For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അമിത് മിശ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി, ടീമിലെത്തുന്നത് പ്രവിണ്‍ ദുബെ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന്റെ പാതിവഴിയില്‍ പരിക്കേറ്റ് പുറത്തായ സീനിയര്‍ സ്പിന്‍ ബൗളര്‍ അമിത് മിശ്രയക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. കര്‍ണാടക ലെഗ് സ്പിന്നര്‍ പ്രവിണ്‍ ദുബെയാണ് അമിത് മിശ്രക്ക് പകരക്കാരനായെത്തുന്നത്. ഇക്കാര്യം ഔദ്യോഗികമായി ഡല്‍ഹി പുറത്തുവിട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് പ്രവിണ്‍ ഒരു ഐപിഎല്‍ ടീമിലെത്തുന്നത്.

2016ല്‍ ആര്‍സിബി ടീമിലെത്തിച്ചിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ ആരും പരിഗണിക്കാതിരുന്ന താരത്തിന് ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കും. ഇതാണ് 27കാരനായ താരത്തെ സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ വളരെ പരിചയസമ്പത്തുള്ള താരമല്ല പ്രവിണ്‍. 1 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 46 റണ്‍സും 2 വിക്കറ്റും 8 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 24 റണ്‍സും 11 വിക്കറ്റും 14 ടി20 ക്രിക്കറ്റില്‍ നിന്ന് 71 റണ്‍സും 16 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

pravindubeyandamitmishra

അമിത് മിശ്രയുടെ പകരക്കാരനായെത്തുന്ന പ്രവിണിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കുക കടുപ്പമേറിയ കാര്യമാണ്. കാരണം നിലവില്‍ അക്‌സര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഈ അവസരത്തില്‍ യുവതാരത്തെ ടീമില്‍ ഉള്‍ക്കൊള്ളിച്ചുള്ള സാഹസത്തിന് ഡല്‍ഹി മുതിരാന്‍ ഇടയില്ല. നിലവില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഡല്‍ഹി.

ഇത്തവണ ഡല്‍ഹി നിരയില്‍ വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന താരമാണ് അമിത് മിശ്ര. ലഭിച്ച അവസരങ്ങളില്‍ അദ്ദേഹം തിളങ്ങുകയും ചെയ്‌തെങ്കിലും വിരലിനേറ്റ പരിക്ക് വലിയ തിരിച്ചടിയായി. ഇതോടെയാണ് സീസണ്‍ തന്നെ അദ്ദേഹത്തിന് നഷ്ടമായത്. ഇത്തവണ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഡല്‍ഹിക്ക് പരിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മക്കും പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റ ഇഷാന്തിന് പുറത്തുപോകേണ്ടി വന്നെങ്കിലും ഇതുവരെ പകരക്കാരെ ഡല്‍ഹി പ്രഖ്യാപിച്ചിട്ടില്ല.

ടീമില്‍ പകരം കളിപ്പിക്കാന്‍ മികച്ച പേസര്‍മാര്‍ ഉള്ളതിനാലാണ് ഡല്‍ഹി പകരക്കാരനെ എത്തിക്കാത്തത്. ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തും പരിക്കേറ്റ് വിശ്രമത്തിലാണ്. റിഷഭിന് എന്ന് തിരിച്ചുവരാന്‍ കഴിയുമെന്ന് വ്യക്തമല്ല. എന്തായാലും റിഷഭിന്റെ പരിക്ക് ഡല്‍ഹിക്ക് വലിയ തലവേദനയാണ് ഉയര്‍ത്തുന്നത്. ടീമിന്റെ സംതുലിതാവസ്ഥയെ തകര്‍ക്കുന്നതാണ് റിഷഭിന്റെ അഭാവം. കഴിഞ്ഞ ദിവസം ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ക്കും പരിക്കേറ്റിരുന്നെങ്കിലും ഗുരുതരമല്ലെന്ന് വ്യക്തമായതോടെ കളി തുടരുകയായിരുന്നു.

Story first published: Monday, October 19, 2020, 17:46 [IST]
Other articles published on Oct 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+