വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയെ തോല്‍പ്പിച്ചത് ധോണി തന്നെ! അബദ്ധമായത് മൂന്നു വിചിത്ര തീരുമാനങ്ങള്‍

അഞ്ചു വിക്കറ്റിനായിരുന്നു സിഎസ്‌കെയുടെ തോല്‍വി

ഐപിഎല്ലില്‍ മുന്‍ സീസണുകളില്‍ ആയിരുന്നെങ്കില്‍ ഉറപ്പായിട്ടും ജയിക്കുമായിരുന്ന മല്‍സരമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിട്ടത്. വിജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അത് പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് എംഎസ് ധോണിയുടെ ടീം അഞ്ചു വിക്കറ്റിന്റെ തോല്‍വിയിലേക്കു വീണത്.

IPL 2020: ആറാം തോല്‍വി, സിഎസ്‌കെയുടെ പേര് വെട്ടാന്‍ വരട്ടെ- പ്ലേഓഫില്‍ ഇനിയുമെത്താം!IPL 2020: ആറാം തോല്‍വി, സിഎസ്‌കെയുടെ പേര് വെട്ടാന്‍ വരട്ടെ- പ്ലേഓഫില്‍ ഇനിയുമെത്താം!

IPL 2020: ധോണി നാല് വര്‍ഷം മുമ്പ് ചെയ്തത് അവന്‍ തിരിച്ചുതന്നു, സിഎസ്‌കെയെ ട്രോളി സെവാഗ്!!IPL 2020: ധോണി നാല് വര്‍ഷം മുമ്പ് ചെയ്തത് അവന്‍ തിരിച്ചുതന്നു, സിഎസ്‌കെയെ ട്രോളി സെവാഗ്!!

ഈ പരാജയത്തില്‍ നിന്നും ധോണിക്കു ഒരിക്കലും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. കാരണം മൂന്നു വലിയ അബദ്ധങ്ങളാണ് മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ സിഎസ്‌കെ വിജയം വരുതിയിലാക്കുമായിരുന്നു. എന്തൊക്കെയാണ് ധോണിയുടെ ഭാഗത്തു നിന്നുണ്ടായ തീര്‍ത്തും വിചിത്രമായ തീരുമാനങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

രവീന്ദ്ര ജഡേജയ്ക്കു അവസാന ഓവര്‍

രവീന്ദ്ര ജഡേജയ്ക്കു അവസാന ഓവര്‍

ഡല്‍ഹി ഇന്നിങ്‌സിലെ നിര്‍ണായകമായ അവസാന ഓവര്‍ ധോണി രവീന്ദ്ര ജഡേജയ്ക്കു എന്തു നല്‍കിയെന്നതാണ് ആദ്യത്തെ ചോദ്യം. തൊട്ടുമുമ്പത്തെ ഓവറില്‍ സാം കറെന്‍ വഴങ്ങിയത് വെറും നാലു റണ്‍സായിരുന്നു. ഇതോടെ അവസാന ഓവറില്‍ ഡല്‍ഹിക്കു ജയിക്കാന്‍ 17 റണ്‍സും വേണ്ടിയിരുന്നു.
എല്ലാവരെയും അദ്ഭുതപ്പെടുത്തിയാണ് ധോണി ജഡേജയ്ക്കു പന്ത് നല്‍കിയത്. ഡ്വയ്ന്‍ ബ്രാവോയ്ക്കു ഫിറ്റ്‌നസ് ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു താന്‍ പന്ത് ജഡേജയ്ക്കു നല്‍കിയതെന്നായിരുന്നു മല്‍സരശേഷം ധോണിയുടെ വിശദീകരണം. ബ്രാവോയ്ക്കു ഇനി ബൗള്‍ ചെയ്യാന്‍ കഴിയില്ലെന്ന് അറിയുമായിരുന്നെങ്കില്‍ മറ്റാരെക്കൊണ്ടെങ്കിലും ഇടയ്‌ക്കൊരു ഓവര്‍ ബൗള്‍ ചെയ്യിച്ച് അവസാന ഓവര്‍ ദീപക് ചഹറിനോ, ശര്‍ദ്ദുല്‍ താക്കൂറിനോ നല്‍കുകയായിരുന്നു ധോണി ചെയ്യേണ്ടിയിരുന്നത്.

ബ്രാവോയെ എന്തിന് കളിപ്പിച്ചു?

ബ്രാവോയെ എന്തിന് കളിപ്പിച്ചു?

പൂര്‍ണ ഫിറ്റല്ലായിരുന്നെങ്കില്‍ റിസ്‌കെടുത്ത് ഇത്ര നിര്‍ണായകമായ മല്‍സരത്തില്‍ ബ്രാവോയെ പ്ലെയിങ് ഇലവനില്‍ ധോണി ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു. ബ്രാവോയ്ക്കു പകരം സീസണില്‍ ഇനിയും അവസരം നല്‍കിയിട്ടില്ലാത്ത വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ ധോണിക്കു പരിഗണിക്കാമായിരുന്നു. കഴിഞ്ഞ സീസണില്‍ കൂടുതല്‍ വിക്കറ്റെടുത്ത് പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ അദ്ദേഹത്തിന്റെ സാന്നിധ്യം സിഎസ്‌കെയ്ക്കു മുതല്‍ക്കൂട്ടാവുമായിരുന്നു.
ഡല്‍ഹിക്കെതിരായ കളിക്കിടെയായിരുന്നു ബ്രാവോയ്ക്കു പരിക്കേറ്റതെങ്കില്‍ ധോണിയെ നമുക്ക് പഴിക്കാന്‍ കഴിയില്ല. എന്നാല്‍ പൂര്‍ണണ ഫിറ്റല്ലാത്തിരുന്നിട്ടും അദ്ദേഹത്തെ ധോണി ഉള്‍പ്പെടുത്തുകയായിരുന്നെങ്കില്‍ അത് വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്.

ചൗളയ്ക്കു പകരം ജാദവിനെ എന്തിന് കളിപ്പിച്ചു?

ചൗളയ്ക്കു പകരം ജാദവിനെ എന്തിന് കളിപ്പിച്ചു?

ദുരന്തനായകനായ കേദാര്‍ ജാദവിനെ സിഎസ്‌കെയുടെ പ്ലെയിങ് ഇലവനിലേക്കു തിരിച്ചുവിളിക്കാനുള്ള ധോണിയുടെ തീരുമാനം ടോസിനു ശേഷം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കാരണം ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നീ മൂന്നു വിഭാഗങ്ങളിലും ഒരു സംഭാവനയും ഈ സീസണില്‍ നല്‍കിയിട്ടില്ലാത്ത ജാദവിനെ കളിപ്പിച്ചത് എന്തിനായിരുന്നുവെന്ന് അറിയുന്നത് ധോണിക്കു മാത്രമാണ്.
ബാറ്റിങിലെ മെല്ലെപ്പോക്കിന്റെ പേരില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റവുവാങ്ങിയ താരമാണ് അദ്ദേഹം. എന്നിട്ടും ഡല്‍ഹിക്കെതിരേ ജാദവിന് ധോണി അവസരം നല്‍കിയത് ആശ്ചര്യകരമാണ്.
ജാദവിനു പകരം വെറ്ററന്‍ സ്പിനര്‍ പിയൂഷ് ചൗള ആയിരുന്നെങ്കില്‍ ബൗളിങിലെങ്കിലും അതു സിഎസ്‌കെയ്ക്കു രക്ഷയാവുമായിരുന്നു. 19.33 ശരാശരിയില്‍ 98.30 ശരാശരിയില്‍ ഇതുവരെ കളിച്ച ഏഴു മല്‍സരങ്ങളില്‍ വെറും 58 റണ്‍സാണ് ജാദവിനു നേടാനായത്.

Story first published: Sunday, October 18, 2020, 15:42 [IST]
Other articles published on Oct 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X