Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാജകീയമാക്കുമോ രാജസ്ഥാന്‍? കരുത്ത്, ദൗര്‍ബല്യം- അറിയേണ്ടതെല്ലാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിദേശ താരങ്ങള്‍ ടീമിന്റെ നട്ടെല്ലായുള്ള പ്രധാന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ ചാമ്പ്യന്മാരായ ശേഷം ഇതുവരെ കിരീടം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിട്ടില്ല. ഇത്തവണ തരക്കേടില്ലാത്ത ടീമെന്ന് മാത്രമെ രാജസ്ഥാനെ വിശേഷിപ്പിക്കാന്‍ സാധിക്കു. സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനൊപ്പം മെന്ററായി മുന്‍ നായകന്‍ ഷെയ്ന്‍ വോണുമുണ്ട്. ടീമിന്റെ ഇത്തവണത്തെ കരുത്ത് ദൗര്‍ബല്യവും പരിശോധിക്കാം.

ബാറ്റിങ് നിരയില്‍ വിദേശ കരുത്ത്

ബാറ്റിങ് നിരയില്‍ വിദേശ കരുത്ത്

സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. വമ്പനടിക്കാരനായ ബട്‌ലറിന്റെ പ്രകടനം ടീമിനം നിര്‍ണ്ണായകമാണ്. ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഇത്തവണത്തെ സീസണില്‍ നിന്ന് പിന്മാറിയത് രാജസ്ഥാന് വലിയ തിരിച്ചടിയാണ്. സ്ഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, റോബിന്‍ ഉത്തപ്പ, ഡേവിഡ് മില്ലര്‍, മനാന്‍ വോറ എന്നിവരാണ് എടുത്ത പറയേണ്ട താരങ്ങള്‍. എന്നാല്‍ ഇവരില്‍ ആരൊക്കെ സ്ഥിരത പുലര്‍ത്തുമെന്ന് കണ്ടറിയണം.

അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധേയനായ യുവതാരം യശ്വസി ജയ്‌സ്വാളും ഇത്തവണ രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നു. ഡേവിഡ് മില്ലര്‍ ടി20 ഫോര്‍മാറ്റിന് അനുയോജ്യനായ താരമാണെങ്കിലും സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അജിന്‍ക്യ രഹാനെയെ രാജസ്ഥാന്‍ അവസാന സീസണോടെ ഒഴിവാക്കിയിരുന്നു.

പേസ് ബൗളര്‍മാര്‍ കൊള്ളാം

പേസ് ബൗളര്‍മാര്‍ കൊള്ളാം

ജോഫ്ര ആര്‍ച്ചര്‍ എന്ന ഇംഗ്ലണ്ട് പേസറുടെ സാന്നിധ്യം രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് ബൗളിങ്ങിന് കരുത്ത് പകരുന്നു. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒഷെയ്ന്‍ തോമസും ഇംഗ്ലണ്ട് പേസര്‍ ടോം കറാനും ഓസീസ് പേസര്‍ ആന്‍ഡ്രൂ ടൈയും ടീമിലുണ്ട്. ഇന്ത്യയില്‍ നിന്ന് ജയദേവ് ഉനദ്ഘട്ട്, വരുണ്‍ ആരോണ്‍, അങ്കിത് രജപുത് എന്നിവരും പേസ് നിരയിലുണ്ട്. ശ്രേയസ് ഗോപാല്‍, മായങ്ക് മാര്‍ക്കണ്ഡെ എന്നിവരാണ് ടീമിന്റെ പ്രധാന സ്പിന്നര്‍മാര്‍. യുഎഇയിലെ മൈതാനം സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമാണ്.

വിദേശ താരങ്ങളുടെ നീണ്ട നിര

വിദേശ താരങ്ങളുടെ നീണ്ട നിര

രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന പ്രശ്‌നം മികച്ച ഇന്ത്യന്‍ താരങ്ങളുടെ അഭാവമാണ്. സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയ മൂന്ന് പ്രമുഖ ബാറ്റ്‌സ്മാന്‍മാരും വിദേശികളാണ്. ബൗളിങ് നിരയില്‍ പ്രമുഖരായ ജോഫ്ര ആര്‍ച്ചര്‍,ഒഷെയ്ന്‍ തോമസ്, ആന്‍ഡ്രൂ ടൈ, ടോം കറാന്‍ എന്നിവരും വിദേശികളാണ്. നാല് വിദേശ താരങ്ങള്‍ക്ക് മാത്രമെ പ്ലേയിങ് ഇലവനില്‍ അവസരം നല്‍കാനാവൂ. അതിനാല്‍ത്തന്നെ ഇവരെ മാറ്റി നിര്‍ത്തിയുള്ള രാജസ്ഥാന്റെ ഇന്ത്യന്‍ നിര അത്രയ്ക്ക് വിശ്വസ്തരല്ല. ഇത്തവണ ടീമില്‍ എത്തിച്ച റോബിന്‍ ഉത്തപ്പയുടെ സമീപ കാല പ്രകടനങ്ങള്‍ മോശമായിരുന്നു. അതിനാല്‍ മികച്ച ഇന്ത്യന്‍ താരങ്ങളുടെ അഭാവം രാജസ്ഥാനിലുണ്ട്.

ഓള്‍റൗണ്ടര്‍

ടോം കറാനാണ് പ്രധാന ഓള്‍റൗണ്ടര്‍. യുവതാരം റിയാന്‍ പരാഗും ടീമിലുണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇരുവര്‍ക്കും അനുഭവസമ്പത്ത് കുറവാണ്. അതിനാല്‍ത്തന്നെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറാന്‍ സാധ്യത കൂടുതലാണ്. മികച്ച ഓള്‍റൗണ്ടറുടെ അഭാവവും ഇത്തവണ രാജസ്ഥാനിലുണ്ട്.

Story first published: Tuesday, September 15, 2020, 15:04 [IST]
Other articles published on Sep 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+