For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: നെഞ്ചുവിരിച്ച് പഞ്ചാബ്; കരുത്ത്, ദൗര്‍ബല്യം- അറിയേണ്ടതെല്ലാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കന്നിക്കിരീട മോഹവുമായാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇറങ്ങുന്നത്. എല്ലാ സീസണിലും ഭേദപ്പെട്ട ടീം പഞ്ചാബിനൊപ്പം ഉണ്ടാകാറുണ്ടെങ്കിലും ഇതുവരെയായും കിരീടത്തിലേക്കെത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ കെ എല്‍ രാഹുലിന്റെ നായകത്വത്തിന് കീഴില്‍ ഇറങ്ങുന്ന പഞ്ചാബ് രണ്ടും കല്‍പ്പിച്ചാണ്. സംതുലിതമായ ടീമുമായെത്തുന്ന പഞ്ചാബിന്റെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.


IPL 2020 : KXIP Looks To Ride On KL Rahul's Shoulders | Oneindia Malayalam
ബാറ്റിങ് നിര മിന്നിക്കും

ബാറ്റിങ് നിര മിന്നിക്കും

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഇത്തവണ പഞ്ചാബിനൊപ്പമുണ്ട്. കെ എല്‍ രാഹുലിനൊപ്പം ഇന്ത്യയില്‍ നിന്ന് കരുണ്‍ നായര്‍, ദീപക് ഹൂഡ, മന്ദീപ് സിങ്, സര്‍ഫറാസ് ഖാന്‍, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവര്‍ ബാറ്റിങ് കരുത്ത് പകരും. വിദേശ താരങ്ങളില്‍ ടി20യിലെ ഏറ്റവും അപകടകാരികളായ ക്രിസ് ഗെയ്‌ലും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇത്തവണ പഞ്ചാബിനൊപ്പമുണ്ട്. വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പുരാനും ടീമിലുണ്ട്. ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധയാര്‍ന്ന പ്രകടനമാണ് പുരാന്‍ പുറത്തെടുത്തത്.

ബൗളിങ് നിര തരക്കേടില്ല

ബൗളിങ് നിര തരക്കേടില്ല

ആര്‍ അശ്വിന്‍ ടീം വിട്ടത് പഞ്ചാബിന്റെ സ്പിന്‍ നിരയെ ബാധിക്കില്ല. മുജീബുര്‍ റഹ്മാന്‍, മുരുഗന്‍ അശ്വിന്‍, കൃഷ്ണപ്പ ഗൗതം, ഗജദീഷ് സുജിത്ത് തുടങ്ങിയവര്‍ സ്പിന്‍ നിരയ്ക്ക് കരുത്ത് പകരുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി നയിക്കുന്ന പേസ് നിരയ്ക്ക് ശരാശരി മാര്‍ക്ക് നല്‍കാം. ഷെല്‍ഡോണ്‍ കോട്രല്‍,ഹാര്‍ഡസ് വില്‍ജോയിന്‍,ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ യുവ താരങ്ങളായ അര്‍ഷദീപ് സിങ്,ഇഷാന്‍ പോറല്‍ എന്നിവരുമുണ്ട്. എന്നാല്‍ ഡെത്ത് ഓവറില്‍ കളി പിടിക്കാന്‍ ഷമിയല്ലാതെ മറ്റൊരു പരിചയസമ്പന്നനായ ഇന്ത്യന്‍ പേസറില്ലെന്നത് ടീമിന് വെല്ലുവിളിയാണ്.

ഓള്‍റൗണ്ടര്‍മാരും മോശമില്ല

ഓള്‍റൗണ്ടര്‍മാരും മോശമില്ല

കിവീസ് താരം ജിമ്മി നിഷാമിലാണ് ടീമിന്റെ പ്രതീക്ഷ. കൃഷ്ണപ്പ ഗൗതമാണ് മറ്റൊരു ഓള്‍റൗണ്ടര്‍. എന്നാല്‍ മധ്യനിരയില്‍ സ്ഥിരതയോടെ ടീമിനെ വിജയിപ്പിക്കാന്‍ ഇരുവര്‍ക്കും എത്രത്തോളം സാധിക്കുമെന്നത് കണ്ടറിയണം. ദീപക് ഹൂഡുയും ഓള്‍റൗണ്ടറാണെങ്കിലും സമീപകാല പ്രകടനം പ്രതീക്ഷ നല്‍കുന്നതല്ല. ഐപിഎല്ലില്‍ തരക്കേടില്ലാത്ത റെക്കോഡ് ഗൗതമിന് ഉണ്ടെങ്കിലും അവസാന സീസണിലെ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

ദൗര്‍ബല്യം ബൗളിങ്ങില്‍

ദൗര്‍ബല്യം ബൗളിങ്ങില്‍

മികച്ച അനുഭവസമ്പത്തുള്ള ഇന്ത്യന്‍ പേസര്‍മാരുടെ അഭാവം ടീമില്‍ നിഴലിച്ച് നില്‍ക്കുന്നു. ഷമി ടി20 ഫോര്‍മാറ്റില്‍ നന്നായി റണ്‍സ് വഴങ്ങുന്ന ബൗളറായതിനാല്‍ത്തന്നെ ഡെത്ത് ഓവറുകളില്‍ നന്നായി തല്ല് വാങ്ങാന്‍ സാധ്യത കൂടുതലാണ്. മധ്യനിരയില്‍ വെടിക്കെട്ട് ഓള്‍റൗണ്ടറുടെ അഭാവവും ടീമില്‍ നിഴലിച്ച് നില്‍ക്കുന്നു. കൃഷ്ണപ്പ ഗൗതമിനെ ഓള്‍റൗണ്ടറായി അവസരം നല്‍കിയാല്‍ അത് മുതലാക്കാന്‍ താരത്തിന് സാധിക്കുമോയെന്ന് കണ്ടറിയണം. ജിമ്മി നിഷാമിന്റെ ടി20 പ്രകടനം അത്ര മികച്ചതല്ല.

കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം

കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം

കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഹര്‍പ്രീത് ബ്രാര്‍, ഇഷാന്‍ പോറല്‍, മന്ദീപ് സിങ്, ജിമ്മി നിഷാം, തജീന്ദര്‍ സിങ്, ക്രിസ് ജോര്‍ദാന്‍, കരുണ്‍ നായര്‍, ദീപക് ഹൂഡ, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുജീബുര്‍ റഹ്മാന്‍, സര്‍ഫറാസ് ഖാന്‍, ഷെല്‍ഡോന്‍ കോട്രല്‍, മായങ്ക് അഗര്‍വാള്‍, മുഹമ്മഗ് ഷമി, ദര്‍ശന്‍ നാല്‍കണ്ടെ, നിക്കോളാസ് പുരാന്‍, ക്രിസ് ഗെയ്ല്‍, മുരുഗന്‍ അശ്വിന്‍, ജഗദീഷ് സുചിത്, കൃഷ്ണപ്പ ഗൗതം, ഹാര്‍ഡസ് വില്‍ജിയോന്‍, സിമ്രാന്‍ സിങ്.

Story first published: Monday, September 14, 2020, 15:59 [IST]
Other articles published on Sep 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+