Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണ ഭീതി, ഐപിഎല്‍ നടത്തിപ്പ് അനിശ്ചിതത്വത്തില്‍, ധോണിയുടെ മടങ്ങിവരവിന് തിരിച്ചടി

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നതിനാല്‍ കായിക മേഖല നിശ്ചലമായിരിക്കുകയാണ്. ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും ഇതിനോടകം നിര്‍ത്തിവെച്ച് കഴിഞ്ഞു. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ഏപ്രില്‍ 15 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ കൊറോണ വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15നും മത്സരം നടത്താനുള്ള സാധ്യത കുറവാണ്.

കൊറോണ ഭീതി, ഐപിഎല്‍ നടത്തിപ്പ് അനിശ്ചിതത്വത്തില്‍, ധോണിയുടെ മടങ്ങിവരവിന് തിരിച്ചടി

15നകം രോഗത്തെ ചെറുത്ത് നിര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ മത്സരങ്ങള്‍ നടക്കുകയുള്ളു. താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി മാത്രമെ തീരുമാനമെടുക്കൂവെന്നാണ് ബിസിസിഐ നിലപാട്. ഇക്കാര്യം ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇതിനോട് ഫ്രാഞ്ചൈസി ഉടമകളും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഐപിഎല്‍ തീയ്യതി നീട്ടിവെച്ചതിന് പിന്നാലെ ആദ്യം സുരക്ഷയെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ഹോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.

നിലവില്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ വിലക്കുണ്ട്.ഇത് എന്ന് പിന്‍വലിക്കും എന്നതിന്റെ അടിസ്ഥാനത്തിലാവും ഐപിഎല്ലിന്റെ നടത്തിപ്പ്. മത്സരം അടച്ചിട്ട മൈതാനത്ത് നടത്തേണ്ടി വന്നാല്‍ ബിസിസി ഐക്ക് അത് വലിയ നഷ്ടമുണ്ടാക്കും. അതിനാല്‍ സാഹചര്യം പരിഗണിച്ച് മാത്രമെ ഇത്തവണത്തെ ഐപിഎല്ലിന്റെ നടത്തിപ്പിനെക്കുറിച്ച് പറയാന്‍ സാധിക്കൂ.

കൊറോണ ഭീതി, ഐപിഎല്‍ നടത്തിപ്പ് അനിശ്ചിതത്വത്തില്‍, ധോണിയുടെ മടങ്ങിവരവിന് തിരിച്ചടി

കൊറോണയെത്തുടര്‍ന്ന് ഐപിഎല്‍ നടത്താന്‍ സാധിക്കാതെ വന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് അത് കടുത്ത തിരിച്ചടിയാവും. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തുപോയതിന് പിന്നാലെ ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ ഫോം തെളിയിച്ച് ദേശീയ ടീമിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു ധോണി. എന്നാല്‍ ഐപിഎല്‍ ഇത്തവണ നടത്തേണ്ടെന്ന് തീരുമാനിച്ചാല്‍ ധോണിയുടെ മടങ്ങിവരവിന് അത് വലിയ വെല്ലുവിളിയാവും.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ ധോണി മാര്‍ച്ച് ആദ്യവാരംതന്നെ പരിശീലനം ആരംഭിച്ചിരുന്നു. നെറ്റ്‌സില്‍ പരിശീലനം നടത്തവെ തുടര്‍ച്ചയായി അഞ്ച് പന്തും സിക്‌സര്‍ പായിച്ച് ധോണി കൈയടി നേടിയിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈ താരങ്ങള്‍ തമ്മില്‍ നടത്തിയ പരിശീലന മത്സരത്തില്‍ സെഞ്ച്വറിയോടെ ധോണി തിളങ്ങിയിരുന്നു. ഐപിഎല്‍ ഒഴിവാക്കിയാല്‍ ദേശീയ ടീമിലേക്ക് ധോണിയെ സെലക്ടര്‍മാര്‍ നേരിട്ട് പരിഗണിക്കുമോയെന്ന് കാത്തിരുന്ന് കാണണം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ധോണി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

Story first published: Monday, March 16, 2020, 15:32 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+