വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ തീയതി മാറ്റി, പുതിയ സീസണ്‍ ഏപ്രില്‍ 15 -ന് തുടങ്ങും

ബിസിസിഐ ഒടുവില്‍ തീരുമാനിച്ചു, ഐപിഎല്‍ തീയതി മാറ്റാം. പുതിയ ഐപിഎല്‍ സീസണിന് ഏപ്രില്‍ 15 മുതല്‍ ഇന്ത്യയില്‍ തുടക്കമാവും. കൊറോണ ഭീതിയെ തുടര്‍ന്നാണ് മാര്‍ച്ച് 29 -ല്‍ നിന്നും ഏപ്രില്‍ 15 -ലേക്ക് ഐപിഎല്‍ ഉദ്ഘാടന മത്സരം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മാറ്റിയത്. പുതിയ തീരുമാനം ഫ്രാഞ്ചൈസികളെ ബോര്‍ഡ് അറിയിച്ചു.

IPL 2020 Has Been Suspended Due To Covid 19 Outbreak | Oneindia Malayalam

ഐപിഎല്‍‍ മുതല്‍ പ്രീമിയര്‍ ലീഗ് വരെ: കൊറോണ കാലത്തെ കായിക ലോകം — വിട്ടൊഴിയാതെ ആശങ്കകള്‍ഐപിഎല്‍‍ മുതല്‍ പ്രീമിയര്‍ ലീഗ് വരെ: കൊറോണ കാലത്തെ കായിക ലോകം — വിട്ടൊഴിയാതെ ആശങ്കകള്‍

ഏപ്രില്‍ 15 വരെ ഇന്ത്യയിലേക്കുള്ള വിസാ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐപിഎല്‍ തീയതി നീട്ടാന്‍ ബിസിസിഐ മുന്‍കയ്യെടുത്തത്. ഐപിഎല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ക്ക് ഏപ്രില്‍ 15 -ന് മുന്‍പ് ഇന്ത്യയിലെത്താന്‍ നിര്‍വാഹമില്ല. എന്തായാലും ശനിയാഴ്ച്ച കൂടിച്ചേരുന്ന ഭരണസമിതി യോഗത്തില്‍ പുതിയ സീസണിനെ കുറിച്ചുള്ള ആശങ്കകളെല്ലാം അധികൃതര്‍ ചര്‍ച്ച ചെയ്യും. ഭരണസമിതി യോഗത്തിന് മുന്‍പ് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായും ബോര്‍ഡ് കൂടിക്കാഴ്ച്ച നടത്തും.

ഐപിഎല്‍ തീയതി മാറ്റി, പുതിയ സീസണ്‍ ഏപ്രില്‍ 15 -ന് തുടങ്ങും

ആളൊഴിഞ്ഞ സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഫ്രാഞ്ചൈസികള്‍ക്ക് എതിര്‍പ്പില്ലെന്നാണ് വിവരം. ഇതേസമയം, വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ കളിക്കാന്‍ ടീമുകള്‍ക്ക് താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 15 -ലേക്ക് ഐപിഎല്‍ തീയതി മാറ്റിയത്.

നിലവില്‍ പുതിയൊരു പ്രതിസന്ധി കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുന്നിലുണ്ട്. ദില്ലിയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെള്ളിയാഴ്ച്ച അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി അടുത്ത ഒരു മാസത്തേക്ക് കായിക മത്സരങ്ങളൊന്നും ദില്ലിയില്‍ നടക്കില്ല. ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥിതിവിശേഷം പരമാവധി ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, മനീഷ് സിസോദിയ വെള്ളിയാഴ്ച്ച പറഞ്ഞു.

ഐപിഎല്‍ തീയതി മാറ്റി, പുതിയ സീസണ്‍ ഏപ്രില്‍ 15 -ന് തുടങ്ങും

ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഹോം മൈതാനം ദില്ലിയിലാണ്. പഴയ മത്സരക്രമം പ്രകാരം മാര്‍ച്ച് 30 -ന് രാജ്യതലസ്ഥാനത്തെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരം. സീസണ്‍ ഏപ്രില്‍ 15 -ന് ആരംഭിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 16 -നായിരിക്കും ഡല്‍ഹി ടീമിന്റെ ആദ്യ മത്സരം.

Most Read:യോ യോ ടെസ്റ്റ്- മുന്‍ തലമുറയില്‍ നടത്തിയാല്‍ ആരൊക്കെ നേടും? മൂന്നു പേര്‍ ഇവരെന്നു ഇര്‍ഫാന്‍Most Read:യോ യോ ടെസ്റ്റ്- മുന്‍ തലമുറയില്‍ നടത്തിയാല്‍ ആരൊക്കെ നേടും? മൂന്നു പേര്‍ ഇവരെന്നു ഇര്‍ഫാന്‍

ദില്ലിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മറ്റു സ്റ്റേഡിയങ്ങളെ കുറിച്ച് ബിസിസിഐക്ക് ചിന്തിക്കേണ്ടി വരും. എന്തായാലും അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും ഐപിഎല്‍ 13 സീസണ്‍ നടക്കാന്‍ സാധ്യത. നേരത്തെ, കര്‍ണാടകയും കൊറോണ കാലത്ത് ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരെ രംഗത്തുവന്നിരുന്നു.

Story first published: Monday, March 16, 2020, 15:44 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X