Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കപ്പടിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്; കരുത്ത്, ദൗര്‍ബല്യം- അറിയേണ്ടതെല്ലാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കപ്പടിക്കാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍പന്തിയിലാണ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ്. സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഒന്നിനൊന്ന് മെച്ചമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ എതിരാളികള്‍ക്ക് വെല്ലുവിളിയാവുമെന്നുറപ്പ്. ഇതുവരെ ഐപിഎല്‍ കിരീടം നേടാത്തവരെന്ന ചീത്തപ്പേര് ഇത്തവണ മാറ്റാനുറച്ചാവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വരവ്. റിക്കി പോണ്ടിങ് മുഖ്യ പരിശീലകനായുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.

മികച്ച ബാറ്റിങ് നിര കരുത്ത്

മികച്ച ബാറ്റിങ് നിര കരുത്ത്

ബാറ്റിങ് നിര തന്നെയാണ് ഡല്‍ഹിയുടെ നട്ടെല്ല്. ഓപ്പണര്‍മാരായി സീനിയര്‍ താരം ശിഖര്‍ ധവാനൊപ്പം യുവതാരം ശ്രേയസ് അയ്യര്‍ എത്താനാണ് സാധ്യത. ഇത്തവണ രാജസ്ഥാന്‍ വിട്ട് ഡല്‍ഹിയിലെത്തിയ അജിന്‍ക്യ രഹാനെയെ മൂന്നാം നമ്പറില്‍ പ്രതീക്ഷിക്കാം. വമ്പനടിക്കാരന്‍ റിഷഭ് പന്തിനൊപ്പം നായകന്‍ ശ്രേയസ് അയ്യര്‍ ചേരുമ്പോള്‍ ടോപ് ഓഡര്‍ അതി ശക്തം. വെസ്റ്റ് ഇന്‍ഡീസ് കരുത്ത് ഷിംറോന്‍ ഹെറ്റ്‌മെയര്‍,ഓസീസ് താരം അലക്‌സ് ക്യാരി,മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരെല്ലാം ബാറ്റുകൊണ്ട് ടീമിന് ശക്തി പകരാന്‍ പ്രാപ്തര്‍.

റബാദ നയിക്കുന്ന ബൗളിങ് നിര

റബാദ നയിക്കുന്ന ബൗളിങ് നിര

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ നയിക്കുന്ന പേസ് ബൗളിങ് നിരയും ഡല്‍ഹിക്ക് കരുത്തേകുന്നു. അവസാന സീസണില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരാനായ റബാദ ഇത്തവണ മുഴുവന്‍ മത്സരവും കളിച്ചാല്‍ ഡല്‍ഹിക്കത് വലിയ നേട്ടമാകും. ഇന്ത്യന്‍ പേസര്‍മാരായി ഇഷാന്ത് ശര്‍മ,ഹര്‍ഷല്‍ പട്ടേല്‍,ആവേഷ് ഖാന്‍,മോഹിത് ശര്‍മ എന്നിവരാണ് പ്രധാനമായും ടീമിലുള്ളത്. കീമോ പോള്‍,ആന്റിച്ച് നോര്‍ജെ,മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരും ഡല്‍ഹിയുടെ ബൗളിങ് നിരയിലുണ്ട്. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ യുഎഇയില്‍ സീനിയര്‍ താരം അമിത് മിശ്രയ്ക്കും ആര്‍ അശ്വിനുമൊപ്പം സന്ദീപ് ലാമിച്ചാനെ,അക്‌സര്‍ പട്ടേല്‍ എന്നിവരുമുണ്ട്.

ഓള്‍റൗണ്ടര്‍മാരും തരക്കേടില്ല

ഓള്‍റൗണ്ടര്‍മാരും തരക്കേടില്ല

മാര്‍ക്കസ് സ്റ്റോയിനിസ്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിന്റെ പ്രധാന ഓള്‍റൗണ്ടര്‍മാര്‍. ഇതില്‍ ഫിനിഷര്‍ ജോലി വിശ്വസിപ്പിച്ച് ഏല്‍പ്പിക്കാന്‍ സാധിക്കുന്ന താരത്തിന്റെ അഭാവമുണ്ട്. സ്റ്റോയിനിസിലാണ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍ അദ്ദേഹത്തിന് പരിക്കേറ്റാല്‍ ഉത്തമ പകരക്കാരന്‍ ഇല്ലെന്നതാണ് വസ്തുത.

ദൗര്‍ബല്യം പേസ് ബൗളിങ്ങില്‍

ദൗര്‍ബല്യം പേസ് ബൗളിങ്ങില്‍

ഡെത്ത് ഓവറില്‍ മികവ് കാട്ടാന്‍ സാധിക്കുന്ന ഇന്ത്യന്‍ പേസറുടെ അഭാവം ഡല്‍ഹി നിരയിലുണ്ട്. കഗിസോ റബാദയുടെ മികവ് സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമില്ലെങ്കിലും പിന്തുണയ്ക്കാനായി ടീമിലുള്ള ഇന്ത്യന്‍ പേസറുമാരുടെ ഇക്കോണമി അത്ര മികച്ചതല്ല. ഇഷാന്ത് ശര്‍മ, മോഹിത് ശര്‍മ എന്നിവര്‍ തല്ലുകൊള്ളി ബൗളര്‍മാരായതിനാല്‍ത്തന്നെ ഈ പ്രശ്‌നം ടീമിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ് ടീം

ഡല്‍ഹി ക്യാപിറ്റല്‍സ് ടീം

ഡല്‍ഹി ക്യാപിറ്റല്‍സ് ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), കഗിസോ റബാദ, മാര്‍ക്കസ് സ്‌റ്റോയിനിസ്, സന്ദീപ് ലാമിച്ചാനെ, ഇഷാന്ത് ശര്‍മ, അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ഡാനില്‍ സാംസ്, അലക്‌സ് ക്യാരി, മോഹിത് ശര്‍മ, പൃത്ഥ്വി ഷാ, ലളിത് യാദവ്, അവേഷ് ഖാന്‍, അക്‌സര്‍ പട്ടേല്‍, തുഷാര്‍ ദെശപാണ്ഡെ, ആന്റിച്ച് നോര്‍ജെ, റിഷഭ് പന്ത്, ഹര്‍ല്‍ പട്ടേല്‍, കീമോ പോള്‍, അമിത് മിശ്ര.

Story first published: Sunday, September 13, 2020, 15:15 [IST]
Other articles published on Sep 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+