Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020:അവന് ഫോമില്ല, കളിക്കുന്ന ശൈലിയും മഹാമോശം, ആ ഡല്‍ഹി താരം മെച്ചപ്പെടണമെന്ന് ചോപ്ര!!

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ ആകെ ഒരു പ്രശ്‌നം മാത്രമാണ് ഉള്ളതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഒരു യുവ ഇന്ത്യന്‍ താരം ആ ടീമില്‍ കളിക്കുന്നത് വളരെ മോശപ്പെട്ട നിലയിലാണെന്നും ചോപ്ര കുറ്റപ്പെടുത്തി. അതേസമയം പഞ്ചാബിനെതിരെയും അത് പ്രകടമായിരുന്നു. പക്ഷേ ശിഖര്‍ ധവാന്‍ ഗംഭീരമായിട്ടാണ് കളിച്ചത്. അദ്ദേഹത്തിന്റെ സെഞ്ച്വറി തകര്‍പ്പനായിരുന്നുവെന്നും ചോപ്ര പറഞ്ഞു. ഡല്‍ഹി നിരയില്‍ അടിയന്തരമായി പ്രകടനം മെച്ചപ്പെടുത്തേണ്ടത് പൃഥ്വി ഷായാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആ താരം ശൈലി മാറ്റണം

ആ താരം ശൈലി മാറ്റണം

ഡല്‍ഹി നിരയില്‍ ശിഖര്‍ ധവാന്‍ വളരെ നന്നായിട്ടാണ് കളിച്ചത്. എന്നാല്‍ പ്രശ്‌നം പൃഥ്വി ഷായ്ക്കാണ്. അദ്ദേഹം ഒരിക്കലും കളിക്കുന്ന രീതി മാറ്റുന്നില്ല. ഒരേ ശൈലിയില്‍ കളിച്ചാണ് പൃഥ്വി ഷാ തുടര്‍ച്ചയായി പുറത്താവുന്നത്. റണ്‍സും ധാരാളം വരുന്നില്ല. നേരത്തെ കമന്ററിക്കിടെ സുനില്‍ ഗവാസ്‌കര്‍ ഷായുടെ പ്രകടനത്തില്‍ ശരിക്കും ദേഷ്യത്തിലായിരുന്നു. ഞാനും ചെറിയ തോതില്‍ ദേഷ്യപ്പെട്ടു. കഴിഞ്ഞ കളിയില്‍ നിങ്ങള്‍ക്ക് റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, നിങ്ങള്‍ക്കൊപ്പമുള്ള മറ്റ് ബാറ്റ്‌സ്മാനൊപ്പം കുറച്ച് സൂക്ഷിച്ച് കളിക്കുക. വെടിക്കെട്ട് കുറച്ച് നേരം കഴിഞ്ഞ് നടത്തുന്നതാവണം ശൈലിയെന്നും ചോപ്ര പറഞ്ഞു.

ധവാന്റെ സ്ഥിരത

ധവാന്റെ സ്ഥിരത

ധവാന്‍ കിടിലന്‍ പ്രകടനമാണ് നടത്തിയത്. പൃഥ്വി ഷാ ഇത് കണ്ട് പഠിക്കണം. കാരണം ഷാ ഒരിക്കലും പതുക്കെ ബാറ്റ് ചെയ്തിട്ടില്ല. സൂപ്പര്‍ ഫാസ്റ്റ് സ്പീഡിലാണ് അദ്ദേഹത്തിന്റെ കളി. അതേസമയം ധവാന്‍ സ്ഥിരതായര്‍ന്ന പ്രകടനമാണ് നടത്തിയത്. രണ്ട് കളികളില്‍ സെഞ്ച്വറി. രണ്ടിലും പുറത്താവാതെയുള്ള പ്രകടനം. ഇത് ഗംഭീര പ്രകടനം തന്നെയാണ്. എന്നാല്‍ ഒരു ടീം ടോട്ടല്‍ 165 റണ്‍സ്. അതില്‍ 106 റണ്‍സും നിങ്ങള്‍ അടിച്ചു. ബാക്കിയുള്ളവര്‍ ടീമില്‍ എന്ത് ചെയ്യുകയായിരുന്നു. 75 പന്തുകളൊന്നും ധവാന്‍ കളിച്ചിരുന്നില്ല. വെരും 61 പന്തുകളാണ് കളിച്ചത്. ടീമിലെ ബാക്കിയുള്ളവര്‍ക്കും ഇത്ര തന്നെ പന്തുകള്‍ കലിക്കാനുണ്ടായിരുന്നു. ബാക്കിയുള്ളവര്‍ ചേര്‍ത്തത് വെറും 60 റണ്‍സാണെന്നും ചോപ്ര കുറ്റപ്പെടുത്തി.

കളി മാറുമായിരുന്നു

കളി മാറുമായിരുന്നു

ഡല്‍ഹിയുടെ ബാറ്റ്‌സ്മാന്‍മാര്‍ 20 റണ്‍സില്‍ കൂടുതല്‍ നേടിയിരുന്നെങ്കില്‍ മാറുമായിരുന്നു. 80 റണ്‍സ് ഡല്‍ഹിയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും കൂടി ചേര്‍ത്തിരുന്നെങ്കില്‍ പഞ്ചാബിനെതിരെ ജയിക്കാമായിരുന്നു. എന്നാല്‍ ആരും കളിച്ചില്ല. പൃഥ്വി ഷായും ശ്രേയസും അയ്യരും പരാജയപ്പെട്ടു. റിഷഭ് പന്ത് മധ്യനിരയില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഷിമ്രോണ്‍ ഹെറ്റ്മയര്‍ വളരെ വൈകിയാണ് ക്രീസിലെത്തിയത്. സ്‌റ്റോയിസിന് മധ്യനിരയില്‍ വേഗം പുറത്തായി. സ്റ്റോയിനിസിനെ നേരത്തെ പുറത്താക്കാന്‍ സാധിച്ചതിലൂടെയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നേരത്തെ തന്നെ മത്സരം ജയിച്ചതെന്നും ചോപ്ര പറഞ്ഞു.

പഞ്ചാബിലെ താരം

പഞ്ചാബിലെ താരം

പഞ്ചാബ് നിരയില്‍ മുഹമ്മദ് ഷമി അതിഗംഭീര പ്രകടനമാണ് നടത്തിയത്. 18ാമത്തെയും 20ാം ഓവറും സൂപ്പറായിട്ടാണ് എറിഞ്ഞത്. മുംബൈക്കെതിരായ സൂപ്പര്‍ ഓവര്‍ എവിടെ അവസാനിച്ചോ അവിടെ വെച്ചാണ് ഷമി വീണ്ടും ആരംഭിച്ചത്. ഷമിയുടെ ഓവറാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തടഞ്ഞ് നിര്‍ത്തിയതെന്നും ചോപ്ര വ്യക്തമാക്കി. നേരത്തെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ ചോപ്ര ചോദ്യം ചെയ്തിരുന്നു. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ഒന്നും ലഭിക്കില്ലെന്നും, ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിന് പുറത്താവും മാക്‌സ്‌വെല്‍. ഓഫ് സ്പിന്നറെന്ന നിലയില്‍ പഞ്ചാബിന് ഉപയോഗിക്കാം. അതാണെങ്കില്‍ നല്ലതെന്നും ചോപ്ര പറഞ്ഞു. എന്നാല്‍ മത്സരത്തില്‍ 32 റണ്‍സടിച്ച് ടീമിനെ ജയിപ്പിക്കുന്നതില്‍ മാക്‌സ്‌വെല്‍ നിര്‍ണായകമാവുകയും ചെയ്തു.

Story first published: Wednesday, October 21, 2020, 17:49 [IST]
Other articles published on Oct 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+