Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവന്‍ കെകെആറിന് ബാധ്യതയാണ്, ബാറ്റിംഗും ബൗളിംഗും മോശമെന്ന് മുന്‍ ഇന്ത്യന്‍ താരം!!

ദുബായ്: കൊല്‍ക്കത്ത ടീം ലൈനപ്പിനെയും ക്യാപ്റ്റന്‍സി മാറ്റത്തെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. പാതി വഴിയില്‍ ക്യാപ്റ്റനെ മാറ്റിയത് കെകെആറിന് ഗുണം ചെയ്യില്ലെന്ന് ഓജ പറഞ്ഞു. ദിനേഷ് കാര്‍ത്തിക്കാണ് കെകെആറിന്റെ ക്യാപ്റ്റന്‍. അദ്ദേഹമായിരുന്നു എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത്. കോച്ചുമാരുമായി അദ്ദേഹം നല്ല രീതിയില്‍ സംസാരിക്കുമായിരുന്നു. മാനേജ്‌മെന്റുമായി കാര്യങ്ങള്‍ സംസാരിച്ച് നിയന്ത്രിക്കാനും കാര്‍ത്തിക്കിന് സാധിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളെ അദ്ദേഹമാണ് ടീമിന് വേണ്ടി സെലക്ട് ചെയ്തിരുന്നത്. ടീമിന്റെ ഓരോ തീരുമാനത്തിലും കാര്‍ത്തിക്ക് ഉണ്ടായിരുന്നുവെന്ന് ഓജ പറഞ്ഞു.

1

ഇത്രയേറെ ടീമുമായി ബന്ധപ്പെട്ട് കിടക്കുകയായിരുന്നു കാര്‍ത്തിക്. എന്നാല്‍ ടൂര്‍ണമെന്റിന്റെ പകുതിയില്‍ വെച്ച് അദ്ദേഹം പറയുകയാണ്, ക്യാപ്റ്റന്‍സി തനിക്ക് ആവശ്യമില്ലെന്നും, ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും. എനിക്ക് ഇതൊന്നും മനസ്സിലാവുന്നില്ല. എന്തായാലും ഇത് ശരിയായ തീരുമാനമല്ലെന്നാണ് എനിക്ക് തോന്നുന്നതെന്നും പ്രഗ്യാന്‍ ഓജ വ്യക്തമാക്കി. ടീമിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, ഒരുപാട് ഐഡിയകള്‍ നിങ്ങള്‍ക്കുണ്ടാവും. എങ്ങനെ ഈ ടൂര്‍ണമെന്റിന്റെ അവസാനം വരെ ഈ ടീമിനെ നയിക്കണമെന്ന കാര്യത്തില്‍ അത് തീര്‍ച്ചയായും ഉണ്ടാവും. അതിനനുസരിച്ച് സീസണ്‍ പൂര്‍ത്തിയാക്കുകയും, അതിന് ശേഷം ക്യാപ്റ്റന്‍സി മറ്റാര്‍ക്കെങ്കിലും കൈമാറുന്നതാണ് രീതി. ഇതായിരുന്നു ശരിയായ തീരുമാനമെന്നും ഓജ പറഞ്ഞു.

മോര്‍ഗന്‍ ടീമിനെ നേതൃനിരയില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ മോര്‍ഗനായിരുന്നില്ല ക്യാപ്റ്റന്‍. ടീം സെലക്ഷന്റെ ഭാഗമായിരുന്നോ മോര്‍ഗന്‍ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അതുകൊണ്ട് തീരുമാനങ്ങളുടെ ഭാഗമായിരുന്നോ മോര്‍ഗന്‍ എന്ന് പറയാനാവില്ലെന്നും ഓജ വ്യക്തമാക്കി. അതേസമയം ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആേ്രന്ദ റസ്സലിന്റെ ഫോമിനെയും ഓജ വിമര്‍ശിച്ചു. ടീമിന് ബാറ്റുകൊണ്ടും പന്തുകൊണ്ടും ബാധ്യതയാണ് റസ്സലെന്ന് അദ്ദേഹമെന്നും ഓജ പറഞ്ഞു. ഈ സീസണില്‍ റസ്സലില്‍ നിന്ന് കാര്യമായിട്ടുള്ള പ്രകടമൊന്നും ഉണ്ടായിട്ടില്ല. എട്ട് കളിയില്‍ നിന്ന് 83 റണ്‍സ് മാത്രമാണ് റസ്സല്‍ നേടിയത്. കഴിഞ്ഞ സീസണില്‍ 510 റണ്‍സടിച്ചിരുന്നു റസ്സല്‍.

ആേ്രന്ദ റസ്സല്‍ ഒരിക്കലും സാഹചര്യത്തിനനുസരിച്ച് കളിക്കുന്ന താരമല്ല. അദ്ദേഹം കളിക്കുന്ന രീതി ഇതുവരെ മാറ്റിയിട്ടില്ല. എല്ലാ ഗംഭീര കളിക്കാരെയും നിങ്ങള്‍ ഒന്ന് വിലയിരുത്തി നോക്കൂ. അവരെല്ലാം കളിക്കുന്ന രീതിയില്‍ മാറ്റം വരുത്തി. അത് കളത്തില്‍ കാണാനുമുണ്ട്. നാല് വര്‍ഷം മുമ്പ് എങ്ങനെയാണോ അതുപോലെയാണ് റസ്സല്‍ ഇപ്പോഴും കളിക്കുന്നത്. അത് ടീമിന് വലിയ ബാധ്യതയാണ്. ജസ്പ്രീത് ബുംറയെ നോക്കൂ. മുംബൈ ഇന്ത്യന്‍സില്‍ അദ്ദേഹം എത്തിയപ്പോഴും, ഇപ്പോഴത്തെ ബുംറയെയും നോക്കൂ. നിങ്ങള്‍ ശരിക്കും മെച്ചപ്പെടണം. എല്ലാ കളിക്കാരും അവരുടെ കളിയെ ഓരോ സമയത്തും മെച്ചപ്പെടുത്തണം. ക്രിക്കറ്റ് മാറി കൊണ്ടിരിക്കുകയാണ്. നിങ്ങളും അതിനനുസരിച്ച് മാറണം. പഴയ പോലെ നില്‍ക്കാനാവില്ലെന്നും ഓജ പറഞ്ഞു.

Story first published: Saturday, October 17, 2020, 12:09 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+