വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നിന്ന് ആരവം; മുംബൈ – ചെന്നൈ മത്സരം നിറംകെട്ടോ?

ഒടുവില്‍ കാത്തിരിപ്പിന് വിരാമം. ഐപിഎല്‍ 2020 പതിപ്പിന് തുടക്കമായി. പതിവില്‍ നിന്നും വ്യത്യസ്തമാണ് ഇക്കുറി ഐപിഎല്‍. മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കാണികളോ മാധ്യമപ്രവര്‍ത്തകരോ മത്സരങ്ങള്‍ക്ക് നേരിട്ട് സാക്ഷികളാകുന്നില്ല. ഇതേസമയം, സ്‌റ്റേഡിയത്തില്‍ ആളില്ലെങ്കിലും മത്സരത്തിന്റെ ആവേശം നിലനിര്‍ത്താന്‍ പ്രത്യേക സന്നാഹങ്ങള്‍ ബിസിസിഐ ഒരുക്കിയത് കാണാം. 'വെര്‍ച്വല്‍ ആരാധകരാണ്' ഇതില്‍ പ്രധാനം. ഓരോ തവണ പന്ത് അതിര്‍ത്തി കടക്കുമ്പോഴും ഓരോ തവണ വിക്കറ്റു വീഴുമ്പോഴും കാണികളുടെ ആരവം ആളൊഴിഞ്ഞ സ്‌റ്റേഡിയത്തില്‍ അലയടിക്കുകയാണ്. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ആരവങ്ങളാണിത്. മുംബൈയും ചെന്നൈയും തമ്മിലെ ഉദ്ഘാടന മത്സരത്തില്‍ 'വെര്‍ച്വല്‍' ആരവം നിറഞ്ഞനുഭവപ്പെട്ടു.

IPL 2020: Pre-recorded Cheers And Virtual Audience; Fans Reaction

ഇതേസമയം, റെക്കോര്‍ഡ് ചെയ്ത ശബ്ദത്തിന് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. കൃത്രിമ ശബ്ദം നല്‍കുന്നത് മത്സരത്തിന്റെ രസംകെടുത്തുകയാണെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. ഇഏ സ്‌പോര്‍ട്‌സ് പുറത്തിറക്കിയ ക്രിക്കറ്റ് ഗെയിമിനോടാണ് പലരും പുതിയ ഐപിഎല്‍ സാഹചര്യത്തെ ഉപമിക്കുന്നത്. റെക്കോര്‍ഡ് ചെയ്ത ആരവം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നവരും ചില്ലറയല്ല. ഇതേസമയം, അടുത്തമത്സരങ്ങളില്‍ പഴയ ചെണ്ടമേളവും കൊട്ടും വേണമെന്ന് പറയുന്നുവരുമുണ്ട്. ചിയര്‍ലീഡര്‍മാരുടെ അഭാവവും ചിലര്‍ പരാമര്‍ശിക്കുന്നുണ്ട്.

എന്തായാലും നിറപ്പകിട്ടോടെയാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലെ ഉദ്ഘാടന മത്സരം അബുദാബിയില്‍ ആരംഭിച്ചത്. ടോസ് ജയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം മുംബൈ ഇന്ത്യന്‍സ് ബാറ്റു ചെയ്യട്ടെയെന്ന് തീരുമാനിച്ചു. മുംബൈയ്ക്കായി രോഹിത് ശര്‍മയും ക്വിന്‍ണ്‍ ഡികോക്കും ക്രീസിലെത്തി. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹറാണ് ആദ്യം പന്തെടുത്തത്. ഈ വര്‍ഷം ഐപിഎല്‍ കിരീടം നിലനിര്‍ത്തുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം. ചെന്നൈയുടേതാകട്ടെ, കഴിഞ്ഞതവണ ഒരു റണ്‍സിന് നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കണമെന്നതും. നവംബര്‍ പത്തിനാണ് ഐപിഎല്‍ ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി സ്റ്റേഡിയങ്ങളിലായി 60 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ നടക്കുക.

Story first published: Saturday, September 19, 2020, 21:50 [IST]
Other articles published on Sep 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X