IPL 2020: പട്ടികയില്‍ അവസാന സ്ഥാനക്കാരയപ്പോള്‍ പോലും ഭയന്നിരുന്നില്ല- കെ എല്‍ രാഹുല്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും തുടക്കം ലഭിച്ച ടീമുകളിലൊന്നായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്. സൂപ്പര്‍ താരങ്ങളേറെയുണ്ടായിട്ടും ടീം തുടര്‍ച്ചയായി തോറ്റതോടെ പഞ്ചാബിനെതിരേ വിമര്‍ശനം ശക്തമായിരുന്നു. ആദ്യമായി ഇത്തരമൊരു വലിയ ടൂര്‍ണമെന്റില്‍ നായകനായ രാഹുലിന്റെ പല തീരുമാനങ്ങളും പിഴച്ചതോടെ രാഹുലും ക്രൂശിക്കപ്പെട്ടു.

അപ്പോഴെല്ലാം നിശബ്ദനായി പൊരുതിയ രാഹുലും പഞ്ചാബും ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. തുടര്‍ച്ചയായി നാല് മത്സരങ്ങളിലും അവര്‍ വിജയിച്ച് കുതിപ്പ് തുടരുകയാണ്. ആര്‍സിബി,മുംബൈ,ഡല്‍ഹി എന്നീ ശക്തരെ തകര്‍ത്ത പഞ്ചാബ് ഒടുവിലായി ഹൈദരാബാദിനെയും മുട്ടുകുത്തിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് രാഹുല്‍. ടീം അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയപ്പോഴും ഭയന്നിരുന്നില്ലെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടത്.

'വിജയം ഒരു ദിനചര്യയായി ഞങ്ങള്‍ മാറ്റിയിരിക്കുകയാണ്. അത് ഞങ്ങള്‍ക്ക് ആദ്യ പകുതിയില്‍ നേടാന്‍ സാധിച്ചിരുന്നില്ല. എനിക്ക് പറയാന്‍ വാക്കുകളില്ല. ഇത്രയും ചെറിയ സ്‌കോര്‍ നേടുന്ന മത്സരങ്ങളില്‍ ഓരോ ബാറ്റ്‌സ്മാന്റെ ചെറിയ റണ്‍സും വിലപ്പെട്ടതാണ്. മികച്ച ബൗളിങ്ങും ഫീല്‍ഡിങ്ങും കൂടി ചേര്‍ന്നപ്പോള്‍ വിജയം സാധ്യമായി. ഇതിന്റെ പദ്ധതികളെല്ലാം സ്‌ക്രീനിന് പുറത്താണ് നടക്കുന്നത്. താരങ്ങളുടെ മാത്രം മികവല്ല ഇത് പരിശീലക സംഘത്തിന്റേയുമാണ്. ഓരോ മത്സരത്തിന് ശേഷവും താരങ്ങള്‍ വളരെയധികം മെച്ചപ്പെടുകയാണ്. ഞങ്ങള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരയപ്പോള്‍ പോലും ഭയന്നിരുന്നില്ല'-രാഹുല്‍ പറഞ്ഞു.

ക്രിസ് ഗെയ്ല്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് പഞ്ചാബ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്. ഗെയ്ല്‍ കളിച്ച നാല് മത്സരത്തിലും പഞ്ചാബ് വിജയിച്ചു. പേസ് ബൗളര്‍മാര്‍ ഫോം കണ്ടെത്തിയതും ശ്രദ്ധേയമായി. ഇതില്‍ പ്രധാനം ക്രിസ് ജോര്‍ദാന്റെ തിരിച്ചുവരവാണ്. ആദ്യ ഘട്ടത്തില്‍ തല്ലുകൊള്ളി ബൗളറായി മാറിയ ക്രിസ് ജോര്‍ദാന്‍ അവസാന മത്സരങ്ങളിലെല്ലാം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഹൈദരബാദിനെതിരേ വെറും 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോര്‍ദാന്റെ മികവാണ് പഞ്ചാബിന് കരുത്തായത്. കളിയിലെ താരവും ജോര്‍ദാനാണ്.

തുടര്‍ ജയങ്ങള്‍ ടീം നേടാന്‍ തുടങ്ങിയത് സന്തോഷിപ്പിക്കുന്നു. 'മന്ദീപും ഞാനും ചേര്‍ന്ന് ആദ്യ ഓവര്‍ പിന്നിട്ടപ്പോള്‍ തന്നെ ഇതൊരു വലിയ സ്‌കോര്‍ മത്സരമായിരിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു. 160-170 റണ്‍സായിരുന്നു മനസില്‍ ഉണ്ടായിരുന്നത്. ഓപ്പണര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഹൈദരാബാദിന് അത് നന്നായി ലഭിച്ചു. ആദ്യ ഓവറില്‍ 40 റണ്‍സിലധികം നല്‍കരുതെന്ന് പദ്ധതിയിട്ടിരുന്നു.

ബൗളര്‍മാരുടെ കാര്യത്തില്‍ ഞാനും പരിശീലകരും ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്. പ്രധാനമായും അര്‍ഷദീപിന്റെ പ്രകടനം. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അര്‍ഷദീപ് മനോഹരമായി പന്തെറിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി'-രാഹുല്‍ പറഞ്ഞു. അര്‍ഷദീപും മൂന്ന് വിക്കറ്റുമായി മത്സരത്തില്‍ തിളങ്ങിയിരുന്നു. ഇനിയുള്ള മൂന്ന് മത്സരത്തിലും ജയം തുടരാന്‍ സാധിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications