മൂവരും ബാറ്റുകൊണ്ട് തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. റാഷിദ് ഖാനും വാലറ്റത്ത് ബാറ്റുകൊണ്ട് ടീമിന് നിര്‍ണ്ണായക റണ്‍സ് സമ്മാനിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇന്ത്യന്‍ ഓള്‍റൗണ്ടറായി വിജയ് ശങ്കറും ടീമിലുണ്ട്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ആരൊക്കെ സ്ഥാനം പിടിക്കുമെന്ന് കണ്ടറിയണം.

ദൗര്‍ബല്യം ബാറ്റിങ് നിരയില്‍
മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ടീമിലുണ്ട്. മനീഷ് പാണ്ഡെയെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യക്കാരനായ മികച്ച ബാറ്റ്‌സ്മാന്‍ ടീമിലില്ല. വൃദ്ധിമാന്‍ സാഹ ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഇടം. വിജയ് ശങ്കറിനെയും ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ ആശ്രയിക്കാനാവില്ല.

മറ്റൊരു പ്രധാന പ്രശ്‌നം മികച്ചൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ അഭാവമാണ്. വാര്‍ണര്‍, ബെയര്‍സ്‌റ്റോ, വില്യംസണ്‍ എന്നിവര്‍ ടീമിന്റെ പ്ലേയിങ് ഇലവനില്‍ ഏറെക്കുറെ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ളവരാണ്. നാലാമാനയി റാഷിദ് ഖാനെത്തുമ്പോള്‍ മറ്റ് വിദേശ താരങ്ങളെല്ലാം പുറത്തിരിക്കേണ്ടി വരും. ഓള്‍റൗണ്ടറായി വിജയ് ശങ്കര്‍ മധ്യനിരയിലെത്തിയാല്‍ അത് ടീമിന് വലിയ ഗുണം ചെയ്യാനുള്ള സാധ്യത കുറവാണ്.

ഹൈദരാബാദ് ടീം
ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, സഞ്ജയ് യാദവ്, വൃദ്ധിമാന്‍ സാഹ, ഖലീല്‍ അഹ്മദ്, സന്ദീപ് ശര്‍മ, അബ്ദുല്‍ സമദ്, മിച്ചല്‍ മാര്‍ഷ്, ശ്രീവത്സ് ഗോസ്വാമി, മുഹമ്മദ് നബി, ഫാബിയന്‍ അലന്‍, അഭിഷേക് ശര്‍മ, ബേസില്‍ തമ്പി, ബില്ലി സ്റ്റാന്‍ലേക്ക്, സന്ദീപ് ബവനേക, ഭുവനേശ്വര്‍ കുമാര്‍, വിരാട് സിങ്, ടി നടരാജന്‍, കെയ്ന്‍ വില്യംസണ്‍, ഷഹബാസ് നദീം, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, സിദ്ധാര്‍ത്ഥ് കൗള്‍, പ്രിയം ഗാര്‍ഗ്


Click it and Unblock the Notifications