
കെ-ഡി-എഫ് കൂട്ടുകെട്ട്
വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ഇത്തവണത്തെ ആര്‍സിബിയുടെ പ്രധാന കരുത്ത്. ഏത് മൈതാനത്തും ഒരുപോലെ തിളങ്ങാന്‍ കഴിയുന്നവരാണ് മൂവരും. എബിഡി ബാറ്റിങ്ങില്‍ താളം കണ്ടെത്തിയാല്‍ ബൗളര്‍മാര്‍ക്ക് പിന്നെ ഒന്നും തന്നെ ചെയ്യാനുണ്ടാകില്ല. ഏത് വശത്തേക്കും ഒരുപോലെ സിക്‌സര്‍ പായിക്കാനുള്ള എബിഡിയുടെ കഴിവില്‍ ടീം ഏറെ പ്രതീക്ഷ വെക്കുന്നു. വിരാട് കോലിയുടെ ബാറ്റിങ്ങ് കരുത്തിനൊപ്പം ഇത്തവണ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെയും ടീമിലെത്തിച്ചത് ടീമിന് ഗുണം ചെയ്യും. ഫിഞ്ചിന്റെ സാന്നിധ്യം നായകനെന്ന നിലയില്‍ കോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കും. ജോഷ് ഫിലിപ്പെന്ന് ബിബിഎല്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഇത്തവണ ആര്‍സിബിക്ക് മുതല്‍ക്കൂട്ടായേക്കും. പാര്‍ഥിവ് പട്ടേല്‍,ശിവം ദുബെ,ദേവ്ദത്ത് പടിക്കല്‍,മോയിന്‍ അലി,ഗുര്‍കീരത് സിങ് മാന്‍ എന്നിവരാണ് ബാറ്റിങ് നിരയില്‍ എടുത്തുപറയേണ്ട താരങ്ങള്‍.

ബൗളിങ് നിര ഇത്തവണ വിറപ്പിക്കും
ഡെയ്ല്‍ സ്റ്റെയിനെന്ന ദക്ഷിണാഫ്രിക്കന്‍ പേസറുടെ സാന്നിധ്യം ആര്‍സിബിയുടെ ബൗളിങ് നിരയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. എല്ലാത്തവണയും മോശം ബൗളിങ് നിരയെന്ന ചീത്തപ്പേര് ഇത്തവണ ടീം മാറ്റിയിട്ടുണ്ട്. ശ്രീലങ്കന്‍ പേസര്‍ ഇസിരു ഉദാന,ക്രിസ് മോറിസ് എന്നിവരും വിദേശ പേസര്‍മാരായി ടീമിലുണ്ട്. ഇന്ത്യന്‍ പേസര്‍മാരായി ഉമേഷ് യാദവ്,നവദീപ് സൈനി,മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്. യുഎഇയിലെ സ്പിന്‍ മൈതാനത്ത് യുസ്‌വേന്ദ്ര ചാഹലാണ് ടീമിന്റെ തുറുപ്പ് ചീട്ട്. ആദം സാംബ,വാഷിങ്ടണ്‍ സുന്ദര്‍,പവന്‍ ദേശപാണ്ഡെ,പവന്‍ നേഗി,മോയിന്‍ അലി,ഷഹബാസ് അഹ്മദ്,ഗുര്‍കീരത് സിങ് മാന്‍ എന്നിവരെല്ലാം സ്പിന്‍ ബൗളര്‍മാരായി ടീമിലുണ്ട്.

മികച്ച ഓള്‍റൗണ്ടര്‍ നിര
ക്രിസ് മോറിസ്,മോയിന്‍ അലി,വാഷിങ്ടണ്‍ സുന്ദര്‍ എന്നീ ദേശീയ ടീം താരങ്ങളായ ഓള്‍റൗണ്ടര്‍മാര്‍ ആര്‍സിബിക്ക് കരുത്ത് പകരും. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ളവനാണ് മോറിസ്. മോയിന്‍ അലി ടോപ് ഓഡറിലാവും കൂടുതല്‍ തിളങ്ങുക. പവന്‍ നേഗി എന്ന പരിചയസമ്പന്നനായ ഓള്‍റൗണ്ടറും ടീമിന്റെ നിര്‍ണ്ണായക ഘടകമാണ്. പവന്‍ ദേശപാണ്ഡെ,ഷഹബാസ് അഹ്മദ്,ഗുര്‍കീരത് സിങ് മാന്‍ എന്നിവരെല്ലാം ടീമിന്റെ ഓള്‍റൗണ്ടര്‍മാരാണ്.

ആര്‍സിബി ടീം
വിരാട് കോലി (ക്യാപ്റ്റന്‍),ജോഷ് ഫിലിപ്പ്,ആരോണ്‍ ഫിഞ്ച്,എബി ഡിവില്ലിയേഴ്‌സ്,പാര്‍ത്ഥിവ് പട്ടേല്‍,ദേവ്ദത്ത് പടിക്കല്‍. ഓള്‍റൗണ്ടര്‍മാര്‍-ക്രിസ് മോറിസ്,മോയിന്‍ അലി,ഷഹബാസ് അഹ്മദ്,പവന്‍ നേഗി,ശിവം ദുബെ,ഗുര്‍കീരത് സിങ് മാന്‍,വാഷിങ് ടണ്‍ സുന്ദര്‍,പവന്‍ ദേശപാണ്ഡെ- ബൗളര്‍മാര്‍-മുഹമ്മദ് സിറാജ്,യുസ്‌വേന്ദ്ര ചാഹല്‍,നവദീപ് സൈനി,ഇസിരു ഉദാന,ഡെയ്ല്‍ സ്റ്റെയിന്‍,ഉമേഷ് യാദവ്,ആദം സാംബ.


Click it and Unblock the Notifications