Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഭയമില്ല, മുംബൈയുടെ പദ്ധതികള്‍ എനിക്ക് നേരത്തെ അറിയാം; ശിഖര്‍ ധവാന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ പ്ലേ ഓഫില്‍ ഇന്ന് വൈകുന്നേരം 7.30ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ പോരാടിക്കാനൊരുങ്ങുകയാണ്. ഇരു ടീമിനും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. കാരണം ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ സീറ്റുറപ്പിക്കാം. തോല്‍ക്കുന്ന ടീമിന് ഫൈനലിലെത്താന്‍ വീണ്ടും ഒരവസരം കൂടിയുണ്ട്. താരസമ്പന്നതയിലും കളിക്കരുത്തിലും അതിശക്തരായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാദകര്‍ക്ക് അവേശം ഇരട്ടിയാണ്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന്റെ പദ്ധതികള്‍ തനിക്ക് നേരത്തെ അറിയാം എന്ന് പറഞ്ഞിരിക്കുകയാണ് ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്‍.

മുംബൈ

'മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് നിരയെ ഭയമില്ല. ഞാന്‍ അവരെ കണ്ടിട്ടുള്ളതും കളിച്ചിട്ടുള്ളതുമാണ്. യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ഫ്രീയായി കളിക്കാനാണ് ആഗ്രഹം. അവരുടെ വീഡിയോകള്‍ ഞാന്‍ വീണ്ടും കണ്ടിരുന്നു. പദ്ധതികളെന്തെന്ന് നേരത്തെ എനിക്കറിയാം'- ധവാന്‍ പറഞ്ഞു. ഇത്തവണ ഡല്‍ഹി നിരയില്‍ ഏറ്റവു ശോഭിക്കുന്ന ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനാണ്. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ധവാന് സാധിച്ചിരുന്നു.

ധവാന്‍

ആര്‍സിബിക്കെതിരായ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും ധവാന്‍ നേടി. 14 മത്സരത്തില്‍ നിന്ന് 525 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ധവാനുള്ളത്. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ലഭിക്കാത്തത് ഡല്‍ഹിക്ക് വലിയ സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണ്. പൃത്ഥ്വി ഷാ മികച്ച യുവതാരമാണെങ്കിലും സ്ഥിരതയോടെ കളിക്കാനാകുന്നില്ല. അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് തുലയ്ക്കുന്നതാണ് പൃത്ഥിയുടെ പ്രധാന പ്രശ്‌നം. ഇതിനെക്കുറിച്ചും ധവാന്‍ പ്രതികരിച്ചു.

ധവാന്‍

'പന്തിനെ നന്നായി ടൈമിങ് ചെയ്ത് കളിക്കുന്ന താരമാണ് പൃത്ഥ്വി ഷാ. ശാന്തനായി പോസിറ്റീവ് മനോഭാവത്തോടെ കളിക്കാനാണ് ഞാന്‍ ഉപദേശിക്കുന്നത്. അനാവശ്യമായി വളരെയധികം പരിശീലനം നടത്തി ഊര്‍ജം കളയുന്നതിലല്ല കാര്യം. രഹാനെയുടെ സാന്നിധ്യം എന്നെ കൂടുതല്‍ ഫ്രീയായി കളിക്കാന്‍ തോന്നിപ്പിക്കുന്നുണ്ട്. കൂടാതെ ടീമിനത് കൂടുതല്‍ സ്ഥിരതയും നല്‍കുന്നു'-ധവാന്‍ പറഞ്ഞു.

പ്രകടനം

അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ രഹാനെയും തിളങ്ങിയിരുന്നു. എന്നാല്‍ മധ്യനിരയില്‍ നായകന്‍ ശ്രേയസ് അയ്യരും റിഷഭ് പന്തും മോശം ഫോമില്‍ തുടരുന്നത് ടീമിന് വെല്ലുവിളിയാണ്. റിഷഭിന് സീസണില്‍ ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. മാര്‍ക്കസ് സ്‌റ്റോയിനിസിന് പന്തുകൊണ്ടും ബാറ്റുകൊണ്ടും പഴയ മികവിലേക്കുയരാന്‍ സാധിക്കുന്നില്ല. ഹെറ്റ്‌മെയറിന് പകരക്കാരനായി ഇന്നും രഹാനെ തന്നെ കളിച്ചേക്കും. കഗിസോ റബാദ,ആന്റിച്ച് നോക്കിയേ,ആര്‍ അശ്വിന്‍,അക്‌സര്‍ പട്ടേല്‍ എന്നീ ബൗളര്‍മാരുടെ പ്രകടനം ഡല്‍ഹിക്ക് കരുത്തേകുന്നു.

മുംബൈ

ഇന്ന് മുംബൈയെ വീഴ്ത്താന്‍ എല്ലാ ആയുധങ്ങളും ഡല്‍ഹിക്ക് പുറത്തെടുക്കേണ്ടി വരും. ഈ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും മുംബൈയോട് ഡല്‍ഹി പരാജയപ്പെട്ടിരുന്നു. കളിക്കണക്കുകളിലും ഡല്‍ഹിക്കെതിരേ മുംബൈക്കാണ് ആധിപത്യം. 26 മത്സരങ്ങളില്‍ 14 തവണയും ജയം മുംബൈക്കായിരുന്നു. അവസാന മത്സരത്തില്‍ ഹൈദരാബാദിനോട് 10 വിക്കറ്റിനാണ് തോറ്റാണ് മുംബൈ പ്ലേ ഓഫിനിറങ്ങുന്നത്.

Story first published: Thursday, November 5, 2020, 12:13 [IST]
Other articles published on Nov 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+