വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സൂര്യകുമാറിന് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള അടങ്ങാത്ത ആവേശം; പൊള്ളാര്‍ഡ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ശ്രദ്ധേയ പ്രകടനമാണ് മുംബൈ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് പുറത്തെടുക്കുന്നത്. മൂന്നാം നമ്പറില്‍ തിളങ്ങുന്ന സൂര്യകുമാര്‍ യാദവ് ഓസ്‌ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിളി പ്രതീക്ഷിച്ചെങ്കിലും താരത്തിന് അവസരം ലഭിച്ചില്ല. എന്നാല്‍ ഇതിനുള്ള മറുപടി ബാറ്റുകൊണ്ടാണ് സൂര്യകുമാര്‍ പറഞ്ഞത്.

Suryakumar Yadav has burning desire to don India blue | Oneindia Malayalam
ആര്‍സിബി

ആര്‍സിബിക്കെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി മുംബൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സൂര്യകുമാറായിരുന്നു. മത്സര ശേഷം സൂര്യകുമാറിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് മുംബൈ നായകനായ കീറോണ്‍ പൊള്ളാര്‍ഡ്. 'ടീം തകര്‍ച്ച നേരിടുമ്പോള്‍ ആരെങ്കിലും ഒരു താരം രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഇത്തവണയും ടീമെന്ന നിലയിലെ ഒത്തൊരുമയുടെ വിജയമാണ്. തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടമായ ശേഷവും മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കുകയെന്ന് ബുദ്ധിമുട്ടാണ്. എന്നാല്‍ സൂര്യകുമാറത് സാധിച്ചെടുത്തു.

ഇന്ത്യ

ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ തീര്‍ച്ചയാവും അവന് വലിയ നിരാശയുണ്ടാകുമെന്ന് ഉറപ്പാണ്. അവന്‍ ഓരോ മത്സരത്തിലും മെച്ചപ്പെടുകയാണ്. ഇതേ സ്ഥിരതയോടെ തുടര്‍ന്നാല്‍ ഇനിയും അവസരം തുറക്കും. സമയമാകാതെ ഒന്നും സംഭവിക്കില്ല. എന്റെ ബാറ്റിങ് ഓഡറിനെക്കുറിച്ചും നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വലിയ ഷോട്ടുകള്‍ കളിച്ച് റണ്‍സുയര്‍ത്തുന്നതില്‍ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ടീമിനെന്താണോ ആവിശ്യം അതിനനുസരിച്ച് കളിക്കുകയാണ് വേണ്ടത്'-പൊള്ളാര്‍ഡ് പറഞ്ഞു.

ആര്‍സിബി

ആര്‍സിബിയുടെ മികച്ച തുടക്കം മുംബൈയെ ഞെട്ടിച്ചെങ്കിലും മധ്യ ഓവറുകളില്‍ കളി പിടിച്ചെടുത്ത മുംബൈ ആര്‍സിബിയെ 164 എന്ന സ്‌കോറിലേക്ക് ഒതുക്കി. വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് എന്നിവരെ കൂടുതല്‍ റണ്‍സ് നേടുന്നതിന് മുമ്പ് പുറത്താക്കാന്‍ സാധിച്ചതാണ് മുംബൈക്ക് കരുത്തായത്. മികച്ച ഷോട്ടുമായി എബിഡി അപകടകാരിയായി മാറവെയാണ് കീറോണ്‍ പൊള്ളാര്‍ഡ് താരത്തെ പുറത്താക്കുന്നത്. ഇത് മുംബൈയുടെ കൈയിലേക്ക് മത്സരത്തെ എത്തിച്ചു.

പൊള്ളാര്‍ഡ്

'ഒരുപാട് മത്സരങ്ങള്‍ കളിച്ചും കണ്ടും എനിക്ക് അനുഭവസമ്പത്തുണ്ട്. അവസാന ഓവര്‍ എറിയാനാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് എബിഡിക്കെതിരേ എറിയാന്‍ തീരുമാനിക്കുകയായിരുന്നു. ബൂംറ ടൂര്‍ണമെന്റില്‍ ഇടനീളം സ്ഥിരതയോടെ തുടരുകയാണ്'-പൊള്ളാര്‍ഡ് പറഞ്ഞു. മൂന്ന് വിക്കറ്റുമായി ബൂംറ നടത്തിയ പ്രകടനമാണ് ആര്‍സിബിയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടുത്തത്. മത്സരത്തിലൂടെ 100 ഐപിഎല്‍ വിക്കറ്റ് നേട്ടവും ബൂംറ പിന്നിട്ടു.

മുംബൈ

ഒരു ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 43 പന്തില്‍ 79 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് കളി ടീമിന് അനുകൂലമാക്കിയത്. 10 ഫോറും മൂന്ന് സിക്‌സും പറത്തിയ സൂര്യകുമാര്‍ 183.72 സ്‌ട്രൈക്കറേറ്റിലാണ് ബാറ്റുവീശിയത്. സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറി സൂര്യകുമാര്‍ ഇതിനോടകം നേടിക്കഴിഞ്ഞു. 12 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള ആര്‍സിബി നിലവില്‍ രണ്ടാം സ്ഥാനത്തുണ്ട്.

പ്ലേ ഓഫ്

ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് അടുത്ത എതിരാളികള്‍. ഇതില്‍ രണ്ടിലും ജയിക്കേണ്ടത് ആര്‍സിബിക്ക് അത്യാവശ്യമാണ്. കാരണം ഇത്തവണ മറ്റ് ടീമുകളുമായുള്ള പോയിന്റ് വ്യത്യാസം വളരെ കുറവായതിനാല്‍ ആരൊക്കെ പ്ലേ ഓഫില്‍ കടക്കുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുള്ള മുംബൈ നെറ്റ് റണ്‍റേറ്റിന്റെ കരുത്തിലാണ് പ്ലേ ഓഫ് ഉറപ്പിച്ചത്.

Story first published: Thursday, October 29, 2020, 13:53 [IST]
Other articles published on Oct 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X